സൗഹൃദത്തിന് പന്നിപ്പനിയില്ല; സോനം ജാക്വിലിന്‍ സെല്‍ഫി ട്വിറ്ററില്‍
മുംബൈ: സിനിമാ മേഖലയില്‍ നിന്നും കടുത്ത വൈരാഗ്യത്തിന്റെ കഥകള്‍ മാത്രമേ മിക്കപ്പോഴും പുറത്തുവരാറുള്ളു. പ്രത്യേകിച്ചും നായികമാര്‍ തമ്മില്‍. എന്നാല്‍, ഗുരുതരമായ രോഗം ബാധിച്ച അടുത്ത സുഹൃത്ത് സോനം കപൂറിനെ രോഗം പകരുമെന്ന ഭയമേതുമില്ലാതെ സന്ദര്‍ശിച്ച ബോളിവുഡ് നടി ജാക്വിലിന്‍ സൗഹൃദത്തിന് പകര്‍ച്ചവ്യാധിയില്ലെന്ന് തെളിയിച്ചു.
എച്ച് 1 എന്‍ 1 ബാധയെ തുടര്‍ന്ന് ആശുപത്രി വിട്ടയുടനാണ് ജാക്വിലിന്‍ സോനത്തെ സന്ദര്‍ശിച്ചത്. നൂറുകണക്കിന് ആളുകള്‍ ഇതേ രോഗത്താല്‍ മരണ മടയുന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശങ്കയിലാഴ്ത്തി സോനം കപൂറിന് രോഗം ബാധിച്ചത്. മുംബൈയിലെ കോകിലാബെന്‍ അംബാനി ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്ന് സോനം രോഗത്തില്‍ നിന്നും പൂര്‍ണ വിമുക്തി നേടുകയും ചെയ്തു.
വിശ്രമത്തില്‍ കഴിയുന്ന സോനത്തെ സന്ദര്‍ശിക്കാനാണ് ജാക്വിലിന്‍ അവരുടെ വീട്ടിലെത്തിയത്. സോനത്തിനൊപ്പം മാസ്‌ക് ധരിച്ച് ഒരു സെല്‍ഫിയും എടുത്ത ജാക്വിലിന്‍ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്റെ പ്രിയപ്പെട്ട സോനത്തിനൊപ്പം എന്നാണ് അടിക്കുറിപ്പ് നല്‍കിയത്. സോനം സുഖം പ്രാപിച്ചു എന്നും ജാക്വിലിന്‍ അറിയിച്ചു.
സല്‍മാന്‍ ഖാന്‍ നായകനായ 'പ്രേം രത്തന്‍ ധ്യാന്‍ പായോ എന്ന ചിത്രത്തിന്റെ ജോധ്പൂരിലെ ലൊക്കേഷനില്‍ വച്ചാണ് സോനത്തിന് രോഗം ബാധിക്കുന്നത്. ഉടന്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സോനം ആശുപത്രിയില്‍ കഴിയുന്നതിനാല്‍ സോനത്തിന്റെ സഹോദരി റിയാ കപൂറിന്റെ പിറന്നാള്‍ ആഘോഷം അനില്‍ കപൂര്‍ കുടുംബം ചെറിയ തോതില്‍ മാത്രമാണ് ആഘോഷിച്ചത്. പൂര്‍ണ വിശ്രമത്തിനുശേഷം മാത്രമേ സോനം ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് മടങ്ങുകയുള്ളൂ.


Click it and Unblock the Notifications











