»   » കരീന കപൂര്‍ ഇനി സിക്‌സ് പാക്കില്‍

കരീന കപൂര്‍ ഇനി സിക്‌സ് പാക്കില്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ആമിര്‍ ഖാനും അടക്കമുള്ള ഒരുകൂട്ടം നായകന്മാര്‍ക്ക് പുറകെ ഒരു ബോളിവുഡ് നായിക സിക്‌സ് പാക്കാകുന്നു. നായകനടന്മാര്‍ കുത്തകയാക്കി വെച്ചിരുന്ന സിക്‌സ് പാക്ക് ബോഡി ബില്‍ഡിംഗില്‍ പരീക്ഷണം നടത്തുന്ന നായിക ആരെന്നല്ലേ, കരീന കപൂര്‍.

കരണ്‍ മല്‍ഹോത്രയുടെ ശുദ്ധി എന്ന ചിത്രത്തിന് വേണ്ടിയാണ് കരീന സിക്‌സ് പാക്കാകുന്നത്. പുതിയ ചിത്രമായ ഗോരി തേരേ പ്യാര്‍ മേയുടെ പ്രമോഷന്‍ പരിപാടികള്‍ കഴിഞ്ഞാല്‍ കരീന ഇനി നേരെ ജിമ്മിലേക്കാണ്. ഡിസംബറില്‍ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ ഓടിയും ചാടിയും ഇടിച്ചും സിക്‌സ് പാക്കാകുയാണ് കരീനയുടെ ലക്ഷ്യം.

സിക്‌സ് പാക്കിന് പേരുകേട്ട ഹൃത്വിക് റോഷനാണ് ശുദ്ധില്‍ കരീനയുടെ നായകനാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. എന്തായാലും സിക്‌സ് പാക്കിനെ വാര്‍ത്തകളിലെത്തിച്ച ബോളിവുഡ് താരങ്ങളെ നോക്കൂ.

കരീന കപൂര്‍ ഇനി സിക്‌സ് പാക്കില്‍

കരണ്‍ മല്‍ഹോത്രയുടെ ശുദ്ധി എന്ന ചിത്രത്തിന് വേണ്ടി ബോളിവുഡ് നായിക കരീന കപൂര്‍ സിക്‌സ് പാക്കാകുന്നു എന്നാണ് മുംബൈ വാര്‍ത്തകള്‍.

കരീന കപൂര്‍ ഇനി സിക്‌സ് പാക്കില്‍

ശുദ്ധില്‍ കരീനയുടെ നായകനാകുന്ന ഹൃത്വിക് റോഷന്‍ നേരത്തെ തന്നെ സിക്‌സ് പാക്കാണ്.

കരീന കപൂര്‍ ഇനി സിക്‌സ് പാക്കില്‍

സല്ലു എന്ന് വിളിപ്പേരുള്ള സല്‍മാന്‍ ബോളിവുഡിലെ അറിയപ്പെടുന്ന സിക്‌സ് പാക്ക് ബോഡിക്കുടമയാണ്. വിവാദങ്ങളും കേസുമൊന്നും തന്റെ ബോഡി ബില്‍ഡിംഗിനെ ബാധിക്കാന്‍ സല്‍മാന്‍ അനുവദിക്കാറില്ല.

കരീന കപൂര്‍ ഇനി സിക്‌സ് പാക്കില്‍

ഓം ശാന്തി ഓമിന് വേണ്ടിയാണ് സിക്‌സ് പാക്ക് എന്ന സാഹസത്തിന് ഷാരൂഖ് ഖാന്‍ മുതിര്‍ന്നത്. ചിത്രം വന്‍ ഹിറ്റായി. ചിത്രം മാത്രമല്ല, ഷാരൂഖിന്റെ സിക്‌സ് പാക്കും ഹിറ്റായിരുന്നു.

കരീന കപൂര്‍ ഇനി സിക്‌സ് പാക്കില്‍

ഗജിനിയുടെ ഹിന്ദി പതിപ്പാണ് ആമിര്‍ ഖാനെ സിക്‌സ് പാക്കാക്കിയത്. തമിഴില്‍ സൂപ്പര്‍ ഹിറ്റായ സൂര്യയുടെ ഗജിനിയുടെ റീമേക്കായിരുന്നു ആമിറിന്റെ ഹിന്ദി ചിത്രം.

കരീന കപൂര്‍ ഇനി സിക്‌സ് പാക്കില്‍

വാരണം ആയിരം എന്ന ചിത്രത്തിന് വേണ്ടിയാണ് കോളിവുഡ് മസില്‍മാന്‍ സൂര്യ സിക്‌സ് പാക്കായത്.

കരീന കപൂര്‍ ഇനി സിക്‌സ് പാക്കില്‍

പുതുതലമുറയിലെ സൂപ്പര്‍സ്റ്റാറായ പൃഥ്വിരാജാണ് സിക്‌സ് പാക്ക് മത്സരത്തില്‍ മലയാളത്തിന്റെ പ്രതിനിധി.


English summary
Bollywood hottie Kareena Kapoor to build six pack abs for Karan Malhotra’s Shuddhi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X