'വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം, കിയാര അധ്വാനി ഗർഭിണി...?, വൈറലായി നടിയുടെ ചിത്രങ്ങൾ, ചോദ്യങ്ങളുമായി ആരാധകർ!
അഭിനയിച്ചാൽ മാത്രം പോര ആവശ്യമായ രീതിയിൽ പ്രമോഷൻ കൂടി നൽകിയാൽ മാത്രമെ പ്രേക്ഷകർ സിനിമ കാണാൻ തിയേറ്ററിലേക്ക് എത്തൂവെന്ന സ്ഥിതി വിശേഷമാണിപ്പോൾ. അതിനാൽ തന്നെ എല്ലാ താരങ്ങളും തങ്ങളുടെ സിനിമകളുടെ റിലീസ് അടുക്കുമ്പോൾ അഭിമുഖവും മറ്റുമായി പാൻ ഇന്ത്യൻ തലത്തിൽ സിനിമ ശ്രദ്ധിക്കാൻ വേണ്ട പ്രമോഷനുകൾ ചെയ്യാറുണ്ട്.
അത്തരത്തിൽ തന്റെ പുതിയ സിനിമയായ സത്യപ്രേം കി കഥയുടെ പ്രമോഷന്റെ തിരക്കിലാണ് ബോളിവുഡ് നടി കിയാര അധ്വാനി. കഴിഞ്ഞ ദിവസം ഉദയ്പൂരിലായിരുന്നു നടിയും സംഘവും പ്രമോഷനായി എത്തിയത്. കാർത്തിക് ആര്യനാണ് ചിത്രത്തിൽ നായകൻ.
ജൂൺ 29ന് സിനിമ തിയേറ്ററുകളിലെത്തും. സിനിമയിലെ ഗാനങ്ങളും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം സിനിമയുടെ പ്രമോഷന് വേണ്ടി ഉദയ്പൂരിൽ നടി എത്തിയപ്പോൾ ഒരു ഗോസിപ്പ് കൂടി പൊട്ടി പുറപ്പെട്ടു.
ഉദയ്പൂരിൽ നിന്നുള്ള താരത്തിന്റെ പ്രമോഷൻ വീഡിയോകളും ഫോട്ടോകളും ഇന്റർനെറ്റിൽ വൈറലായതോടെ നടി ഗർഭിണിയാണെന്ന സംശയമാണ് ആരാധകർക്കുണ്ടായിരിക്കുന്നത്. പലരും കമന്റായി അത് പങ്കുവെക്കുകയും ചെയ്തു.

ചില ചിത്രങ്ങളിൽ നടിയുടെ വയർ പതിവിൽ നിന്നും വിപരീതമായി വലുതായിരിക്കുന്നതായി കാണപ്പെട്ടുവെന്നതാണ് ആരാധകരുടെ സംശയത്തിന് കാരണം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കിയാര അധ്വാനിയും നടൻ സിദ്ദാർത്ഥ് മൽഹോത്രയും വളരെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത്.
വിവാഹശേഷം ഇരുവരും തിരക്കേറിയ സിനിമാ ജീവിതത്തിലേക്ക് തിരികെ എത്തി. ഇടയ്ക്ക് ലഭിക്കുന്ന ഷെഡ്യൂൾ ബ്രേക്കുകൾക്കിടയിലാണ് നവദമ്പതികൾ യാത്രകൾ നടത്തുന്നതും കുടുംബ ജീവിതം ആസ്വദിക്കുന്നതും.
രാജസ്ഥാനിൽ സിനിമാ പ്രമോഷനെത്തിയപ്പോൾ ഇൻഡോ-വെസ്റ്റേൺ ലുക്കിലുള്ള വസ്ത്രങ്ങൾ ധരിച്ച് അതീവ സുന്ദരിയായാണ് കിയാര എത്തിയത്. കിയാര ഗർഭിണിയാണെന്നത് ചിത്രങ്ങളിൽ നിന്നും വ്യക്തമാണെന്ന് ചില ആരാധകർ സംശയം ഏതും കൂടാതെ കമന്റ് ചെയ്തിട്ടുണ്ട്.
കാർത്തിക് ആര്യനൊപ്പം നിൽക്കുന്ന ഫോട്ടോകളിലും കിയാരെയെ ഗർഭിണിയെപ്പോലെ തോന്നുന്നതായും ആരാധകർ കമന്റ് ചെയ്തു. എന്നാൽ കിയാരയോ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളോ ഗോസിപ്പുകളോട് പ്രതികരിച്ചിട്ടില്ല. അടുത്തിടെ മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിൽ തന്റെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെ കുറിച്ച് നടി വാചാലയായിരുന്നു.

പ്രണയവിവാഹത്തിലാണ് താൻ വിശ്വസിച്ചിരുന്നതെന്നും സിദ്ധാർത്ഥിനെ പങ്കാളിയായി കിട്ടിയതിൽ താൻ ഭാഗ്യവതിയാണെന്നുമാണ് നടി പറഞ്ഞത്. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഫെബ്രുവരി നാല് മുതലായിരുന്നു വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. സൂര്യഗർഗ് പാലസിൽ നടന്ന വിവാഹചടങ്ങുകൾക്ക് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരുടെയും സോഷ്യൽമീഡിയ പേജുകളിലൂടെയാണ് പുറത്ത് വിട്ടത്. മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹവും സ്‌നേഹവും ഞങ്ങളുടെ കൂടെയുണ്ടാകണം എന്നായിരുന്നു സിദ്ധാർഥ് മൽഹോത്രയും കിയാരയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
2020ൽ പുറത്തിറങ്ങിയ ഷെർഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു. കരൺ ജോഹർ, ജൂഹി ചൗള, ഷാഹിദ് കപൂർ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ശേഷം മുംബൈയിൽ സിനിമാ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരവും സംഘടിപ്പിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്ത മിഷൻ മജ്‌നുവായിരുന്നു സിദ്ധാർഥ് അവസാനമായി അഭിനയിച്ച ചിത്രം.


Click it and Unblock the Notifications











