പതിവ് ചിരിയില്ല, കാമുകനുമായി വഴക്കിട്ടോ? റെസ്റ്റോറന്റിൽ നിന്നും ഇറങ്ങിപ്പോയി ജാൻവി കപൂർ, വീഡിയോ വൈറൽ!
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയത്. തന്‍റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്‍റെ പ്രിയം നേടുകയും ചെയ്തു ഈ താരപുത്രി.
Recommended Video
ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇഷ്ടപ്പെട്ട വ്യക്തിയെ പരമ്പരാഗതമായ രീതിയില്‍ വിവാഹം കഴിക്കണമെന്നാണ് അമ്മ ശ്രീദേവിയുടെയും അച്ഛൻ ബോണി കപൂറിന്റെയും ആഗ്രഹമെന്ന് അടുത്തിടെ ജാൻവി കപൂർ പറഞ്ഞിരുന്നു.
'എനിക്കൊരു പുരുഷനെ ഇഷ്ടമായാൽ അവരോട് പറഞ്ഞ് വിവാഹം കഴിക്കാമെന്നാണ് അച്ഛനും അമ്മയും പറഞ്ഞിരിക്കുന്നത്. നിങ്ങൾക്കറിയാമോ ഇഷ്ടപ്പെടുന്ന എല്ലാവരെയും നമുക്ക് വിവാഹം കഴിക്കാനാകില്ല. നമുക്ക് വേണമെങ്കിൽ അവരുമായി ചിൽ ചെയ്യാം. പക്ഷെ ഈ ചില്ലിങ്ങിന്‍റെ അർഥം അമ്മയ്ക്കും അച്ഛനും മനസിലാകില്ല' എന്നാണ് ജാൻവി പറഞ്ഞത്.

'സിംഗിളായിരിക്കുന്നത് ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നും അടുത്തിടെ ജാൻവി പറഞ്ഞിരുന്നു. ഒരു ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു ജാൻവി ഇക്കാര്യം പറഞ്ഞത്. നമ്മൾ പലപ്പോഴും നമുക്ക് ആവശ്യമുള്ളപ്പോഴാണ് മറ്റുള്ളവരുമായി അടുക്കുന്നത്.'
'എന്നാൽ ഒരു ഘട്ടം കഴിയുമ്പോൾ ചിലപ്പോഴൊക്കെ ഈ അടുപ്പം നഷ്ടമാകും. അതുകൊണ്ടാണ് പലരും കമിറ്റ്മെന്റ് ബന്ധങ്ങളെ ഭയക്കുന്നത്. ഒരാളുടെ സൗകര്യത്തിന് മാത്രം ഒരു ബന്ധങ്ങളും തുടങ്ങരുത' ജാന്‍വി പറഞ്ഞു. ജാൻവിയെ കാണുന്നവരെല്ലാം ശ്രീദേവിയുടെ കാർബൺ കോപ്പിയാണ് ജാൻവി എന്നാണ് പറയാറുള്ളത്. ചില മേക്കോവർ ഫോട്ടോകൾ കാണുമ്പോൾ അത് ഉറപ്പിക്കാൻ കഴിയും.

ശ്രീദേവിക്ക് ജാൻവിയുടെ ആദ്യ സിനിമ തിയേറ്ററിൽ കാണണമെന്ന് അതിയായ അഗ്രഹമുണ്ടായിരുന്നു. അത് സാധിക്കാതെയാണ് ശ്രീദേവി മരിച്ചത്. ജാൻവിയുടെ ആദ്യ സിനിമ ധടക്കിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ശ്രീദേവി മരിച്ചത്. ഇതിനോടകം നിരവധി പ്രണയങ്ങൾ ജാൻവിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്.
ജാൻവി കപൂർ മുമ്പ് ധടക്കിന്റെ തന്റെ നായകനായിരുന്ന ഇഷാൻ ഖട്ടറുമായി പ്രണയത്തിലായിരുന്നു. പക്ഷെ താമസിയാതെ ഇരുവരും വേർപിരിഞ്ഞു. ശേഷം ജാൻവി അക്ഷത് രാജനുമായി ഡേറ്റിംഗ് ആരംഭിച്ചു. എന്നാൽ ഇരുവർക്കുമിടയിൽ കാര്യങ്ങൾ ശരിയായി മുന്നോട്ട് പോകാത്തതിനാൽ പിരിഞ്ഞു.

താരപുത്രി ജാൻവി ഇപ്പോൾ സോഷ്യൽ ആക്ടിവിസ്റ്റ് ഓർഹാൻ അവത്രമണിയുമായി ഡേറ്റിംഗ് നടത്തുന്നുവെന്നാണ് റിപ്പോർട്ട്. ഇരുവരും ഒരുമിച്ചുള്ള പ്രൈവറ്റ് പാർട്ടികളുടെ ചിത്രങ്ങളും വീഡിയോകളും മുമ്പും സോഷ്യൽമീഡിയയിൽ പ്രചരിച്ചിട്ടുണ്ട്.
നിരവധി സ്റ്റാർ കിഡ്സുമായി അടുത്ത ബന്ധം ഓർഹാൻ അവത്രമണിക്കുണ്ട്. കഴിഞ്ഞ ദിവസവും താരപുത്രി കാമുകൻ ഓർഹാനൊപ്പം പാർട്ടി നടത്തിയ ശേഷം പോകുന്ന ദൃശ്യങ്ങൾ വൈറലാണ്. പതിവായി പാപ്പരാസികളെ കണ്ടാൽ പുഞ്ചിരി സമ്മാനിച്ച് മാത്രമെ ജാൻവി പോകാറുള്ളു.

പക്ഷെ കാമുകനുമായി പാർട്ടി നടത്തിയ ശേഷം ദേഷ്യം നിറഞ്ഞ മുഖഭാവത്തോടെ റസ്റ്റോറന്റിൽ നിന്നും പുറത്തേക്ക് വന്ന് വാഹനത്തിൽ കയറി അതിവേഗത്തിൽ ജാൻവി പോയി. ജാൻവിക്ക് പിന്നാലെ വന്ന ഓർഹാൻ വാതിൽക്കൽ നിന്ന് താരപുത്രി പോകുന്നത് നോക്കുന്നുണ്ടായിരുന്നു.
ഇരുവരും വഴക്കിട്ട് പിരിഞ്ഞ് പോകുന്നതുപോലെയാണ് വീഡിയോയിൽ നിന്നും മനസിലാകുന്നത്. ഓർഹാന്റെ വീഡിയോ പകർത്തിയപ്പോൾ ഓർഹാൻ പാപ്പരാസികളോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു.
എന്തോ വലിയ പ്രശ്നം ഇരുവർക്കുമിടയിൽ നടന്നിട്ടുണ്ടെന്നും ഇത്രത്തോളം ഗ്ലൂമിയായി ജാൻവിയെ ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് താരപുത്രിയുടെ ആരാധകർ കമന്റായി കുറിക്കുന്നത്.


Click it and Unblock the Notifications