എ സര്‍ട്ടിഫിക്കറ്റ് സിനിമയില്‍ വിരാട് കോലിയുടെ കാമുകി അനുഷ്‌ക
മുംബൈ: പികെ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ തന്റെ സ്ഥാനം ഉയരങ്ങളിലെത്തിയശേഷം വിരാട് കോലിയുടെ കാമുകി അനുഷ്‌ക ശര്‍മ വേഷമിടുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്. 'എന്‍ എച്ച് 10' എന്ന ചിത്രത്തിനാണ് അഡല്‍റ്റ്‌സ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അനുഷ്‌കതന്നെ നിര്‍മാതായ ചിത്രമാണ് എന്‍ എച്ച് 10 എന്ന പ്രത്യേകതകൂടിയുണ്ട്.
ട്രെയിലര്‍ പുറത്തിറങ്ങി വെറും മൂന്ന് ദിവസം കൊണ്ട് 20 ലക്ഷത്തിലധികപേര്‍ കണ്ട എന്‍ എച്ച് 10 ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററുകളിലെത്തുന്നത്. എന്നാല്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതുകൊണ്ട് അത് രതി രംഗങ്ങള്‍ കുത്തിനിറച്ച സിനിമയാണെന്ന് അര്‍ത്ഥമില്ലെന്ന് സംവിധായകന്‍ നവദീപ് സിംഗ് പറഞ്ഞു. അമിതമായ വയലന്‍സ് ആണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഇടയാക്കിയതെന്നാണ് അദ്ദേഹം പറയുന്നു.

പ്രതികാരത്തിന്റെ കഥപറയുന്ന നായികാ പ്രാധന്യമുള്ള ചിത്രത്തില്‍ അനുഷ്‌കയാണ് നായിക. ഭര്‍ത്താവിന്റെ ഘാതകരെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുന്ന യുവതിയുടെ കഥയാണ് എന്‍ എച്ച് 10. അനുഷ്‌ക്കയ്ക്ക് പുറമേ നീല്‍ ഭൂപാലന്‍, ദര്‍ശന്‍ കുമാര്‍ എന്നിവര്‍ സിനിമയില്‍ പ്രധാന വേഷങ്ങളുമായി രംഗത്തെത്തുന്നുണ്ട്.
സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് അണിയറക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് കുട്ടികളെ വയലന്‍സ് രംഗങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താനാണെന്ന വിശദീകരണവുമായി സംവിധായകനും അനുഷ്‌കയും രംഗത്തെത്തി. സിനിമയ്ക്ക് തീയേറ്ററില്‍ മികച്ച പ്രതികരണം ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്ന് ഇരുവരും പറഞ്ഞു.


Click it and Unblock the Notifications