ബോളിവുഡ് നടിയ്ക്ക് നേരെ ആക്രമണം! ട്രാഫിക് സിഗ്നലില്‍ നിന്നും നടിയെ ആക്രമിച്ച് ബാഗും ഫോണും കവര്‍ന്നു

സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളും അതിക്രമങ്ങളും വര്‍ദ്ധിച്ച് വരികയാണ്. ഇപ്പോഴിതാ ബോളിവുഡ് നടിയെ അക്രമി സംഘം പിന്തുടര്‍ന്ന് ബാഗും ഫോണും കവര്‍ന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ വെച്ചാണ് ബോളിവുഡ് നടിയും മുന്‍ക്രിക്കറ്റ് താരം മനോജ് പ്രഭാകറിന്റെ ഭാര്യയുമായ ഫര്‍ഹീന്‍ പ്രഭാകര്‍ കവര്‍ച്ചയ്ക്കിരയായത്.

ശനിയാഴ്ച ദക്ഷിണ ഡല്‍ഹിയിലെ മാളിലേക്ക് കാറോടിച്ച് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ട നടിയുടെ കാറില്‍ ഇടിക്കാനായി കവര്‍ച്ച സംഘം ശ്രമം നടത്തിയിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന നടിയുടെ ഡ്രൈവിങ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കിച്ചു. തര്‍ക്കത്തിനിടയില്‍ രൂപയും ഫോണും കവര്‍ന്നെടുക്കുകയായിരുന്നു. നടിയുടെ 16000 രൂപയും ചില പ്രധാന രേഖകളും വില കൂടിയ ഫോണുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

(ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

farheen-prabhakar

കവര്‍ച്ച നടത്തി സംഘം കാറില്‍ രക്ഷപ്പെട്ടതോടെ നടി റോഡില്‍ ബോധരഹിതയായി വീണു. ഒരു ആര്‍മി ഉദ്യോഗസ്ഥനാണ് നടിയുടെ രക്ഷയ്‌ക്കെത്തിയത്. അദ്ദേഹം കവര്‍ച്ചാസംഘം സഞ്ചരിച്ച കാറിന്റെ നമ്പറും പോലീസിന് കൈമാറിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതികള്‍ക്കായുള്ള തിരിച്ചില്‍ ആരംഭിച്ചെന്നും പോലീസ് പറയുന്നു. അതേ സമയം ഠക് ഠക് സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

1992 ജാന്‍ തെരേ നാം എന്ന സിനിമയിലൂടെ നടി ഫര്‍ഹീന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കന്നഡ, തമിഴ് ഭാഷകളിലും നടി അഭിനയിച്ചിരുന്നു. 1992 ല്‍ സിനിമയിലെത്തയ ഫര്‍ഹീന്‍ 1996 ല്‍ കരിയര്‍ അവസാനിപ്പിച്ചിരുന്നു. അഗ്നി പ്രേം ആണ് ഫര്‍ഹീന്റെ അവസാനമെത്തിയ സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X