ഭാര്യയും മൂന്നു മക്കളുമുള്ള സിനിമാനിര്‍മ്മാതാവുമായുള്ള പ്രണയം; ദുരന്തമായി നടി ജയപ്രദയുടെ വിവാഹജീവിതം

തെന്നിന്ത്യയിലെ മുന്‍നിര നായികയായി ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് നടി ജയപ്രദ. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലാണ് നടി അഭിനയിച്ചത്. സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ നായികയായി വര്‍ഷങ്ങളോളം ജയപ്രദ സജീവമായിരുന്നു.

തെലുങ്ക്, ഹിന്ദി ഭാഷകളിലായിരുന്നു ജയപ്രദ കൂടുതലായി തിളങ്ങിയത്. കൂടാതെ തമിഴ്, മലയാളം, കന്നഡ, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലും നടി അഭിനയിച്ചു. മൂന്നുറിലധികം സിനിമകളില്‍ ജയപ്രദ നായികയായെത്തി. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി ഇനിയും കഥ തുടരും എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ രംഗപ്രവേശം.

jayaprada

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ദേവദൂതന്‍ എന്ന സിനിമയും ചെയ്തു. ദേവദൂതന് ശേഷം പ്രണയം എന്ന ചിത്രവും മോഹന്‍ലാല്‍-ജയപ്രദ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങി. എറ്റവുമൊടുവിലായി കിണര്‍ എന്ന ചിത്രത്തിലാണ് ജയപ്രദ അഭിനയിച്ചത്. സിനിമാഭിനയത്തിന് പുറമേ രാഷ്ട്രീയത്തിലും വളരെ സജീവമാണ് താരം.

ഇന്ത്യന്‍ സിനിമയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ നടിയാണ് ജയപ്രദ. അതിമനോഹരമായ സൗന്ദര്യം, അപാരമായ കഴിവുകള്‍, കരിയറിലെ വിജയം എന്നിവയാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടും ജയപ്രദയുടെ വ്യക്തിജീവിതത്തെ ദുരന്തമെന്നേ വിശേഷിപ്പിക്കാനാവൂ. പല ആരാധകര്‍ക്കും നടിയുടെ വിവാഹജീവിതത്തെക്കുറിച്ച് അറിയില്ല.

ഒരുകാലത്ത് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായിരുന്നു ജയപ്രദ. വരുമാനത്തിന്റെ കാര്യത്തില്‍ കണക്കുകള്‍ കൃത്യമാകാത്തതോടെ 1985-ല്‍ നടിയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചു. ആ സമയം ജയപ്രദയ്ക്ക് വളരെ നിര്‍ണ്ണായകമായിരുന്നു. നിയമനടപടികള്‍ പലതും അവരെ വല്ലാതെ തളര്‍ത്തി. അത് ജയപ്രദയുടെ കരിയറിനെയും ബാധിക്കാന്‍ തുടങ്ങി.

അപ്പോഴാണ് ജയപ്രദയ്ക്ക് സഹായഹസ്തം നീട്ടി സിനിമാ നിര്‍മ്മാതാവ് ശ്രീകാന്ത് നഹ്ത എത്തുന്നത്. ആദായ നികുതി വകുപ്പുമായുള്ള പോരാട്ടത്തില്‍ ജയപ്രദയെ സഹായിക്കാന്‍ ശ്രീകാന്തും ഒപ്പം കൂടി. ഇതേത്തുടര്‍ന്നായിരുന്നു ശ്രീകാന്ത് ജയപ്രദയുമായി അടുത്തത്.

സൗഹൃദം പ്രണയത്തിലേക്കും തുടര്‍ന്ന് വിവാഹത്തിലേക്കും വഴിമാറാന്‍ അധികസമയം വേണ്ടിവന്നില്ല. പക്ഷെ, ശ്രീകാന്ത് വിവാഹിതനും മൂന്നു കുട്ടികളുടെ അച്ഛനുമായിരുന്നു. ഇക്കാര്യം ജയപ്രദയെ കരിനിഴലിലാക്കി. ആദ്യ ബന്ധം നിയമപരമായി വേര്‍പെടുത്താതെയായിരുന്നു ശ്രീകാന്ത് ജയപ്രദയെ വിവാഹം കഴിച്ചത്.

ഈ സംഭവം അന്ന് ഗോസിപ്പ് കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വിവാഹം കഴിഞ്ഞും ഏറെനാള്‍ ശ്രീകാന്തും ജയപ്രദയും വെവ്വേറെയാണ് താമസിച്ചത്. ശ്രീകാന്തിന്റെ വീട്ടുകാരോ മറ്റ് കുടുംബാംഗങ്ങളോ ഈ ബന്ധത്തെ അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു അത്.

jayaprada

പക്ഷെ, ജയപ്രദയെ സംബന്ധിച്ച് ശ്രീകാന്തിന്റെ രണ്ടാം ഭാര്യയെന്നത് ഒരു പ്രശ്‌നമേ അല്ലായിരുന്നു. അത്രമാത്രം അവര്‍ തമ്മില്‍ അടുത്തിരുന്നു. എന്നാല്‍ ഇരുവര്‍ക്കും പിന്നീട് ഒരുമിച്ച് ജീവിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഈ സംഭവം ജയപ്രദയുടെ കരിയറിനെ തന്നെ ഗുരുതരമായി ബാധിച്ചു. സിനിമകളില്‍ നിന്നും ഏറെക്കാലം ജയപ്രദയെ അകറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ഏറെക്കാലം കാത്തിരുന്ന ശേഷം ജയപ്രദ പിന്നീട് രണ്ട് കുട്ടികളെ ദത്തെടുത്തുവളര്‍ത്തുകയായിരുന്നു.

More from Filmibeat

Read more about: jayaprada
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X