For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞങ്ങളുടെ സ്‌നേഹത്തില്‍ പിറവിയെടുത്ത സൃഷ്ടി'; ആലിയയ്ക്കും രൺബീറിനും പിന്നാലെ ബിപാഷയ്ക്കും കരണിനും പെൺകുഞ്ഞ്!

  |

  ബോളിവുഡിലെ സ്റ്റാർ കപ്പിളായ ആലിയ ഭട്ടിനും രൺബീർ സിങിനും പിന്നാലെ താര ദമ്പതികളായ ബിപാഷ ബസുവിനും ഭർത്താവ് കരൺ സിങ് ​ഗ്രാവറിനും പെൺകുഞ്ഞ് പിറന്നു. ബോളിവുഡ് മാധ്യമങ്ങളാണ് ബിപാഷയ്ക്ക് പെൺകുഞ്ഞ് പിറന്ന വിവരം പങ്കുവെച്ചത്.

  ഇക്കഴിഞ്ഞ ആ​ഗസ്റ്റിലാണ് താൻ ​ഗർ‌ഭിണിയാണെന്നുള്ള വിവരം ബിപാഷ പുറം ലോകത്തെ അറിയിച്ചത്. മെറ്റേണിറ്റി ഫോട്ടോ‌ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ബിപാഷയുടെ വെളിപ്പെടുത്തൽ.

  Also Read: ഇവിടെ നിന്ന് പോയ ആളാണെന്ന് മറക്കരുത്; രശ്മിക മന്ദാനയ്ക്കെതിരെ വിമർശനം

  ​ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയത് മുതൽ ബിപാഷയുടെ ഓരോ സോഷ്യൽമീഡിയ പോസ്റ്റും ആരാധകരുടെ സ്നേഹം കൊണ്ട് നിറഞ്ഞിരുന്നു.

  ഏറെ ആകാംക്ഷയും ആശങ്കയും നിറഞ്ഞ കാലത്തിലൂടേയാണ് കടന്നുപോകുന്നതെന്നും വാക്കുകള്‍കൊണ്ട് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത അനുഭവത്തിലൂടേയാണ് യാത്രയെന്നും മുമ്പ് ബിപാഷ പറഞ്ഞിരുന്നു. പെൺകുഞ്ഞ് പിറന്ന വിവരം പക്ഷെ താരദമ്പതികൾ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല.

  2015ലാണ് ബിപാഷയും കരണും പരിചയപ്പെടുന്നത്. എലോണ്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. അധികം വൈകാതെ തന്നെ 2016ല്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു.

  2001ല്‍ പുറത്തിറങ്ങിയ അജ്‌നബി എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ ബോളിവുഡ് അരങ്ങേറ്റം. അജ്‌നബിയെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ബിപാഷയെ തേടിയെത്തി.

  പിന്നാലെ വന്ന രാസ്, ജിസം, സമീന്‍, നോ എന്‍ട്രി, ഫിര്‍ ഹേര ഫേരി, ധൂം 2, റേസ് തുടങ്ങിയ സിനിമകളൊക്കെ വിജയങ്ങളായിരുന്നു. എലോണ്‍ ആണ് അവസാനം താരം അഭിനയിച്ച ചിത്രം. അതേസമയം കരണ്‍ ടെലിവിഷന്‍ സ്‌ക്രീനിലെ സൂപ്പര്‍ താരമായിരുന്നു.

  Also Read: സഞ്ജു മരിക്കുന്നു, സഞ്ജു മരിക്കുന്നു! അലറി വിളിച്ച് സെയ്ഫ്; മറക്കാനാകാത്ത ആ രാത്രിയെക്കുറിച്ച് അജയ്

  ദില്‍ മില്‍ ഗയേ, ഖുബൂല്‍ ഹേ തുടങ്ങിയ പരമ്പരകള്‍ വലിയ ജനപ്രീതി നേടിയിരുന്നു. പിന്നീട് എലോണ്‍, ഹേറ്റ് സ്റ്റോറി 3 തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 'ഞങ്ങളുടെ ജീവിത്തില്‍ ഒരു പുതിയ ഘട്ടം തുടങ്ങുന്നു. ഞങ്ങളുടെ ജീവിതത്തിലെ പുതിയ പ്രകാശം. ഇത് ഞങ്ങളെ പഴയതിലും കൂടുതല്‍ പൂര്‍ണമാക്കുന്നു.'

  'ഓരോരുത്തരുമായിരുന്ന ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുകയും ഒരേ മനസുള്ള രണ്ടുപേരായി ജീവിതം ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ സന്തോഷത്തിലേക്ക് മൂന്നാമതൊരാള്‍ കൂടി കടന്നുവരികയാണ്. ഞങ്ങളുടെ സ്‌നേഹത്തില്‍ നിന്ന് പിറവിയെടുക്കുന്ന ഒരു സൃഷ്ടി. കുഞ്ഞ് ഉടന്‍ ഞങ്ങളോടൊപ്പം ചേരും.'

  'അത് ഞങ്ങളുടെ സന്തോഷം കൂട്ടും. നിങ്ങളുടെ പ്രാര്‍ഥനയ്ക്കും ആശംസകള്‍ക്കും സ്‌നേഹത്തിനും നന്ദി. എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകുക. ഞങ്ങളുടെ ഒരു ഭാഗമാകുക.'

  എന്നാണ് ​ഗർഭിണിയാണെന്ന് വെളിപ്പെടുത്തി ബിപാഷ കുറിച്ചത്. ​ഗർഭിണിയായ ശേഷം നിരവധി തവണ വ്യത്യസ്ത വസ്ത്രങ്ങളിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ബിപാഷ എത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കരണും ബിപാഷയും ഡിന്നര്‍ കഴിക്കാന്‍ പോയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  അന്ന് ബിപാഷ ധരിച്ച വസ്ത്രമായിരുന്നു സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയത്. വളരെ ലൂസായ വസ്ത്രമായിരുന്നു അത്. താരം തന്റെ വയര്‍ മറച്ച് പിടിക്കാന്‍ വേണ്ടിയായിരുന്നു ആ വസ്ത്രം തിരഞ്ഞെടുത്തത് എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

  പാപ്പരാസികളുടേയും സോഷ്യൽമീഡിയയുടേയും കണ്ടെത്തൽ ശരിവെച്ച് ഇരുവരും വൈകാതെ തങ്ങൾ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് വെളിപ്പെടുത്തി. നാൽപത്തിമൂന്നുകാരിയായ ബിപാഷയെ ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി ഒട്ടനവധി മാഗസിനുകൾ തിരഞ്ഞെടുത്തിട്ടുണ്ട്.

  ബിപാഷ ജനിച്ചത് ഡൽഹിയിലാണ്. ഡൽഹിയിലായിരുന്നു ജനനം എങ്കിലും പിന്നീട് ഇവരുടെ കുടുംബം കൽക്കട്ടയിലേക്ക് മാറി. ബിപാഷ മോഡലിം‌ഗ് രം‌ഗത്തേക്ക് അബദ്ധവശാൽ എത്തിപ്പെട്ടതാണ്.

  കോളജിൽ പഠിക്കുമ്പോഴാണ് ബിപാഷ മോഡലിങ് ചെയ്ത് തുടങ്ങിയത്. മോഡലിങിൽ പ്രശസ്തയായതോടെ സിനിമയിൽ അവസരങ്ങൾ ലഭിക്കുകയായിരുന്നു.

  Read more about: bipasha basu
  English summary
  Bollywood Actress Bipasha Basu And Husband Karan Singh Grover Welcomes Baby Girl-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X