അവിവാഹിതയായ തനിക്ക് മൂന്ന് വയസുളള മകളുണ്ടെന്ന് നടി! തനിക്കതില്‍ അഭിമാനമുണ്ടെന്നും മാഹി ഗില്‍!
സല്‍മാന്‍ ഖാന്റെ ദബാംഗ് സീരിസിലൂടെ ശ്രദ്ധേയയായ താരമാണ് മാഹി ഗില്‍. നിര്‍മല പാണ്ഡെ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ നടി തിളങ്ങിയിരുന്നത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് ഡിയിലൂടെയും നടി എല്ലാവര്‍ക്കും സുപരിചിതയാണ്. കഴിഞ്ഞ ദിവസം മാഹി ഗില്ലിന്റെതായി പുറത്തുവന്ന വെളിപ്പെടുത്തല്‍ എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു,
അവിവാഹിതയായ ഞാന്‍ മൂന്ന് വയസുളള ഒരു പെണ്‍കുട്ടിയുടെ അമ്മയാണെന്നാണ് നടി പറഞ്ഞത്. തനിക്കൊരു പ്രണയമുണ്ടെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്നുമായിരുന്നു മാഹി പറഞ്ഞത്. വെറോണിക്ക എന്നാണ് അവളുടെ പേര്. തന്റെ പ്രശസ്തി മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്രയും കാലം ഈ വിവരം രഹസ്യമായി വെച്ചതെന്നും നടി പറഞ്ഞു.

അവളുടെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. അതുകൊണ്ടാണ് അവളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാത്തത്. വിവാഹം കഴിച്ചില്ലെന്ന് കരുതി തനിക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും നടി പറഞ്ഞു. ഭാവിയില്‍ ചിലപ്പോള്‍ വിവാഹിതയായേക്കുമെന്ന് പറഞ്ഞ നടി അതും തനിക്ക് തോന്നിയാല്‍ മാത്രമെന്നും കൂട്ടിച്ചേര്‍ത്തു.
കുട്ടികളുണ്ടാകാന്‍ വിവാഹം കഴിക്കണമെന്ന സങ്കല്‍പ്പത്തിനോട് തനിക്ക് യാതൊരു യോജിപ്പും ഇല്ലെന്നും മറ്റുളളവരുടെ എതിര്‍പ്പ് താന്‍ കാര്യമാക്കാറില്ലെന്നും നടി പറഞ്ഞു. വിവാഹം മനോഹരമായൊരു കാര്യമാണ്. അതേസമയം തികച്ചും വ്യക്തിപരമായ തിരഞ്ഞെടുപ്പും. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കി.


Click it and Unblock the Notifications











