സല്‍മാന്‍ എന്റെ മുഖത്തിന് നേരെ വാതിലടച്ചു, സിനിമാ ലൊക്കേഷനില്‍ ഷാരൂഖിനൊപ്പം ചേര്‍ന്ന് വികൃതി കാട്ടി; മംമ്ത

തൊണ്ണൂറുകളില്‍ ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന സൂപ്പര്‍ നായികയായിരുന്നു മംമ്ത കുല്‍ക്കര്‍ണി. സൂപ്പര്‍ താരങ്ങളുടെയടക്കം നായികയായി അഭിനയിച്ചിട്ടുള്ള മംമ്ത ഇപ്പോള്‍ സന്യാസം സ്വീകരിച്ച് ആത്മീയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അടുത്തിടെ നടി തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറച്ചിലുമായി എത്തിയിരുന്നു.

ആത്മീയ ജീവിതത്തിലേക്ക് പ്രവേശിക്കാനുണ്ടായ കാരണത്തെ കുറിച്ച് പറയുന്നതിനിടെ തന്റെ ജീവിതത്തിലെ മറ്റ് ചില കഥകള്‍ കൂടി പങ്കുവെച്ചിരുന്നു. അതിലൊന്ന് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനുമൊപ്പം ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവമാണ്. അന്ന് നടന്മാര്‍ തന്നെ പരിഹസിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് പറയുകയാണ് നടി.

mamta-kulkarni

1991 ല്‍ തമിഴ് സിനിമയിലൂടെ കരിയര്‍ തുടങ്ങിയ മംമ്ത കുല്‍ക്കര്‍ണി പിന്നീട് തെലുങ്കിലും ബോളിവുഡിലും ബെംഗാളിയിലുമൊക്കെ സജീവമായി അഭിനയിച്ചിരുന്നു. സൂപ്പര്‍ താരങ്ങളുടെ സിനിമകളിലും നടി സജീവമായിരുന്നു. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും പ്രധാന കഥാപാത്രങ്ങളെ കരണ്‍ അര്‍ജുന്‍ എന്ന ചിത്രത്തിലും മംമ്ത കുല്‍ക്കര്‍ണി ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സിനിമയുടെ ഷൂട്ടിംഗിനിടെ ഖാന്‍മാര്‍ തന്നെ പരിഹസിക്കുകയും മുഖത്തേക്ക് വാതില്‍ അടയ്ക്കുകയും ചെയ്തുവെന്നാണ് നടി വെളിപ്പെടുത്തിയത്.

'കരണ്‍ അര്‍ജുന്‍ സിനിയുടെ ചിത്രീകരണം നടക്കുകയായിരുന്നു. ചിന്നി പ്രകാശായിരുന്നു അതിന്റെ കൊറിയോഗ്രാഫര്‍. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഷൂട്ടിന് വേണ്ടി പോയി. ഞാന്‍ ആ സമയത്ത് ഒറ്റയ്ക്കാണ് ഇരുന്നത്. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം ചിന്നി പ്രകാശിന്റെ അസിസ്റ്റന്റ് എന്റെ വാതിലില്‍ മുട്ടി. എന്താ കാര്യമെന്ന് ചോദിച്ചപ്പോല്‍ 'മാസ്റ്റര്‍ജി നിങ്ങളെ വിളിക്കുന്നുണ്ടെന്നാണ്' അദ്ദേഹം പറഞ്ഞത്.

അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്കുള്ള കോണിപ്പടികള്‍ കയറുമ്പോള്‍ സല്‍മാനും ഷാരൂഖും എന്നെ മറികടന്നുപോയി. അവര്‍ എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചു. പക്ഷേ ഞാന്‍ ഒന്നും മിണ്ടിയില്ല. അപ്പോള്‍ സമയം ഏകദേശം വൈകുന്നേരം 8 മണി ആയിട്ടുണ്ടാവും. ഞാന്‍ മാസ്റ്റര്‍ജിയുടെ അടുത്തേക്ക് പോയി, അദ്ദേഹം എന്നോട് നാളെ ഒറ്റയ്ക്ക് കൊറിയോഗ്രാഫി ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞു. നിങ്ങള്‍ എന്താണ് പറയുന്നത്? ഞാന്‍ ഒറ്റയ്ക്ക് ചെയ്യണോ എന്ന് തിരിച്ച് ചോദിച്ചു.

