ഗര്‍ഭകാലത്ത് സോനം കപൂറിന് കഴിക്കാന്‍ ആഗ്രഹം ഇതൊക്കെയാണ്; നടിയ്ക്ക് കൊതി ഈ ഭക്ഷണങ്ങളോട്...

ആദ്യത്തെ കണ്‍മണിയെ കാണാനുള്ള കാത്തിരിപ്പിലാണ് നടി സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും. അമ്മയാവാന്‍ പോകുന്ന വിവരം നടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. തന്റെ കുഞ്ഞ് വയറില്‍ പിടിച്ച് കൊണ്ട് ഭര്ത്താവിന്റെ മടയില്‍ കിടക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് അമ്മയാവാന്‍ പോകുന്ന സന്തോ പങ്കുവെച്ചത്. 'ഞങ്ങളാല്‍ കഴിയുന്ന മികച്ച രീതിയില്‍ നിന്നെ വളര്‍ത്താന്‍ നാലു കൈകള്‍,, ഓരോ ചുവടിലും നിനക്കൊപ്പം മിടിക്കുന്ന രണ്ട് ഹൃദയങ്ങള്‍, നിനക്ക് സ്‌നേഹവും പിന്തുണയും നല്‍കുന്ന ഒരു കുടുംബം. നിന്നെ കാണാന്‍ കാത്തിരിക്കാനാവുന്നില്ല'', സോനം കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. താരങ്ങളുടെ ചിത്രവും വാക്കുകളും നിമിഷനേരം കൊണ്ട് വൈറല്‍ ആവുകയായിരുന്നു.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് സോനം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ്. ഗര്‍ഭകാലത്തെ തന്റെ പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ചാണ് കുറിച്ചാണ് താരം പറയുന്നത്. നേരത്തെ തനിക്ക് കഴിക്കാന്‍ കൊതി തോന്നിയ അഹാരത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിത നടിയുടെ പുതിയ പോസ്റ്റ് ബോളിവുഡ് കോളങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

ഇഷ്ടഭക്ഷണം

സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യന്‍ ഥാലി കഴിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറി രൂപത്തിലാണ് ഊണ് കഴിക്കുന്ന ചിത്രം സോനം പങ്കുവെച്ചിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഥാലി ഊണ് എന്ന ക്യാപ്ഷനോടൊണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജീര റൈസ്, പരിപ്പ് കറി, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി, മസാലക്കറി എന്നിവയെല്ലാം വീഡിയോയില്‍ കാണാം. സോനത്തിന്റെ ഇന്‍സ്റ്റാം സ്റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഏറ്റവും ഇഷ്ടമുള്ള വിഭവം

കഴിഞ്ഞദിവസം ഗര്‍ഭകാലത്ത് തനിക്ക് കഴിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള വിഭവത്തിന്റെ ചിത്രവും സോനം സ്റ്റോറിയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. സുഹൃത്തും പ്രമുഖ ബേക്കറുമായ പൂജ ധിന്‍ങ്റ ആണ് സോനത്തിന് ഈ സ്പെഷ്യല്‍ ചോക്ക്ലേറ്റ് കേക്ക് തയ്യാറാക്കി നല്‍കിയത്. സംരംഭകയും പേസ്ട്രീ ഷെഫുമായ പൂജ ധിന്‍ഗ്രയെ ടാഗ് ചെയ്തായിരുന്നു സോനം ചിത്രം പങ്കുവെച്ചിരിക്കുന്നത്. വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭക്ഷണ രീതിയെ കുറിച്ച്് പറഞ്ഞിരുന്നു.

ഡയറ്റ്

'ഗര്‍ഭകാലമായതിനാല്‍ ഡയറ്റിലോ വര്‍ക്കൗട്ടിലോ ഇപ്പോള്‍ കര്‍ശനനിലപാട് പുലര്‍ത്താറില്ലെന്നായിരുന്നു സോനം വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. രാവിലെ ദോശയാണ് കഴിക്കാറുള്ളത്. കുറഞ്ഞ സമയത്തില്‍ ഭക്ഷണം നന്നായി കുറച്ച് വണ്ണം കുറയ്ക്കുന്നതിനോട് തനിക്ക് മതിപ്പില്ല. ഒരു കുഞ്ഞിന്റെ ജീവന്‍ കൂടി തന്നിലുള്ള സമയത്ത് അവനവനെ തന്നെ ബഹുമാനിക്കുകയാണ് വേണ്ടത്. കൂടുതല്‍ ഡയറ്റും മറ്റും ചെയ്യുന്നതിന് പകരം യോഗയും വെയ്റ്റ് ട്രെയ്‌നിങ്ങും ചെയ്ത് ശരീരത്തെ സന്തോഷിപ്പിക്കുകയാണ് ചെയ്യാറുള്ളതെന്നും' സോനം.

Recommended Video

കൂടെ നിന്നവർക്ക് സിനിമ നഷ്ടമായി, പ്രിയപ്പെട്ട ചിലർ കാലുമാറിയത് വേദനിപ്പിച്ചു : ഭാവന | Filmibeat
വെല്ലുവിളികള്‍

ഗര്‍ഭത്തിന്റെ തുടക്കകാലം തനിക്ക് അത്ര സുഖകരമായിരുന്നില്ല എന്നും സോനം പറയുന്നുണ്ട്. ആദ്യത്തെ മൂന്നുമാസം അല്‍പം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ആരുംഗര്‍ഭകാലത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് നിങ്ങളോട് പറയില്ലെന്നും അതെത്ര മനോഹരമാണ് എന്നു മാത്രമേ എല്ലാവരും പറയുകയുള്ളു എന്നും സോനം പറഞ്ഞു. 2018 ലായിരുന്നു സോനം കപൂറും ആനന്ദ് ആഹുജയും തമ്മിലുള്ള വിവാഹം നടന്നത്. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നായത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പം ലണ്ടനിലായിരുന്നു സോനം താമസിച്ചിരുന്നത്. 'സോയ ഫാക്ടര്‍' ആണ് സോനം കപൂറിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. 'ബ്ലൈന്‍ഡ്' ആണ് സോനത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം

Read more about: sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X