For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിഗ് വെച്ച് അഭിനയിക്കാന്‍ അനുവദിക്കണം!'; സ്തനാര്‍ബുദത്തെ പൊരുതി തോല്‍പ്പിച്ച അനുഭവകഥ പങ്കിട്ട് നടി മഹിമ ചൗധരി

  |

  പര്‍ദേസ് എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ബോളിവുഡിന്റെ മുന്‍നിര താരങ്ങളിലൊരാളായി മാറിയ നടിയാണ് മഹിമ ചൗധരി. തൊണ്ണൂറുകളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ മഹിമ വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

  ഇപ്പോഴിതാ താന്‍ കാന്‍സര്‍ ബാധിതയായിരുന്നുവെന്ന് തുറന്നുപറയുകയാണ് മഹിമ ചൗധരി. തന്റെ അതിജീവനത്തിന്റെ കഥയും താരം പങ്കുവെക്കുന്നു. നടന്‍ അനുപം ഖേറാണ് നടിയുടെ കാന്‍സര്‍ അതിജീവനകഥ ആരാധകര്‍ക്കായി പങ്കുവെച്ചത്.

  'ഒറ്റ ടാസ്ക്കുകൊണ്ട് റിയാസ് ടോപ്പിലേക്ക് പോയി, ഇത് തുടർന്നാൽ വീട്ടിലെ പൂച്ച സന്യാസികളുടെ വിഷം പുറത്ത് വരും'

  സ്തനാര്‍ബുദ ബാധിതയായിരുന്നുവെന്നും ഇപ്പോള്‍ രോഗത്തെ അതിജീവിച്ച് പൂര്‍ണ്ണ ആരോഗ്യവതിയായി സിനിമയിലേക്ക് തിരിച്ചെത്തിയെന്നും അനുപം ഖേറിന്റെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച വീഡിയോയില്‍ മഹിമ സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട മഹിമ, അതു മറച്ചുവെയ്ക്കാതെയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. നീയാണ് എന്റെ ഹീറോ എന്ന് പറഞ്ഞുകൊണ്ട് മഹിമയെ ചേര്‍ത്തുപിടിയിക്കുകയാണ് അനുപം ഖേര്‍.

  തന്റെ കാന്‍സര്‍ അതിജീവന അനുഭവം വിശദമായി തന്നെ മഹിമ വിഡിയോയില്‍ പറയുന്നുണ്ട്. സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത അനുപം ഖേറിനോട് തന്റെ കഥാപാത്രത്തിനായി വിഗ് ധരിക്കാമോ എന്നാണ് മഹിമ തിരിച്ചു ചോദിച്ചത്. ആ മറുചോദ്യമാണ് താരത്തിന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയത്. പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അമേരിക്കയിലായിരുന്ന അനുപം ഖേര്‍, അതിലൊരു വേഷം ചെയ്യാമോ എന്നു ചോദിക്കാനാണ് മഹിമ ചൗധരിയെ ബന്ധപ്പെട്ടത്. വേഷം ചെയ്യാമെന്നും വിഗ് വച്ച് അഭിനയിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു മഹിമയുടെ അഭ്യര്‍ത്ഥന.

  'സ്നേഹ ചുംബനത്തോടെ പുതിയ ജീവിതത്തിലേക്ക്', വിവാഹചിത്രം പങ്കിട്ട് നയൻസും വിക്കിയും!

  അന്ന് ആ ഐറ്റം നമ്പര്‍ സോങ്ങില്‍ അഭിനയിക്കുമ്പോള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല: സൊനാലി ബേന്ദ്രേ

  മാരക രോഗത്തെ വളരെ ധീരതയോടെയാണ് മഹിമ നേരിട്ടതെന്ന് അനുപം ഖേര്‍ വിഡിയോയില്‍ പറയുന്നു. രോഗനിര്‍ണയത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെയുള്ള അനുപം ഖേറിന്റെ ചോദ്യങ്ങള്‍ക്ക് വളരെ വിശദമായിത്തന്നെ മഹിമ മറുപടി പറയുന്നു. രോഗവിവരം സ്വന്തം അമ്മയില്‍ നിന്ന് മറച്ചുവയ്‌ക്കേണ്ടി വന്ന കാര്യം പറഞ്ഞപ്പോള്‍ മഹിമ വിതുമ്പി. പ്രാഥമിക ഘട്ടത്തില്‍ രോഗം തിരിച്ചറിഞ്ഞതുകൊണ്ടാണ് പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞതെന്നും മഹിമ വ്യക്തമാക്കി.

  ധൈര്യവതിയായി രോഗത്തെ നേരിട്ട മഹിമ യഥാര്‍ഥ ഹീറോയാണെന്ന് അനുപം ഖേര്‍ പറയുന്നു. വീണ്ടും സിനിമയിലേക്ക് ക്ഷണിച്ചതിനും അനുപം ഖേറിന്റെ ധൈര്യവും ആത്മവിശ്വാസവും പകരുന്ന വാക്കുകള്‍ക്കും മഹിമ ചൗധരി നന്ദി പറഞ്ഞു.

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  വിമര്‍ശകര്‍ കല്ലേറ് തുടരട്ടെ; നൂറാം ദിനത്തില്‍ അവ പൂമാലയായി വന്നു വീഴുക 'ദി റിയല്‍ സ്ത്രീ'യുടെ കഴുത്തില്‍!

  മനോഹരമായ ഒരു അടിക്കുറിപ്പോടെയാണ് അനുപം ഖേര്‍ വിഡിയോ പങ്കുവച്ചത്. ''അവള്‍ക്ക് നിങ്ങളുടെ ഊഷ്മളമായ സ്‌നേഹം, ആശംസകള്‍, പ്രാര്‍ഥനകള്‍, അനുഗ്രഹങ്ങള്‍ എല്ലാം പകര്‍ന്നുകൊടുക്കുക. വീണ്ടും കൂടുതല്‍ കരുത്തോടെ പറന്നുയരാന്‍ തയ്യാറായി അവള്‍ സെറ്റിലെത്തിയിരിക്കുകയാണ്. എല്ലാ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരിക്കല്‍ കൂടി അവളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്''അനുപം ഖേര്‍ കുറിച്ചു.

  മഹിമയുടെ രോഗത്തെക്കുറിച്ച് അറിഞ്ഞ ആരാധകര്‍ താരത്തിന് കരുതലും പിന്തുണയും രേഖപ്പെടുത്തി. മഹിമ വീണ്ടും സ്‌ക്രീനില്‍ തിരിച്ചെത്തുന്നത് കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്റുകള്‍.

  Read more about: bollywood actress
  English summary
  Bollywood actress Mahima Chaudhry opens up about her fight with Breast Cancer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X