For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കേട്ടാൽ‌ അറയ്ക്കുന്ന പരിഹാസങ്ങളും വിമർശനങ്ങളും മറികടന്ന് ഒന്നാകുന്നു'; അർജുനും മലൈകയും വിവാഹിതരാകുന്നു?

  |

  മണിരത്നത്തിന്റെ ദില്‍സേയിലെ ഛയ്യ..ഛയ്യ.. എന്ന പാട്ടിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് മലൈക അറോറ. ചടുലമായ നൃത്തച്ചുവടുകളിലൂടെ അവര്‍ ബോളിവുഡിനെ ത്രസിപ്പിച്ചു. എന്നാല്‍ ഇതിനൊപ്പം താരത്തിന്റെ വ്യക്തിജീവിതവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി.

  നിരന്തരമായി സിനിമകൾ ചെയ്യാറില്ലെങ്കിലും ടെലിവിഷനിലൂടെയും സോഷ്യൽമീഡിയ വഴിയും മലൈക സജീവമാണ്. മലൈക തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതും സോഷ്യൽമീഡിയ വഴിയാണ്.

  Also Read: മമ്മൂക്കയാണ് മാർഗദർശി, അദ്ദേഹമാണ് ആ കാര്യങ്ങളിൽ എനിക്ക് ഉപദേശം നൽകിയത്; തെസ്‌നി ഖാൻ പറയുന്നു

  ഇപ്പോഴിത ആരാധകർ കാത്തിരുന്ന മലൈക അറോറ-അർജുൻ കപൂർ വിവാഹം ഉടൻ നടക്കാൻ പോവുകയാണ്. അർജുനെ വിവാഹം ചെയ്യാൻ താൻ സമ്മതം അറിയിച്ചുവെന്ന തരത്തിൽ സോഷ്യൽമീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി മലൈക അറോറ.

  നാണത്തോടെ ചിരിതൂകി ഇരിക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് മലൈക സന്തോഷം പങ്കുവെച്ച് എത്തിയത്. ഐ സെഡ് യെസ് എന്നും മലൈക ഫോട്ടോയ്ക്കൊപ്പം കുറിച്ചു.

  ഇതോടെ സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം ആശംസകളുമായി എത്തി. അതിനിടയിൽ ചില ആരാധകർ ഇത് വിവാഹിതയാകാൻ പോകുന്നുവെന്നതിന്റെ അനൗൺസ്മെന്റ് തന്നെയല്ലേ എന്ന സംശയവും പങ്കുവെച്ചിട്ടുണ്ട്.

  സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനുമായുള്ള മലൈകയുടെ വിവാഹബന്ധം തകർന്ന ശേഷമാണ് അര്‍ജുന്‍ കപൂറുമായി മലൈക പ്രണത്തിലായത്.

  2019ലാണ് മലൈകയും അര്‍ജുനും തമ്മിലുള്ള പ്രണയബന്ധം പുറത്തറിയുന്നതെങ്കിലും അതിന് മുമ്പ് തന്നെ ഇരുവരും തമ്മില്‍ ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

  രണ്ടുപേരും തമ്മിലുള്ള പ്രായവ്യത്യാസവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. പ്രായവ്യത്യാസത്തിന്റെ പേരിൽ വളരെ ക്രൂരമായ ഭാഷയിൽ സോഷ്യൽമീഡിയ വഴി പലരും താരങ്ങളെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്. 2016ലാണ് മലൈക അർബാസ് ഖാനിൽ നിന്നും വിവാഹ ബന്ധം വേർപ്പെടുത്തിയത്.

  Also Read: 'കാത്തിരിപ്പ് അവസാനിക്കുന്നു... ഒന്നാകാൻ ദിവസങ്ങൾ മാത്രം'; വിവാഹ തിയ്യതി പുറത്തുവിട്ട് നടി ​ഗൗരി കൃഷ്ണൻ!

  ആ ബന്ധത്തിൽ ഒരു മകൻ മലൈകയ്ക്കുണ്ട്. വിവാഹ ബന്ധം വേർപ്പെടുത്തിയെങ്കിലും മലൈകയും അർബാസും മകന്റെ കാര്യങ്ങൾക്ക് വേണ്ടി എപ്പോഴും ഒന്നിച്ച് എത്താറുണ്ട്.

  2019 ജൂൺ 26ന് അർജുന് 34 വയസ് തികഞ്ഞപ്പോൾ അർജുനുമായുള്ള തന്റെ പ്രണയം കുറിപ്പിലൂടെ മലൈക പരസ്യപ്പെടുത്തുകയായിരുന്നു. മലൈകയും അർജുനും തമ്മിൽ പന്ത്രണ്ട് വയസിന്റെ പ്രായ വ്യത്യാസമുണ്ട്. മലൈകയുടെ 49-ാം പിറന്നാള്‍ ദിവസത്തില്‍ അര്‍ജുന്‍ നേര്‍ന്ന ആശംസയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

  'എന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. നീ നീയായിരിക്കൂ... സന്തോഷത്തോടെയിരിക്കൂ... എന്റേതായിരിക്കൂ...' എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അര്‍ജുന്‍ കപൂര്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള മിറര്‍ സെല്‍ഫിക്കൊപ്പമായിരുന്നു പിറന്നാള്‍ സന്ദേശം.

  പരിഹാസങ്ങളും വിമർശനങ്ങളും പെരുകിയപ്പോൾ ഒരിക്കൽ അർജുൻ കപൂർ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. കൂടാതെ തന്റെ തിരഞ്ഞെടുപ്പുകളെ തന്റെ കുടുംബം എങ്ങനെ പിന്തുണയ്ക്കുന്നുവെന്നതിനെക്കുറിച്ചും അർജുൻ തുറന്നുപറഞ്ഞിരുന്നു.

  മലൈകയുമായുള്ള ബന്ധത്തിൽ തന്റെ കുടുംബം എത്രമാത്രം സന്തുഷ്ടരാണെന്നും അർജുൻ വിശദീകരിച്ചിരുന്നു. '11 വയസ് മുതൽ ഇന്ന് 33 വരെ ഞാൻ ഒരു റോളർ കോസ്റ്ററിലൂടെ കടന്നുപോയി. എനിക്ക് ഏകദേശം 11 വയസുള്ളപ്പോൾ എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു.'

  'ഇന്ന് എനിക്ക് എന്റെ ജീവിതത്തിൽ കുറച്ച് സ്ഥിരതയുണ്ട്. ആരെങ്കിലും എനിക്ക് സന്തോഷം നൽകിയാൽ. എന്റെ കുടുംബം അതിനെ എതിർക്കില്ല. ഞാൻ ആത്മാർത്ഥമായി സന്തോഷവാനാണ്.'

  'അതുകൊണ്ടാണ് ബോക്‌സ് ഓഫീസിലെ ഒരു വെള്ളിയാഴ്ച എന്റെ ജീവിതം തീരുമാനിക്കാത്തത്. മൂന്ന് വർഷം മുമ്പ്... ഞാൻ മരിക്കുന്നു എന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. ഇപ്പോൾ അത് മാറി' എന്നാണ് അർജുൻ കപൂർ പറഞ്ഞത്. അർജുന് മുപ്പത്തിയേഴും മലൈകയ്ക്ക് നാൽപത്തിയൊമ്പത് വയസുമാണ് പ്രായം.

  Read more about: arjun kapoor malaika arora
  English summary
  Bollywood Actress Malaika Arora Announces Her Marriage With Arjun Kapoor, Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X