'വരുൺ എന്തിന് അങ്ങനെ പറഞ്ഞുവെന്ന് പ്രഭാസ് നിരന്തരം ചോദിച്ചു'; ബാഹുബലി താരവുമായുള്ള പ്രണയത്തെ കുറിച്ച് കൃതി!

കഴിഞ്ഞ ഒക്‌ടോബറില്‍ ആദിപുരുഷ് ടീസര്‍ പുറത്തിറങ്ങിയിരുന്നു. ടീസര്‍ ലോഞ്ചിനിടെ കൃതിയും പ്രഭാസും തമ്മില്‍ സ്‌ക്രീനിന് പുറത്ത് ഒരു അനായാസ കെമിസ്‌ട്രി പങ്കിടുന്നതായി ആരാധകര്‍ക്ക് തോന്നിയിരുന്നു

കുറച്ച് ദിവസങ്ങളായി സിനിമാ വൃത്തങ്ങളിൽ കറങ്ങി നടക്കുന്ന വിവരങ്ങളിൽ ഒന്നാണ് ബാഹുബലി താരം പ്രഭാസും ബോളിവുഡ് നടി കൃതി സനോണും തമ്മിലുള്ള പ്രണയം. ആരാധകർ ഏറ്റെടുത്തതോടെ ഈ കിംവദന്തിക്ക് വലിയ പ്രചാരവും ലഭിച്ചു. എല്ലാം തുടങ്ങിയത് ബോളിവുഡ് നടനായ വരുൺ ധവാന്റെ ചില വാക്കുകളിൽ നിന്നാണ്.

പുതിയ ചിത്രമായ ബേടിയയുടെ പ്രമോഷനിടെ കൃതി പ്രഭാസുമായി പ്രണയത്തിലാണെന്ന സൂചന നൽകുന്ന വാക്കുകൾ വരുൺ ധവാൻ പറയുകയായിരുന്നു. കരൺ ജോഹറിന്റെ ടെലിവിഷൻ ഷോക്കിടെയായിരുന്നു വരുൺ ഇക്കാര്യം സൂചിപ്പിച്ചത്.

Kriti Sanon, Kriti Sanon Prabhas, Prabhas news, Prabhas films, Prabhas Kriti Sanon photos, Kriti Sanon family, കൃതി സനോൺ, കൃതി സനോൺ പ്രഭാസ്, പ്രഭാസ് വാർത്തകൾ, പ്രഭാസ് ചിത്രങ്ങൾ, പ്രഭാസ് കൃതി സനോൺ ഫോട്ടോകൾ, കൃതി സനോൺ കുടുംബം

കൃതിയുടെ ഹൃദയം മറ്റൊരാൾക്ക് വേണ്ടിയുളളതാണ്. അയാൾ ഇപ്പോൾ ദീപികയ്‌ക്കൊപ്പം ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് വരുൺ പറഞ്ഞത്. ദീപികയ്‌ക്കൊപ്പം ചെയ്യുന്ന പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു ആ സമയത്ത് പ്രഭാസ്.

എന്തുകൊണ്ടാണ് കൃതിയുടെ പേര് ഒരു ലിസ്റ്റിലും ഉൾപ്പെടാത്തത് എന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വരുൺ. കൃതിയുടെ പേര് ഒരാളുടെ ഹൃദയത്തിലുണ്ട്. പക്ഷെ അയാൾ മുംബൈ സ്വദേശിയല്ല. ഇപ്പോൾ അദ്ദേഹം ദീപികയ്‌ക്കൊപ്പമാണ് ഷൂട്ട് ചെയ്യുന്നതെന്നും വരുൺ പറഞ്ഞു.

ഇതി കേട്ട് ചിരിക്കുന്ന കൃതിയയും വീഡിയോയിൽ കാണാമായിരുന്നു. ആദിപുരുഷ് എന്ന ചിത്രത്തിൽ രാമനും സീതയുമായി പ്രഭാസും കൃതിയും വേഷമിട്ടിരുന്നു. ഇതും വരുണിന്റെ വാക്കുകൾക്ക് വൻ പ്രചാരം കിട്ടാൻ കാരണമായി.

