'വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ‌ പ്രസവം.... മകളുടെ വരവ് സിനിമകൾ ഇല്ലാതാക്കി?'; ആലിയ ഭട്ടിന് പറയാനുള്ളത്!

നിരവധി ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ ജോഡി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലിയ ഭട്ടിനോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രണ്‍ബീര്‍ കപൂറിന്‍റെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ആലിയയുടെ അമ്മയും നടിയുമായ സോണി റസ്ദാനാണ് വൈറൽ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാല്‍ പിന്നീട് അവര്‍ ഇത് ഡിലീറ്റ് ചെയ്തു. അതിന് പിന്നിലെ കാരണം പ്രേക്ഷകർക്ക് മനസിലായില്ല.

കയ്യില്‍ മോതിരവുമായി കാല്‍മുട്ടില്‍ നിന്നുകൊണ്ട് ആലിയയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രണ്‍ബീറിനെയാണ് വൈറൽ ചിത്രത്തില്‍ കാണുന്നത്. ഇത് കണ്ട് വികാരാധീനയായി കണ്ണീരണിഞ്ഞ് നില്‍ക്കുന്ന ആലിയേയും ചിത്രത്തില്‍ കാണാം.

ആഫ്രിക്കന്‍ ട്രിപ്പിനിടെയാണ് രണ്‍ബീര്‍ ആലിയയെ പ്രൊപ്പോസ് ചെയ്തത്. ഇതേ സ്ഥലത്ത് നിന്ന് പകര്‍ത്തിയ മറ്റൊരു ചിത്രം രണ്‍ബീറിന്‍റെ അമ്മ നീതു കപൂര്‍ കഴിഞ്ഞ ജൂണില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ‌ പ്രസവം...

ആലിയ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് നീതു കപൂര്‍ ചിത്രം പോസ്റ്റ് ചെയ്തത്. തനിക്കേറ്റവും പ്രിയപ്പെട്ട ചിത്രം എന്നാണ് ആലിയ ഭട്ട് അന്ന് ഈ ചിത്രത്തിന് താഴെ നല്‍കിയ മറുപടി.

ആലിയയുടെ കൈകളില്‍ രണ്‍ബീര്‍ നല്‍കിയ മോതിരവും ആ ചിത്രത്തില്‍ കാണാം. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ഏപ്രില്‍ പതിനാലിനായിരുന്നു ആലിയയുടേയും രണ്‍ബീറിന്‍റേയും വിവാഹം.

നവംബറിലാണ് താരദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നത്. മകള്‍ റാഹ പിറന്ന സന്തോഷവാര്‍ത്ത ആലിയ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

മകളുടെ വരവ് സിനിമകൾ ഇല്ലാതാക്കി?

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവള്‍ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്‌നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങള്‍ മാറി. സ്‌നേഹം മാത്രം' എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഏപ്രിലിൽ വിവാഹിതയായ ആലിയയ്ക്ക് നവംബറിൽ കുഞ്ഞ് പിറന്നതും സൈബർ ലോകത്ത് വലിയ ചർച്ചയായിരുന്നു. ആലിയ വിവാഹത്തിന് മുമ്പ് തന്നെ ​ഗർഭിണിയായിരുന്നുവെന്ന തരത്തിലൊക്കെ അന്ന് ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

ആലിയ ഭട്ടിന് പറയാനുള്ളത്

അതേസമയം കരിയറിന്റെ പീക്കിൽ നിൽക്കുന്ന സമയത്ത് ആലിയ വിവാഹിതയായതും ​കുഞ്ഞിനെ പ്രസവിച്ചതും വളരെ അബദ്ധമായൊരു തീരുമാനമായിരുന്നുവെന്നാണ് ആരാധകരടക്കം പലരും പറഞ്ഞത്.

ഇനി ഇപ്പോൾ നായിക വേഷങ്ങൾ പോലും ആലിയയെ തേടി വരാൻ സാധ്യതയില്ലെന്ന തരത്തിലും ആളുകൾ കമന്റുകൾ കുറിച്ചിരുന്നു. അത്തരത്തിൽ വന്ന കമന്റുകൾ തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കവെ മറുപടി നൽകിയിരിക്കുകയാണ് ആലിയ ഭട്ട്.

ജീവിതത്തിൽ ശരിയും തെറ്റും ഇല്ല

'ജീവിതത്തിൽ ശരിയും തെറ്റും ഇല്ല. എനിക്കായി പ്രവർത്തിക്കുന്നവ മറ്റൊരാൾക്ക് വേണ്ടി പ്രവർത്തിച്ചേക്കില്ല. ഞാൻ എപ്പോഴും എന്റെ ഹൃദയം ശ്രദ്ധിക്കുന്ന ഒരാളാണ്. നിങ്ങൾക്ക് ജീവിതം ആസൂത്രണം ചെയ്യാൻ കഴിയില്ല. ജീവിതം സ്വയം ആസൂത്രണം ചെയ്യുന്നു.'

'നിങ്ങൾ ആ പാത പിന്തുടരേണ്ടതുണ്ട്. അത് സിനിമകളായാലും മറ്റെന്തെങ്കിലുമായാലും ഞാൻ എപ്പോഴും എന്റെ ഹൃദയത്തിന്റെ തീരുമാനം കേൾക്കുന്നു. എന്റെ കരിയറിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ ഞാൻ വിവാഹിതയാകാനും ഒരു കുഞ്ഞിനെ ജനിപ്പിക്കാനും തീരുമാനിച്ചു.'

'എന്നാൽ വിവാഹമോ മാതൃത്വമോ എന്റെ ജോലിയുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റുമെന്ന് ആരാണ് പറയുന്നത്? അങ്ങനെയാണെങ്കിലും അങ്ങനെയാകട്ടെ.'

ജീവിതത്തിൽ ഒരിക്കലും ഖേദിക്കേണ്ടിവരില്ല

'ഞാൻ കാര്യമാക്കുന്നില്ല. ഒരു കുഞ്ഞ് ജനിക്കാനുള്ള തീരുമാനത്തിൽ ജീവിതത്തിൽ ഒരിക്കലും ഖേദിക്കേണ്ടിവരില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ഇതുവരെ എടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച തീരുമാനമാണിത്. അമ്മയെന്ന നിലയിൽ ഓരോ നിമിഷവും കൂടുതൽ അർത്ഥവത്താണ്.'

'കൂടാതെ ഒരു നടിയെന്ന നിലയിൽ ഞാൻ എന്നെത്തന്നെ വിശ്വസിക്കുന്നു. നിങ്ങൾ കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ ആളുകൾ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ജോലി നിങ്ങളെ തേടി എത്തും. ഞാൻ എന്റെ ജോലിയെ വളരെയധികം വിലമതിക്കുന്നു.'

'എന്നാൽ അതിനപ്പുറമുള്ള എന്റെ ജീവിതത്തെയും ഞാൻ വിലമതിക്കുന്നു. രണ്ടും തമ്മിൽ സന്തുലിതമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു' ആലിയ ഭട്ട് വിമർശകർക്കുള്ള മറുപടി എന്നോണം പറഞ്ഞു.

Read more about: alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X