പത്തും ഇരുപതുമല്ല 400 കോടി വരെ കൊടുത്ത് ഭാര്യയെ ഒഴിവാക്കി! ജീവാനാംശമായി റെക്കോര്‍ഡ് തുക കൊടുത്ത താരങ്ങള്‍
താരങ്ങളുടെ വിവാഹം പോലെ തന്നെ വിവാഹമോചനവും ആഘോഷിക്കപ്പെടാറുണ്ട്. അടുത്ത കാലത്തായി പ്രമുഖ താരങ്ങളുടെ അടക്കം ഡിവോഴ്‌സ് വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആമിര്‍ ഖാന്‍ മുതലിങ്ങോട്ട് സൂപ്പര്‍താരങ്ങളും ഭാര്യയുമായി പിരിഞ്ഞ് മറ്റൊരു റിലേഷനിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഡിവോഴ്‌സിനൊപ്പം സ്ഥിരമായി കേള്‍ക്കാറുള്ള വാക്കാണ് ജീവനാശം.
വിവാഹമോചിതരാവുന്ന താരങ്ങളൊക്കെ ഭാര്യമാര്‍ക്ക് വലിയൊരു തുക ജീവനാംശമായി നല്‍കാറുണ്ട്. ഏറ്റവുമൊടുവില്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലും ഭാര്യ ധനശ്രീയുമാണ് സമാനമായ വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ നിറഞ്ഞിരിക്കുന്നത്. അത്തരത്തില്‍ ബോളിവുഡിലെ പ്രമുഖരായ പലരും കോടികള്‍ കൊടുത്തിട്ടാണ് ഡിവോഴ്‌സ് വാങ്ങിയിരിക്കുന്നത്. റെക്കോര്‍ഡ് തുക സ്വന്തമാക്കിയത് ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ സുസന്നൈ ആണെന്നാണ് റിപ്പോര്‍ട്ട്. വിശദമായിവായിക്കാം...

ബോളിവുഡിലെ ചെലവേറിയ വിവാഹമോചനങ്ങളെ കുറിച്ച് പറയുമ്പോള്‍ ആദ്യം വരുന്ന പറയേണ്ടി വരുന്നത് നടന്‍ ഹൃത്വിക് റോഷന്റെയും സൂസന്നൈയുടെയും കാര്യമാണ്. വളരെ ചെറിയ പ്രായം മുതലേ സുഹൃത്തുക്കളായിരുന്ന സുസന്നൈയും ഹൃത്വിക്കും ഏറെ ഇഷ്ടത്തിലായതിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. 2000 ലായിരുന്നു ഇവരുടെ വിവാഹം. അതേ വര്‍ഷം ഹൃത്വിക് ബോളിവുഡില്‍ നായകനായിട്ടും അരങ്ങേറ്റം കുറിച്ചു. 2006 ല്‍ ഹ്രേഹാന്‍, 2009 ല്‍ ഹ്രിദാന്‍ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളും ദമ്പതിമാര്‍ക്ക് ജനിച്ചു. ഏകദേശം 14 വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ച ശേഷമാണ് ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ ഇരുവരും തീരുമാനിച്ചത്.
അങ്ങനെ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ട് 2014 ലാണ് ഹൃതികും സൂസന്നയും ഔദ്യോഗികമായി വിവാഹമോചനം നേടുന്നത്. പക്ഷേ പിന്നീട് താരങ്ങളെ കണ്ടവരൊക്കെ അവര്‍ ഇപ്പോഴും പ്രണയത്തിലാണെന്ന് കഥയിറക്കി. അത്രത്തോളം സൗഹൃദവും പരസ്പരം ധാരണയും കാത്തുസൂക്ഷിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. നല്ല സുഹൃത്തുക്കളെ പോലെ മക്കളുടെ ആവശ്യങ്ങള്‍ക്ക് ഒരുമിച്ചെത്തുന്ന ഹൃത്വികും സുസന്നൈയും ഇതിനകം വേറെ റിലേഷന്‍ഷിപ്പിലുമായി. ഇവരുടെ വിവാഹമോചനത്തിലേക്ക് എത്തിച്ചത് എന്ത് കാരണമാണെന്ന് ഇനിയും വ്യക്തമല്ല.
എന്നിരുന്നാലും റെക്കോര്‍ഡ് തുക ജീവനാംശമായി ഹൃത്വിക് ഭാര്യയ്ക്ക് നല്‍കിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 400 കോടി രൂപ ഹൃത്വിക് സുസന്നൈയ്ക്ക് നല്‍കിയെന്നാണ് പറയപ്പെടുന്നത്. അതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ജീവനാംശ തുകയാണിത്. ആദ്യം നടന്‍ ഇത് അംഗീകരിച്ചില്ലെന്നും പിന്നീട് 380 കോടി വരെ കൊടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കാനോ അംഗീകരിക്കാനോ ഇനിയും താരങ്ങള്‍ തയ്യാറായിട്ടില്ല. മാത്രമല്ല ഡിവോഴ്‌സ് തങ്ങളുടെ ബന്ധത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് തെളിയിക്കാനും ദമ്പതിമാര്‍ക്ക് സാധിച്ചു.
