21ാം വയസ്സിൽ ഒളിച്ചോടിയ ആമിർ ഖാൻ; ചെറിയ പ്രായത്തിൽ വിവാഹിതരായ ബോളിവുഡ് താരങ്ങൾ

ബോളിവുഡ് താരങ്ങളുടെ വിവാഹം എന്നും ആരാധകർക്ക് പ്രധാനപ്പെട്ട വാർത്തയാണ്. വിവാദങ്ങളും ​ഗോസിപ്പുകളും നിറഞ്ഞു നിൽക്കുന്ന ഒരു താരത്തിന്റെ ജീവിതം വിവാഹത്തിലേക്ക് കടക്കുന്നത് പലപ്പോഴും കൗതുകത്തോടെയാണ് ആരാധകർ നോക്കി ക്കാണുന്നത്. ബോളിവുഡിലാണെങ്കിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി വിവാഹങ്ങളുടെ ഒരു നീണ്ട നിര തന്നെ നടന്നു.

സോനം കപൂർ, അനുഷ്ക ശർമ, പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ തുടങ്ങി കത്രീന കൈഫ്-വിക്കി കൗശൽ, ആലിയ ഭട്ട്-രൺബീർ കപൂർ വിവാഹം വരെയാണ് ഇതുവരെ നടന്നത്. ബോളിവുഡിൽ വൻ ആഘോഷങ്ങൾക്ക് വഴി തെളിച്ച വിവാഹങ്ങളായിരുന്നു ഇവയെല്ലാം. ബോളിവുഡിൽ പുതുമുഖങ്ങളൊഴിച്ച് മിക്കവാറും മുൻ നിര താരങ്ങളെല്ലാം ഇപ്പോൾ വിവാഹിതരായിക്കഴിഞ്ഞു.

ഇപ്പോൾ പഴയ കാലത്ത് നടന്ന ബോളിവുഡ് താരങ്ങളുടെ വിവാ​ഹങ്ങളാണ് വീണ്ടും ചർച്ചയാവുന്നത്. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, ഹൃതിക് റോഷൻ തുടങ്ങി മുൻനിര താരങ്ങളെല്ലാെ സിനിമാ മേഖലയിലെത്തിയ സമയത്തോ അതിന് മുമ്പോ വിവാഹിതരായവരാണ്. പലരും ഇരുപതുകളുടെ തുടക്കത്തിൽ തന്നെയാണ് വിവാഹം കഴിച്ചതും. ആ വിവാഹ വിശേഷങ്ങൾ പരിശോധിക്കാം.

ബോളിവുഡിലെ പെർഫക്ഷനിസ്റ്റ് ആയ ആമിർ ഖാൻ നിലവിൽ വിവാഹ മോചിതനാണ്. കിരൺ റാവുവുമായി ഇക്കഴിഞ്ഞ വർഷങ്ങളിലാണ് ആമിർ വേർപിരിഞ്ഞത്. ആമിറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 21ാം വയസ്സിലായിരുന്നു ആമിറിന്റെ ആദ്യ വിവാഹം. 19 കാരിയായ റീനയുമായി ആമിർ ഒളിച്ചോടുകയായിരുന്നു. പക്ഷെ വർഷങ്ങൾക്കിപ്പുറം ഇരുവരും വേർപിരിയുകയും ചെയ്തു.

25ാം വയസ്സിൽ വിവാഹിതനായ താരമാണ് ബോളിവുഡിലെ കിം​ഗ് ഖാൻ ഷാരൂഖ്. പ്രണയിച്ച് വിവാഹം കഴിച്ച ഷാരൂഖ് ഖാനും രൗരി ഖാനും ഇന്ന് മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ്. ബോളിവുഡിലെ മാതൃകാ ദമ്പതികളായാണ് ഷാരൂഖും ​ഗൗരി ഖാനും അറിയപ്പെടുന്നത്.

sharukh

26ാം വയസ്സിലാണ് നടൻ ഹൃതിക് റോഷൻ വിവാഹിതനായത്. സൂസൻ ഖാനെയായിരുന്നു ഹൃതിക് വിവാഹം കഴിച്ചത്. എന്നാൽ വർഷങ്ങൾക്ക് ശേഷം 2014 ൽ ഇരുവരും വേർപിരിഞ്ഞു. ഒരുമിച്ച് ജീവിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഇരുവരും സംയുക്ത വിവാഹ മോചന ഹർജി നൽകുകയായിരുന്നു.

hrithik roshan wife

വിവാഹ മോചിതരായെങ്കിലും ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണ്. ഇരുവർക്കും ഹ്രെഹാൻ, ഹൃദാൻ എന്നീ രണ്ട് കുട്ടികളുമുണ്ട്. പുതുമുഖ നടി സബ അസദുമായി പ്രണയത്തിലാണ് നിലവിൽ ​ഹൃതിക് റോഷൻ, സൂസൻ ഖാൻ മോഡൽ അർസ്ലൻ ​ഗോണിയുമായും പ്രണയത്തിലാണ്.

hritik and amir

Recommended Video

Dr. Robin On Dilsha: ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെ | *BiggBoss

ബോളിവുഡിലെ കാസനോവയായി അറിയപ്പെട്ടിരുന്ന ഇമ്രാൻ ഹാഷ്മിയും 26ാം വയസ്സിൽ വിവാഹിതനായ ആളാണ്. ബാല്യകാല സുഹൃത്തായിരുന്ന പർവീൺ ഷബാനിയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ബോളിവുഡിലെത്തുന്നതിന് മുമ്പേ വിവാഹിതനായ ആളാണ് നടൻ ആയുഷ്മാൻ ഖുറാനയും. 26ാം വയസ്സിലായിരുന്നു നടന്റെ വിവാഹം.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X