twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൊസ്സസീവായ ഭര്‍ത്താവിന് പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നതിനോട് വിയോജിപ്പ്; വിവാഹജീവിതം ദുരന്തമെന്ന് നടി

    |

    സല്‍മാന്‍ ഖാന്റെ നായികയായി മേനെ പ്യാര്‍ കിയാ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് ഭാഗ്യശ്രീ. രാജകുടുംബത്തില്‍ പിറന്ന ഭാഗ്യശ്രീയുടെ സിനിമാഭിനയത്തോട് കുടുംബാംഗങ്ങള്‍ക്ക് താത്പര്യമില്ലായിരുന്നു. എന്നാല്‍ ആദ്യ ചിത്രത്തിന് പിന്നാലെ നിരവധി അവസരങ്ങളാണ് ഭാഗ്യശ്രീയെ തേടിയെത്തിയത്.

    അഭിനയരംഗത്ത് രാജ്ഞിയെപ്പോലെ തിളങ്ങിനിന്ന സമയത്തായിരുന്നു ഭാഗ്യശ്രീയുടെ വിവാഹം. കുട്ടിക്കാലം മുതലുള്ള അടുത്ത സുഹൃത്തും കാമുകനുമായ ഹിമാലയ് ദസ്സാനിയെ വിവാഹം കഴിക്കുന്നതിനായി വീട് വിട്ടിറങ്ങേണ്ടിവന്നു. വിവാഹശേഷം അഭിനയരംഗം ഉപേക്ഷിച്ച് കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഭാഗ്യശ്രീ.

    എന്നാല്‍ ഭാഗ്യശ്രീയുടെ ഈ തീരുമാനം ഞെട്ടിച്ചത് ബോളിവുഡിലെ നിരവധി സംവിധായകരേയും നടിയുടെ ആരാധകരേയുമായിരുന്നു. കരാര്‍ ഒപ്പിച്ച നിരവധി ചിത്രങ്ങള്‍ ഉപേക്ഷിച്ചാണ് ഭാഗ്യശ്രീ അഭിനയരംഗം വിട്ടത്. കുടുംബത്തിനും ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കിയ ഭാഗ്യശ്രീ മുഴുവന്‍ സമയ കുടുംബിനിയായി മാറുകയായിരുന്നു.

    അഭിനയത്തിലേക്ക് വീണ്ടും

    എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഭാഗ്യശ്രീ വീണ്ടും വെള്ളിത്തിരയില്‍ എത്തി. പ്രഭാസ് നായകനായ രാധേശ്യാമിലൂടെ മികച്ച തുടക്കമാണ് ഭാഗ്യശ്രീക്ക് ലഭിച്ചത്. തന്റെ സിനിമാജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ഭാഗ്യശ്രീ അടുത്തിടെ ഒരു സിനിമാ മാഗസിനോട് സംസാരിച്ചിരുന്നു. തന്റെ ഭര്‍ത്താവിന്റെ കുടുംബം തന്നെക്കുറിച്ചോ തന്റെ സിനിമാപശ്ചാത്തലത്തെക്കുറിച്ചോ വേണ്ട വിധം മനസ്സിലാക്കിയിരുന്നില്ലെന്നാണ് ഭാഗ്യശ്രീ പറയുന്നത്. കൂടാതെ, ഭര്‍ത്താവിന് തന്റെ ഭാര്യ മറ്റൊരാളെ പ്രണയിക്കുന്നത് കാണാന്‍ താത്പര്യമില്ലായിരുന്നുവെന്നും വ്യക്തമാക്കുകയാണ്.

    ഭര്‍തൃഗൃഹത്തിലെത്തിയ ശേഷം തനിക്ക് സിനിമാതാരമെന്ന വേഷം അഴിച്ചുവെച്ച് മുഴുവന്‍ സമയ കുടുംബിനിയായി മാറേണ്ടി വന്നതായി ഭാഗ്യശ്രീ പറയുന്നു. മറ്റ് ഏതൊരു ഭാര്യയേയും പോലെ വീട്ടുജോലികളടക്കം ചെയ്യേണ്ടി വന്നു.

