For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സൂരജിന്റെ കൈ പിടിച്ച് മലയാളത്തിന്റെ മരുമകളായി മൗനി റോയ്'; വൈറലായി കേരള സ്റ്റൈൽ വിവാഹം

  |

  ബോളിവുഡ് നടി മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായി. നാ​ഗകന്യക സീരിയലിലൂടെ ശ്രദ്ധേയായ മൗനി റോയ് ഇനി മുതൽ കേരളത്തിന്റെ മരുമകൾ. ഗോവയിലെ ഹിൽട്ടൺ റിസോർട്ടായിരുന്നു വിവാഹവേദി. സൗത്ത് ഇന്ത്യൻ ആചാരപ്രകാരമാണ് സൂരജ്-മൗനി വിവാഹ ചടങ്ങുകൾ നടന്നത്. കേരള സ്റ്റൈൽ വിവാഹ ചടങ്ങിന് മലയാളി വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് മൗനി റോയ് എത്തിയത്. ദുബായിലെ ബിസിനസുകാരൻ ആണ് സൂരജ് നമ്പ്യാർ. ബെംഗളൂരുവിൽ താമസമാക്കിയ കുടുംബമാണ് സൂരജിന്റേത്.

  Also Read: 'പങ്കാളിയെ ചതിക്കേണ്ടി വന്നു'; വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞ ബോളിവുഡ് താരങ്ങൾ

  നാഗിൻ സീരിയലിന്റെ രണ്ടാമത് സീസണിലാണ് മൗനി റോയ് ശ്രദ്ധ നേടിയത്. വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയും ടെമ്പിൾ ജ്വല്ലറിയും മുല്ലപ്പൂം അണിഞ്ഞ് മലയാളി മങ്കയായിട്ടാണ് മൗനി റോയ് വിവാഹ വേദിയിൽ എത്തിയത്. സ്വർണ്ണ നിറത്തിലുള്ള കുർത്തയും വെള്ള നിറത്തിലുള്ള മുണ്ടും അണിഞ്ഞാണ് സൂരജ് വിവാഹ വേദിയിലെത്തിയത്. കേരള സ്റ്റൈലിൽ മാത്രമല്ല മൗനി റോയിയുടെ കുടുംബാചാരപ്രകാരവും വിവാഹം നടക്കുമെന്നും റിപ്പോർ‌ട്ടുകളുണ്ട്.

  Also Read: 'ചൊറിച്ചിലാണെങ്കിൽ പിന്നെ അന്ന് മുഴുവൻ ഷെയ്ൻ‍ ചൊറിഞ്ഞോണ്ടിരിക്കും'; ഭൂതകാലം നായിക പറയുന്നു

  ജനുവരി 26ന് ദമ്പതികൾ അവരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ഹൽദി, മെഹന്ദി ചടങ്ങുകൾ ഉണ്ടായിരുന്നു. നടിയും അവതാരകയുമായ മന്ദിര ബേദി ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ദുബായിൽ ബാങ്കറാണ് സൂരജ്. ദീർഘകാലമായി മൗനിയും സൂരജും പ്രണയത്തിലായിരുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്. ബാലാജി പ്രൊഡക്ഷൻസിന്റെ നാഗിൻ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജരൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാസ്ത്രയാണ് മൗനിയുടെ ഏറ്റവും പുതിയ ചിത്രം.

  മന്ദിരാ ബേദി, ഓംകാർ കപൂർ, ആഷ്‌ക ഗൊറാഡിയ, പ്രഗ്യാ കപൂർ, വനേസ വാലിയ, അർജുൻ ബിജ്‌ലാനി, നിധി കുർദ തുടങ്ങി നിരവധി താരങ്ങളും മറ്റ് ടിവി താരങ്ങളും സിനിമാ രംഗത്തെ പ്രമുഖരും വിവാഹ ചടങ്ങിലെ അതിഥി പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായ സൂരജ് ബാംഗ്ലൂരിൽ ആണ് സ്ഥിരം താമസം. സൂരജ് ആർ.വി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിടെക് ചെയ്തിട്ടുണ്ട്. നമ്പ്യാർ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ഇൻവെസ്റ്റ്മെന്റ് സയൻസും ഇന്റർനാഷണൽ മാനേജ്മെന്റും പഠിച്ചിട്ടുണ്ട്. മൗനി റോയിയും സൂരജ് നമ്പ്യാരും ദുബായിൽ വെച്ചാണ് പരസ്പരം കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇരുവരുടേയും വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് മന്ദിര ബേദി കുറിച്ചത് ഇങ്ങനെയായിരുന്നു. 'മോൻ, സൂരജ്... നിങ്ങൾക്കറിയാവുന്നതിലും കൂടുതൽ ഞാൻ ഇവരെ രണ്ടുപേരെയും സ്നേഹിക്കുന്നു' എന്നാണ് മന്ദിര ബേദി കുറിച്ചത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇരുവരുടേയും ഹൽദി ചിത്രങ്ങൾ കഴിഞ്ഞ ​ദിവസം മുതൽ സോഷ്യൽമീഡിയയിൽ‌ ട്രെന്റിങിൽ ആയിരുന്നു. മഞ്ഞയിൽ അതീവ സുന്ദരിയായാണ് മൗനി ഹൽദി ചടങ്ങിൽ എത്തിയത്. സൂരജുമായി മൗനി പ്രണയത്തിലാണെന്ന് നേരത്തെ മുതൽ വാർത്തകൾ വന്നിരുന്നുവെങ്കിലും സൂരജിനൊപ്പമുള്ള ചിത്രങ്ങൾ ഒന്നും മൗനി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നില്ല. 'എല്ലാം' എന്ന അടികുറുപ്പോടെയാണ് സൂരജിനോട് ചേർന്ന് നിൽക്കുന്ന ചിത്രം മൗനി റോയി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. രൺബീർ കപൂർ നായകനാകുന്ന ചിത്രമാണ് മൗനിയും ഭാഗമായിട്ടുള്ള ബ്രഹ്‍മാസ്‍ത്ര. അയൻ മുഖർജിയാണ് ചിത്രം സംവിധാനം ചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്താൻ പോകുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ധർമ പ്രൊഡക്ഷൻസും ചേർന്നാണ് സിനിമയുടെ നിർമാണം. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, വാൾഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. ഡിംപിൾ കപാഡിയയാണ് ചിത്രത്തിൽ മറ്റൊരു കഥാപാത്രമായി എത്തുന്നത്.

  Read more about: actress
  English summary
  Bollywood actress Mouni Roy and Suraj Nambiar got married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X