For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയായ ശേഷമാണ് ഞാന്‍ പോലും അത് മനസ്സിലാക്കിയത്'; വാമികയുടെ ജനനം തന്നിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് അനുഷ്‌ക

  |

  സെലിബ്രിറ്റി ലോകത്തെ ക്യൂട്ട് കപ്പിളാണ് വിരാട് കൊഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും. ഇരുവരുടെയും മകള്‍ വാമികയുടെ ജനനം ബോളിവുഡും ക്രിക്കറ്റ് ലോകവും ഏറെ ആഘോഷിച്ച വിശേഷമായിരുന്നു. 2021 ജനുവരി 11-നായിരുന്നു വാമികയുടെ ജനനം. മകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് എപ്പോഴും പ്രാധാന്യം നല്‍കുന്ന മാതാപിതാക്കളാണ് കൊഹ്‌ലിയും അനുഷ്‌കയും. വാമികയുടെ ജനനദിനത്തില്‍ തന്നെ ഇക്കാര്യം കൊഹ് ലി മാധ്യമങ്ങളോട് സൂചിപ്പിക്കുകയും ചെയ്തു. എന്നിരുന്നാലും പലപ്പോഴും ചിത്രങ്ങളെടുക്കാന്‍ പാപ്പരാസികള്‍ പിന്നാലെ തന്നെയുണ്ട്.

  വാമികയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും വിമുഖത കാട്ടാറുണ്ട് ഇരുവരും. എന്നാല്‍ അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌ക പേരന്റിങ്ങിനെക്കുറിച്ചും വാമികയെക്കുറിച്ചുമൊക്കെ വാചാലയായി. ഒരിടവേളക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് അനുഷ്‌ക.

  തന്റെ കരിയറിലെയും വ്യക്തിജീവിതത്തിലെയും തിരഞ്ഞെടുപ്പുകള്‍ തനിക്ക് ശക്തി പകരുന്നതായി ചൂണ്ടിക്കാണിച്ച് അനുഷ്‌ക പറയുന്നതിങ്ങനെ:, 'ഞാന്‍ നടത്തിയ തിരഞ്ഞെടുപ്പുകള്‍ കൊണ്ട് എനിക്ക് ഒരു പ്രത്യേക ഊര്‍ജ്ജം ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു, അതാണ് എപ്പോഴും അനുഭവിക്കാന്‍ ആഗ്രഹിക്കുന്നത്.

  ആരുടെയെങ്കിലും പ്രേരണ കൊണ്ട് ഞാന്‍ ഒന്നും ചെയ്യാറില്ല. എല്ലാ കാര്യങ്ങളും എന്റെ മാത്രം തിരഞ്ഞെടുപ്പാണ്, ഒരു പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നു. ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു മള്‍ട്ടി ടാസ്‌കര്‍ ആകാന്‍ എനിക്കു കഴിയുമെന്ന് തോന്നുന്നില്ല. പക്ഷെ, അതിന് കഴിയുന്ന സ്ത്രീകളുണ്ട്. അവരെ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷേ അത് ചെയ്യുന്നു എന്ന കാരണത്താല്‍ ആരെങ്കിലും മികച്ചതോ മോശമോ ആണെന്ന് അര്‍ത്ഥമാക്കുന്നില്ല.' അനുഷ്‌ക പറയുന്നു.

  'ഷാജി കൈലാസേ, നീ എന്റെ മക്കളുടെ ഡേറ്റ് ചോദിച്ചു വരുന്ന കാലം വരും...സുകുവേട്ടന്‍ അന്നേ പറഞ്ഞു'

  എന്താണ് അനുഷ്‌കയെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യമെന്നു ചോദിച്ചപ്പോള്‍, അനുഷ്‌ക തന്റെ മകള്‍ വാമികയെ അതിനു കാരണമായി ചൂണ്ടിക്കാണിച്ചു. 'എന്റെ മകള്‍ ഞാന്‍ ചിരിക്കാനായി പല കാര്യങ്ങളും ചെയ്യാറുണ്ട്. ഞാന്‍ ചിരിച്ചതായി കണ്ടാല്‍ അവള്‍ അത് വീണ്ടും ചെയ്യും. ഞാന്‍ വീണ്ടും വീണ്ടും ചിരിക്കാന്‍ അവള്‍ അതേ പ്രവൃത്തി തുടരും. അവള്‍ കുഞ്ഞല്ലേ, എന്റെ ചിരി അവള്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നു തോന്നിയിട്ടുണ്ട്. അവളുടെ ഈ ചിരിപ്പിക്കല്‍ പ്രക്രിയ പലപ്പോഴും എനിക്ക് ഹൃദയസ്പര്‍ശിയായി തോന്നിയിട്ടുണ്ട്.

  ജോലിയും ജീവിതവും എങ്ങനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന എന്ന ചോദ്യത്തിനും അനുഷ്‌ക മറുപടി നല്‍കി. ജോലിയും ജീവിതവും ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ അമ്മമാരായ സ്ത്രീകളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. ആളുകള്‍ അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്, കാരണം ഈ ലോകം ഭരിക്കുന്നത് പുരുഷന്മാരാണ്. ഒരു പെണ്ണായ ഞാന്‍ പോലും ആ അവസ്ഥയെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നത് അമ്മയായ ശേഷമാണ്. അനുഷ്‌ക തുറന്നുപറയുന്നു.

  മുഖത്ത് നിറയെ ചോരപ്പാടുകള്‍; പ്രിയങ്ക ചോപ്രയ്ക്ക് എന്തു സംഭവിച്ചുവെന്ന ആശങ്കയില്‍ ആരാധകര്‍

  അതേസമയം, ഒരിടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ് അനുഷ്‌ക ശര്‍മ്മ. ചക്‌ദേ എക്‌സ്പ്രസാണ് അനുഷ്‌കയുടെ ഏറ്റവും പുതിയ ചിത്രം. ഇന്ത്യന്‍ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമിയുടെ വേഷത്തിലാണ് അനുഷ്‌ക ഈ ചിത്രത്തില്‍ എത്തുന്നത്. പ്രോസിത് റോയ് ആണ് സംവിധാനം. 2018ല്‍ ഷാരൂഖ് ഖാന്‍ നായകനായെത്തിയ സീറോ എന്ന ചിത്രത്തിലായിരുന്നു അനുഷ്‌ക ഒടുവില്‍ അഭിനയിച്ചത്

  Read more about: anushka sharma virat kohli
  English summary
  Bollywood actress Anushka Sharma opens up about her work-life balance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X