പ്രഭാസുമായി കൃതി പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ പ്രചരിക്കുന്നതിനിടെ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ കൃതി സനോൻ പറ‍ഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. റിപ്പോർട്ടുകൾ ഇന്റർനെറ്റിൽ ഉടനീളം വന്നതിന് ശേഷം താൻ എങ്ങനെ പ്രഭാസിനെ അഭിമുഖീകരിച്ചുവെന്നും നടി വെളിപ്പെടുത്തി.

വരുണിന്റെ പ്രസ്താവന വൈറലായ ശേഷം പ്രഭാസ് പ്രതികരിച്ചതെങ്ങനെയെന്നും കൃതി വെളിപ്പെടുത്തി. 'വരുൺ അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. പ്രഭാസിനോട് ഇതെല്ലാം പറയണം എന്ന് തോന്നി.'

'ഞാൻ ഫോൺ എടുത്ത് വരുൺ പറഞ്ഞ കാര്യം പ്രഭാസിനോട് പറഞ്ഞു. എന്തിനാണ് വരുൺ അങ്ങനെ പറഞ്ഞതെന്നാണ് പ്രഭാസ് പിന്നീട് നിരന്തരം എന്നോട് ചോദിച്ചിത്. എനിക്കറിയില്ല വരുണിന് ഭ്രാന്താണെന്ന് ഞാനും പറഞ്ഞു. ദേശീയ ടെലിവിഷനിൽ വരുൺ എന്തിനാണ് അങ്ങനെ പറഞ്ഞത് എന്നതിൽ പ്രഭാസ് അങ്ങേയറ്റം ആശയക്കുഴപ്പത്തിലായിരുന്നു.'

'വരുൺ എന്തിനാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞതെന്നും അത് അവരുടെ ഡേറ്റിങ് കിംവദന്തികൾക്ക് തിരികൊളുത്തിയെന്നും പ്രഭാസ് വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നുവെന്നും' കൃതി അതേ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വരുണും പ്രഭാസും തമ്മിൽ വഴക്കില്ലെന്നും കൃതി പറഞ്ഞു.

Kriti Sanon, Kriti Sanon Prabhas, Prabhas news, Prabhas films, Prabhas Kriti Sanon photos, Kriti Sanon family, കൃതി സനോൺ, കൃതി സനോൺ പ്രഭാസ്, പ്രഭാസ് വാർത്തകൾ, പ്രഭാസ് ചിത്രങ്ങൾ, പ്രഭാസ് കൃതി സനോൺ ഫോട്ടോകൾ, കൃതി സനോൺ കുടുംബം

കഴിഞ്ഞ ഒക്‌ടോബറില്‍ ആദിപുരുഷ് ടീസര്‍ പുറത്തിറങ്ങിയിരുന്നു. ടീസര്‍ ലോഞ്ചിനിടെ കൃതിയും പ്രഭാസും തമ്മില്‍ സ്‌ക്രീനിന് പുറത്ത് ഒരു അനായാസ കെമിസ്‌ട്രി പങ്കിടുന്നതായി ആരാധകര്‍ക്ക് തോന്നിയിരുന്നു. പ്രഭാസിന്‍റേയും കൃതിയുടേയും ടീസര്‍ ലോഞ്ചില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇരുവരും ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് നാളായി പ്രചരിക്കുന്നുണ്ടെങ്കിലും തങ്ങള്‍ പ്രണയത്തിലാണെന്നുള്ളതിന്‍റെ തെളിവുകളൊന്നും താരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

അതേസമയം പ്രഭാസിപ്പോൾ ശാരീരിക അസ്വസ്ഥതതകൾ മൂലം വിശ്രമത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണെന്നും വാർത്തകളുണ്ട്. ബ്രേക്കില്ലാതെ സെറ്റുകളിൽ നിന്നും സെറ്റുകളിലേക്ക് സഞ്ചരിച്ച് പ്രഭാസ് അവശതയിലായിയെന്നും റിപ്പോർട്ടുകളുണ്ട്.

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസിന്റെ ത്രീഡി ചിത്രം ആദിപുരുഷ് തിയേറ്ററുകളിലെത്താന്‍ ഇനി 150 ദിവസം മാത്രം. ചിത്രം ജൂണ്‍ 16ന് ആഗോളതലത്തില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിന് സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനം നേരിട്ടിരുന്നു.

More from Filmibeat

Read more about: kriti sanon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X