റാണി ലക്ഷ്മിഭായിയെ വെള്ളിത്തിരയിലവതരിപ്പിക്കാന്‍ കങ്കണ
മുംബൈ: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട ധീരവനിത റാണി ലക്ഷ്മി ഭായി അഥവാ ഝാന്‍സി റാണിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ കങ്കണ റാണാവത് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്തോ ബ്രിട്ടീഷ് പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി ഒരുവര്‍ഷത്തിലേറെ നീണ്ടു നില്‍ക്കുന്ന ട്രെയിനിങ് പരിശീലനത്തിന് കങ്കണ തയ്യാറായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കുതിരപ്പുറത്തുള്ള യാത്രയും കുതിരപ്പുറത്തുവെച്ചുള്ള വാള്‍പയറ്റും പ്രധാന രംഗങ്ങളായി വരുന്നതിനാല്‍ ഇവ പരിശീലിക്കുന്നതായാണ് ഒരുവര്‍ഷം മാറ്റിവെക്കുന്നത്. കങ്കണയുടെ അഭിനയ ജീവിതത്തിലെതന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകും ഇതെന്നാണ് കരുതപ്പെടുന്നത്. കേതന്‍ മെഹ്തയാണ് സിനിമയൊരുക്കുന്നത്.

കങ്കണയെ റാണി ലക്ഷ്മിഭായിയായി അഭിനയിക്കാന്‍ തെരഞ്ഞെടുത്തതായി അദ്ദേഹം സ്ഥിതീകരിച്ചിട്ടുണ്ട്. അടുത്തവര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ തൊട്ടതെല്ലാം പൊന്നാക്കിയതാണ് മഹത്തായൊരു കഥാപാത്രം കങ്കണയെ തേടിയെത്താന്‍ ഇടയായത്.
ക്യൂന്‍ എന്ന സിനിമയിലെ ദേശീയ അവാര്‍ഡും തൊട്ടുപിന്നാലെ തനു വെഡ്‌സ് മനു രണ്ടാം ഭാഗത്തിന്റെ 100 കോടിരൂപ കലക്ഷനും കങ്കണയെ ബോളിവുഡിലെ മുന്‍നിര നായികയാക്കിക്കഴിഞ്ഞു. രണ്ടാംനിര നടിമാരില്‍ നിന്നായിരുന്നു കങ്കണയുടെ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച. റാണി ലക്ഷ്മി ഭായ് കങ്കണയെ സംബന്ധിച്ച് വലിയ വെല്ലുവിളിതന്നെയാകുമെന്നുറപ്പാണ്.


Click it and Unblock the Notifications