മൂന്നാമതും താനൊരു റിലേഷനിലാണെന്ന് അടുത്തിടെയാണ് നടന്‍ ആമിര്‍ ഖാന്‍ വെളിപ്പെടുത്തുന്നത്. അതിന് മുന്‍പ് രണ്ട് തവണ നടന്‍ വിവാഹിതനായിരുന്നു. ആദ്യ ഭാര്യ റീന ദത്തയും ആമിറും 2002 ലാണ് വേര്‍പിരിയുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളും നടനുണ്ടായിരുന്നു. ഭാര്യയുമായി നിയമപരമായി ഡിവോഴ്‌സിന് ഒരുങ്ങിയ സമയത്ത് 50 കോടിയാണ് നഷ്ടപരിഹാരമായി ആമിര്‍ നല്‍കിയത്.
റീനയുമായി പിരിഞ്ഞതിന് ശേഷം 2005 ലാണ് ആമിര്‍ സംവിധായിക കിരണ്‍ റാവുവുമായി വിവാഹിതനാവുന്നത്. ഈ ബന്ധത്തില്‍ ഒരു മകന്‍ ജനിച്ചിരുന്നു. എന്നാല്‍ കിരണും ആമിറും വളരെ സൗഹൃദത്തോട് കൂടിയാണ് വേര്‍പിരിഞ്ഞത്. 2021 ലായിരുന്നു ഇരുവരുടെയും വിവാഹമോചനം. അതുകൊണ്ട് ജീവനാംശമായി തുകയൊന്നും കൊടുക്കേണ്ടി വന്നിരുന്നില്ല. മകന്റെ കാര്യം ഒരുമിച്ച് നിന്ന് ചെയ്യാമെന്ന തീരുമാനം മാത്രമേ ദമ്പതിമാര്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളു.
ബോളിവുഡ് താരങ്ങളായ സെയിഫ് അലി ഖാനും ഭാര്യയും മുന്‍നടിയുമായ അമൃത സിംഗും പതിമൂന്ന് വര്‍ഷത്തോളം ദമ്പതിമാരായി ജീവിച്ചിരുന്നവരാണ്. സെയിഫിനെക്കാളും പന്ത്രണ്ട് വയസോളം കൂടുതലുള്ളതിന്റെ പേരില്‍ അമൃത വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും സന്തുഷ്ടരായി ജീവിച്ച് കാണിക്കാന്‍ ദമ്പതിമാര്‍ക്ക് സാധിച്ചു. എന്നാല്‍ ബന്ധം വളരെ മോശമായ സാഹചര്യത്തിലേക്ക് എത്തിയപ്പോഴാണ് താരങ്ങള്‍ വേര്‍പിരിയാമെന്ന് തീരുമാനിക്കുന്നത്.
അങ്ങനെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വേര്‍പിരിയാന്‍ തീരുമാനിക്കുമ്പോള്‍ താരങ്ങള്‍ക്ക് രണ്ട് മക്കളുമുണ്ട്. അവര്‍ക്ക് പ്രായപൂര്‍ത്തിയാവാത്തത് ചൂണ്ടിക്കാണിച്ച് വലിയൊരു തുക തന്നെ അമൃത നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു. അങ്ങനെ അഞ്ച് കോടി രൂപയും മക്കള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നത് വരെ മാസം ഒരു ലക്ഷം രൂപ വീതവും നല്‍കാന്‍ ധാരണയായി. ഡിവോഴ്‌സ് നടപടി നടക്കുന്ന കാലത്ത് തന്നെ സെയിഫ് പകുതി പണം ഭാര്യയ്ക്ക് നല്‍കിയിരുന്നു.

തന്റെ അമ്മയും സഹോദരിയുമായിട്ടും ഭാര്യ അമൃത പ്രശ്‌നത്തിലായിരുന്നുവെന്നും ജീവിതം സമാധാനമില്ലാതെ വന്നതോടെയാണ് ആ തീരുമാനത്തിലേക്ക് എത്തിയതെന്നുമാണ് നടന്‍ പറഞ്ഞിരുന്നത്. അങ്ങനെ മോശം സാഹചര്യത്തിലാണ് താരങ്ങള്‍ വേര്‍പിരിയുന്നത്. അമൃതയുമായി 2004 ല്‍ വേര്‍പിരിഞ്ഞ സെയിഫ് പിന്നീട് 2012 ല്‍ നടി കരീന കപൂറിനെ വിവാഹം കഴിച്ചു. ഇപ്പോള്‍ ആ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുടെ കൂടെ ജീവിക്കുകയാണ്. മാത്രമല്ല ആദ്യ ബന്ധത്തിലെ മക്കളെ ചേര്‍ത്ത് പിടിക്കാനും ശ്രമിക്കാറുണ്ട്.