അങ്ങനെ തൊട്ടടുത്ത ദിവസം നൃത്ത രംഗങ്ങള്‍ ചിത്രീകരിച്ച ആദ്യത്തെ നടി ഞാനാണ്. പിറ്റേന്ന് രാവിലെ ആദ്യ ഷോട്ടും എന്റേതായിരുന്നു. ആ സമയത്ത് ഷാരൂഖും സല്‍മാനും ഒരു കുറ്റിക്കാട്ടില്‍ നിന്ന് എന്നെ നോക്കുന്നത് ഞാന്‍ കണ്ടിരുന്നു. അവര്‍ വീണ്ടും എന്നെ നോക്കി ചിരിക്കുകയാണ്. അടുത്ത ഷോട്ട് അവരുടേതായിരുന്നു.

അയ്യായിരത്തോളം വരുന്ന ആളുകളുടെ ഇടയില്‍ മുട്ടുകുത്തി നിന്ന് കൊണ്ട് അവര്‍ക്ക് ചുവടുവെക്കേണ്ടി വന്നു. അവര്‍ ഒരുപാട് റീടേക്കുകള്‍ എടുത്തു. ഒടുവില്‍ സംവിധായകന്‍ പാക്ക് അപ്പ് വിളിച്ചു. ഇതോടെ ഞങ്ങള്‍ എല്ലാവരും അവരവരുടെ മുറികളിലേക്ക് ഓടി. തലേ ദിവസം വൈകുന്നേരം അവര്‍ എന്ന കളിപ്പിക്കാന്‍ ശ്രമിച്ചതാണെന്ന് എനിക്ക് മനസിലായി.

mamta-kulkarni

എല്ലാ ചുവടുകളും എന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നതിന് കൊറിയോഗ്രാഫറെ ഏല്‍പ്പിക്കാന്‍ അവര്‍ക്ക് അവസരം ഞാന്‍ നല്‍കിയില്ല. അങ്ങനെ അവര്‍ അവിടെ നിന്നും ഓടി. ഞാനും ഓടി. സല്‍മാന്‍ എന്റെ കതകിന് പുറകില്‍ കയറി നിന്നു. എന്നിട്ട് ഞാന്‍ വന്നപ്പോള്‍ എന്റെ മുഖത്തിന് നേരെ വാതില്‍ അടക്കുകയും ചെയ്തുവെന്ന്,' മംമ്ത കുല്‍ക്കര്‍ണി പറയുന്നു.

അന്നൊക്കെ സല്‍മാന്‍ ഖാന്‍ വളരെ വികൃതിയായിരുന്നു. ഞാന്‍ ഭയങ്കര കൃത്യനിഷ്ഠയുള്ള ആളും. അതുകൊണ്ട് അവര്‍ എപ്പോഴും എ്‌ന്നെ കളിയാക്കും. അത് കേള്‍ക്കുമ്പോള്‍ 'മിണ്ടാതിരിക്കൂ, സല്‍മാന്‍' എന്ന് ഞാന്‍ പറയുമായിരുന്നു എന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.

രാകേഷ് റോഷന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കരണ്‍ അര്‍ജുന്‍. ആ വര്‍ഷം ബോക്‌സ് ഓഫീസ് വിജയ ചി്ത്രങ്ങളില്‍ ഒന്നായിരുന്നു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്ക് പുറമേ, കാജോള്‍, രാഖി എന്നിവരും ചിത്രത്തില്‍ മംമ്ത കുല്‍ക്കര്‍ണിയോടൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

More from Filmibeat

Read more about: mamta kulkarni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X