'അർബാസിനേക്കാൾ മികച്ചൊരാളെ ഞാൻ അർഹിക്കുന്നു, ആ ബന്ധം ഉപേക്ഷിച്ച ശേഷമാണ് ലോകം കണ്ടത്'; ജോർജിയ!

സലീം ഖാന്റെ ആൺമക്കൾക്ക് ഭാര്യമാർ വാഴില്ലേയെന്ന സംശയം ആരാധകർക്കുള്ളിൽ എപ്പോഴുമുണ്ട്. താരത്തിന്റെ മൂന്ന് ആൺമക്കൾക്കും സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം ലഭിച്ചിട്ടില്ല. സൽമാൻ ഖാന് നിരവധി പ്രണയങ്ങൾ‌ ഉണ്ടായിയെങ്കിലും ഒന്നുപോലും വിവാ​ഹത്തിലേക്ക് എത്തിയില്ല. വിവാഹിതരായ അർബാസും സോഹൈലും വൈകാതെ ബന്ധം വേർപ്പെടുത്തുകയും ചെയ്തു. മലൈക അറോറയെയായിരുന്നു അർബാസ് ഖാൻ വിവാഹം ചെയ്തത്. ആ ബന്ധത്തിൽ ഒരു മകനും ഇരുവർക്കുമുണ്ട്.

അർബാസുമായി വേർപിരി‍ഞ്ഞ മലൈക അർജുൻ കപൂറുമായി പ്രണയത്തിലാണ് ഇപ്പോൾ. മലൈക അറോറയുമായുള്ള വിവാഹമോചനത്തിന് ശേഷം അർബാസ് ഖാൻ ജോർജിയ ആൻഡ്രിയാനിയുമായി പ്രണയത്തിലായിരുന്നു. ശേഷം ജോർജിയയും അർബാസ് ഖാനുമായുള്ള പ്രണയം ഉപേക്ഷിച്ചു.

Giorgia Andriani Arbaaz Khan

വിവാഹ മോചനത്തിന് ശേഷവും മലൈകയും അർബാസും തങ്ങളുടെ മകൻ അർഹാനുമായി ബന്ധം പുലർത്തുന്നതാണ് ജോർജിയയെ ചൊടിപ്പിച്ചതും ബന്ധം വിടാന്‍ നിര്‍ബന്ധിതയാക്കിയത് എന്നുമാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാൽ ആ റിപ്പോർട്ടുകളെല്ലാം തെറ്റായിരുന്നുവെന്നും അദ്ദേഹത്തിന് മലൈകയുമായി ഉണ്ടായിരുന്ന ബന്ധം അദ്ദേഹവുമായുള്ള തന്റെ ബന്ധത്തിന് ഒരു തടസം ആയിരുന്നില്ലെന്നാണ് ജോർജിയ പറഞ്ഞത്. നാല് വർഷത്തോളം അർബാസ് ഖാനും ജോർ‌ജിയയും പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ അർ‌ബാസ് ഖാനെ കുറിച്ച് ജോർജിയ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജോർജിയയുടെ വെളിപ്പെടുത്തൽ. അർബാസിനേക്കാൾ മികച്ചൊരാളെ താൻ അർഹിക്കുന്നുണ്ടെന്നും ആ ബന്ധം ഉപേക്ഷിച്ച ശേഷമാണ് ലോകം കണ്ട് തുടങ്ങിയത് എന്നുമാണ് ജോർജിയ പറഞ്ഞത്. 'സിം​ഗിൾ ലൈഫ് എനിക്ക് ഇഷ്ടമാണ്. ഒരു ബന്ധത്തിലായിരിക്കുന്നതും മനോഹരമാണ്. പ്രത്യേകിച്ച് നമുക്ക് താൽപര്യമുള്ള ഒരു വ്യക്തിയുമായി.'

'എന്നാൽ ഇപ്പോൾ ഞാൻ എന്റെ സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്. അർബാസുമായി പ്രണയത്തിലായിരുന്നപ്പോൾ ഞാൻ ജീവിക്കുന്ന ജീവിതത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ജീവിതമാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് ഞാൻ മനസിലായി. അദ്ദേഹവുമായി പ്രണയത്തിലായിരുന്നപ്പോൾ എന്റെ പ്രായം 23 വയസായിരുന്നു. ആ സമയങ്ങളിൽ ഞാൻ ഒരിക്കലും സാമൂഹികമായി ബന്ധപ്പെടുകയോ പാർട്ടികളിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ല.'

Giorgia Andriani Arbaaz Khan

'ഒരു സാധാരണ യുവതി ജീവിക്കേണ്ട ജീവിതമല്ല ഞാൻ ജീവിച്ചത്. ഞാൻ പുറത്തുകടക്കുന്നതിലും ആളുകളെ കണ്ടുമുട്ടുന്നതിലും സാമൂഹികവൽക്കരിക്കുന്നതിലും അർബാസിന് ഒരു പ്രശ്‌നവുമില്ലായിരുന്നു പക്ഷെ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. ഞങ്ങൾ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് എനിക്ക് തോന്നി.'

'നാല് വർഷത്തെ ബന്ധത്തിന് ശേഷം ഞങ്ങൾ ഒരുമിച്ചായിരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഞങ്ങൾ രണ്ടുപേർക്കും മനസിലായി. തീർച്ചയായും ഞാൻ അ​ദ്ദേഹത്തെ മിസ് ചെയ്യുന്നു. ഞങ്ങൾ സുഹൃത്തുക്കളാണ്. പക്ഷെ ഇനിയൊരു കൂടിച്ചേരൽ ഉണ്ടാവില്ല. അ​ദ്ദേഹത്തിന്റെ കാമുകി എന്ന് അഭിസംബോധന ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അർബാസുമായുള്ള ബന്ധം എന്നെ ഒരു കുമിളയ്ക്കുള്ളിൽ ആയിരിക്കുന്നത് പോലെ തോന്നിപ്പിച്ചു.'

'അവിടെ എല്ലാം നന്നായി പ്രവർത്തിക്കുകയും എല്ലാവരും വളരെ നല്ലവരുമായിരുന്നു. ഞാൻ വളരെ സുരക്ഷിത വലയത്തിലായിരുന്നു. കാര്യം അങ്ങനെയാണെങ്കിലും ആ ബന്ധത്തിൽ നിന്നും പുറത്തുകടന്നപ്പോഴാണ് ഞാൻ യഥാർത്ഥ ലോകം പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കിയത്. സൗഹൃദങ്ങൾ, ബന്ധങ്ങൾ, ജോലി എന്നിവയുടെ അടിസ്ഥാനത്തിൽ ഞാൻ സമ്പാദിക്കുന്നതിലും കൂടുതൽ നേടാൻ ഞാൻ അർഹയാണെന്ന് എനിക്ക് തോന്നുന്നുവെന്നാണ്', അർബാസിനെ കുറിച്ച് സംസാരിച്ച് ജോർജിയ പറഞ്ഞത്.

ജോർജിയ നടിയും ഇറ്റാലി സ്വദേശിനിയുമാണ്. മോഡലിങിലൂടെയാണ് ജോർജിയ സിനിമയിലെത്തിയത്. നിരവധി പ്രമുഖ ബ്രാന്റുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാ​ഗമായിട്ടുണ്ട് താരം. അഭിനയത്തിന് പുറമെ ഒരു പ്രൊഫഷണൽ ഡാൻസർ‌ കൂടിയാണ് താരം. വെൽകം ടു ബജരംഗപൂർ എന്ന ജോർജിയയുടെ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Read more about: arbaaz khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X