നടി റാണി മുഖര്‍ജിയെ വിവാഹം കഴിക്കുന്നതിന് വേണ്ടി സംവിധായകന്‍ ആദിത്യ ചോപ്ര ആദ്യ ഭാര്യയായ പായല്‍ ഖന്നയെ ഒഴിവാക്കിയിരുന്നു. ബോളിവുഡിലെ ഏറ്റവും പേരുകേട്ട വിവാഹമോചനങ്ങളില്‍ ഒന്ന് ഇതായിരുന്നു. അമ്പത് കോടി രൂപയോളം ആദിത്യ പായലിന് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009 ലാണ് ഈ സംഭവം നടക്കുന്നത്. പിന്നീട് റാണിയും ആദിത്യയും വിവാഹിതരാവുകയും ഒരു മകള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു.
നടിമാരില്‍ കരിഷ്മ കപൂറാണ് നല്ലൊരു തുക വാങ്ങിയ ശേഷം ഭര്‍ത്താവില്‍ നിന്നും ഡിവോഴ്‌സ് വാങ്ങിയിരിക്കുന്നത്. 2003 ലായിരുന്നു കരിഷ്മയും സഞ്ജയ് കപൂറും വിവാഹിതരാവുന്നത്. 2016 ല്‍ ദമ്പതിമാര്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. പതിനാല് കോടിയോളം തുകയാണ് കരിഷ്മ ജീവനാംശമായി വാങ്ങിച്ചതെന്നാണ് വിവരം.
തെന്നിന്ത്യന്‍ സിനിമയിലേക്ക് നോക്കുകയാണെങ്കില്‍ നടന്‍ പ്രഭുദേവയാണ് സമാനമായ രീതിയില്‍ വലിയ തുക ഭാര്യയ്ക്ക് കൊടുത്തത്. നയന്‍താരയുമായി പ്രണയത്തിലായ സമയത്താണ് ആദ്യഭാര്യ റംലത്തുമായി പിരിയാന്‍ വേണ്ടി 25 കോടി നല്‍കേണ്ടി വന്നത്.
ഏറ്റവും പുതിയതായി ബിടൗണില്‍ ചര്‍ച്ചയായി മാറിയ ഡിവോഴ്‌സ് ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റേതാണ്. സാധാരണക്കാരിയായ ഡാന്‍സ് കൊറിയോഗ്രാഫര്‍ ധനശ്രീയും ചാഹലും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കൊവിഡ് കാലത്ത് ഓണ്‍ലൈനിലൂടെ ചാഹലിനെ ഡാന്‍സ് പഠിപ്പിക്കാന്‍ എത്തിയതായിരുന്നു ധനശ്രീ. വളരെ പെട്ടെന്ന് അടുപ്പത്തിലായ ദമ്പതിമാര്‍ 2020 ല്‍ വിവാഹിതരായി. എന്നാല്‍ അധികം വൈകാതെ ദാമ്പത്യം തകര്‍ച്ചയിലേക്കുമെത്തി. രണ്ട് വര്‍ഷം കൊണ്ട് തന്നെ വേര്‍പിരിഞ്ഞാണ് ഇരുവരും താമസിച്ചത്.
എന്നാല്‍ കോടിക്കണക്കിന് രൂപ കൊടുത്താണ് ചാഹല്‍ ഭാര്യയെ ഒഴിവാക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അറുപത് കോടിയോളം ജീവനാംശം നല്‍കിയെന്നും കഥകളുണ്ടായിരുന്നു. എന്നാല്‍ അഞ്ച് കോടിയ്ക്ക് ചുവടെ വരുന്നൊരു തുകയാണ് നല്‍കിയതെന്നും അതില്‍ രണ്ടര കോടിയോളം ഇതിനകം നല്‍കി കഴിഞ്ഞെന്നും ചാഹല്‍ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഡിവോഴ്‌സിന്റെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി തരണമെന്ന അഭ്യാര്‍ഥനയാണ് താരം മുന്നോട്ട് വെച്ചത്. ഒടുവില്‍ ഇക്കഴിഞ്ഞ ദിവസം ദമ്പതിമാര്‍ക്ക് ഔദ്യോഗികമായി ഡിവോഴ്‌സ് കോടതി അനുവദിച്ചു.


Click it and Unblock the Notifications