    'അവര്‍ക്ക് സിനിമയെക്കുറിച്ച് വലിയ ധാരണകളില്ലായിരുന്നു. പുറംലോകത്തെക്കുറിച്ചുള്ള ജീവിതത്തെക്കുറിച്ചും അവര്‍ക്ക് അറിയില്ലായിരുന്നു. സത്യത്തില്‍ എനിക്കെന്റെ കരിയര്‍ ഉപേക്ഷിച്ച് വീട് എന്ന ഒരൊറ്റ ലോകത്തേക്ക് ചേക്കേറേണ്ടി വന്നു. എന്റെ ജീവിതമാകെ മാറി. അതിനുശേഷം ഭാഗ്യശ്രീ എന്ന നടിയായിരുന്നില്ല ഞാന്‍. വീടിനുള്ളില്‍ സാധാരണ ഒരു സ്ത്രീക്ക് ചെയ്യേണ്ടിവരുന്ന എല്ലാ ജോലികളും എനിക്ക് ചെയ്യേണ്ടിവന്നു. അതും തനിയെ തന്നെ.'

    നടിയെന്ന പരിവേഷമില്ല

    കുടുംബത്തിലെ തന്നെ മറ്റു ചിലര്‍ നടിയെന്നു ധരിച്ചിരുന്നത് മേക്കപ്പിട്ട് സുന്ദരിയായിട്ട് നടക്കുന്ന സ്ത്രീ എന്നു മാത്രമായിരുന്നു.ഷൂട്ട് കഴിഞ്ഞ് ക്ഷീണിച്ചു വരുന്ന തന്റെ അവസ്ഥ മനസ്സിലാക്കിയിരുന്നില്ലെന്നും ഭാഗ്യശ്രീ പറയുന്നു.

    'എന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടാകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കേണ്ടിയിരുന്നു. പലപ്പോഴും 10 മുതല്‍ 12 മണിക്കൂര്‍ വരെ നീളുന്ന ഷൂട്ടിങ്ങ് കഴിയുമ്പോഴേക്കും തളര്‍ന്ന് അവശയാകും. അതൊന്നും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. അവര്‍ നോക്കുമ്പോള്‍ ഞാന്‍ മേക്കപ്പിട്ട് സുന്ദരിയായി ഇരിക്കുന്നു. അവിടെ ജോലിയൊന്നും ഇല്ലല്ലോ എന്ന മനോഭാവമായിരുന്നു കുടുംബാംഗങ്ങളില്‍ പലരുടെയും.'

    പൊസ്സസീവായ ഭര്‍ത്താവ്

    ഭര്‍ത്താവ് ഹിമാലയ് ദസ്സാനിയെക്കുറിച്ചും ഭാഗ്യശ്രീ മനസ്സു തുറക്കുകയാണ്. 'സ്‌ക്രീനില്‍ മറ്റ് താരങ്ങളോടൊപ്പമുള്ള പ്രണയരംഗങ്ങള്‍ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഒട്ടും താത്പര്യമില്ലായിരുന്നു. ഭാര്യയോടു പൊസ്സസീവായ ഏതൊരു ഭര്‍ത്താവിനെയും പോലെ അദ്ദേഹത്തിനും ഞാന്‍ മറ്റൊരാളാടൊപ്പം പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.'

    അടുത്തിടെ പ്രഭാസ് നായകനായ രാധേ ശ്യാമില്‍ ഭാഗ്യശ്രീ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സ്മാര്‍ട്ട് ജോടി എന്ന റിയാലിറ്റി ഷോയില്‍ ഭാഗ്യശ്രീയും ഭര്‍ത്താവ് ഹിമാലയ് ദസ്സാനിയും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്.

    ഭാഗ്യശ്രീയുടെ മക്കളും സിനിമാരംഗത്താണ്. മകന്‍ അഭിമന്യു ദസ്സാനി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. മകള്‍ അവന്തിക ദസ്സാനിയും സിനിമാരംഗത്തേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞു.

    Read more about: salman khan bollywood
    English summary
    Bollywood Actress Bhagyashree opens up about her married life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X