'ഞങ്ങള്‍ ഷോര്‍ട്‌സ് ധരിച്ച് ടെന്നിസ് കളിക്കാറുണ്ടല്ലോ'; ട്രോളന്‍മാര്‍ക്ക് മറുപടിയുമായി നീന ഗുപ്ത

ഒരു കാലത്ത് ബോളിവുഡിന്റെ അഭിനയമികവിന്റെ പ്രതീകമായിരുന്നു നീന ഗുപ്ത. പ്രഗത്ഭ സംവിധായകരുടെ പ്രിയ നടിയായിരുന്ന നീന ഗുപ്തയുടെ വ്യക്തിത്വമികവും പോസിറ്റീവ് മനോഭാവവും അവരെ മറ്റുള്ള അഭിനേത്രികളില്‍ നിന്നും ഏറെ വ്യത്യസ്തയാക്കി. യാഥാസ്ഥിതിക സമൂഹത്തില്‍ നിന്നുകൊണ്ടുതന്നെ ധീരമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവര്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. തന്റേതായ രീതിയില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ നീന ശ്രമിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് നീന ഗുപ്ത തന്റെ ആത്മകഥയായ സച്ച് കഹൂന്‍ തോ പുറത്തിറക്കിയത്. ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ ഗുല്‍സാറിന് തന്റെ പുസ്തകത്തിന്റെ ഒരു കോപ്പി നീന ഗുപ്ത സമ്മാനിക്കുകയും ചെയ്തിരുന്നു. ഗുല്‍സാറിന് പുസ്തകം സമ്മാനിക്കുന്ന വീഡിയോ അന്ന് നീന ഗുപ്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

neena

ഫ്‌ലോറല്‍ പ്രിന്റിലുള്ള ഷോര്‍ട്‌സ് ഡ്രസ്സായിരുന്നു അന്ന് നീന ധരിച്ചിരുന്നത്. എന്നാല്‍ നീനയുടെ വസ്ത്രധാരണത്തെയും ഗെറ്റപ്പിനെയും ട്രോളി നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഗുല്‍സാറിനെപ്പോലെയുള്ള ഒരു മുതിര്‍ന്ന വ്യക്തിയെ കാണാന്‍ പോകുമ്പോള്‍ സഭ്യമായ വേഷം ധരിച്ചുകൂടെ എന്നായിരുന്നു ഭൂരിഭാഗത്തിന്റെയും കമന്റുകള്‍.

എന്നാല്‍ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ ട്രോളിയവര്‍ക്ക് ചുട്ടമറുപടി നല്‍കുകയാണ് താരം. ഗുല്‍സാര്‍ സാഹിബിനൊപ്പം എന്നും രാവിലെ താന്‍ ടെന്നിസ് കളിക്കാറുണ്ടെന്നും ഇരുവരും പരസ്പരം ഷോര്‍ട്‌സില്‍ കാണാറുണ്ടെന്നുമായിരുന്നു നീനയുടെ മറുപടി. തന്റെ പുസ്തകം വായിച്ച് അദ്ദേഹം ഏറെ സന്തോഷവാനായിരുന്നുവെന്നും പിന്നീട് ഫോണില്‍ വിളിച്ച് പ്രശംസിച്ചിരുന്നുവെന്നും നീന ഗുപ്ത കൂട്ടിച്ചേര്‍ക്കുന്നു.

വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിന്റെ പേരിലോ വസ്ത്രം ധരിക്കുന്നതിന്റെ പേരിലോ ആളുകളെ അളക്കുന്നത് അവസാനിപ്പിക്കണമെന്ന് മുന്‍പ് മറ്റൊരു വീഡിയോയിലൂടെ നീന ഗുപ്ത ആരാധകരോട് പറഞ്ഞിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിലാണ് നീന ഗുപ്ത ഒരുകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. നീനയുമായി പ്രണയത്തിലാകുമ്പോള്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് വിവാഹിതനായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും നിയമപരമായി വിവാഹിതരായില്ല.

neena

നീനയുടേയും വിവിയന്‍ റിച്ചാര്‍ഡ്‌സിന്റേയും മകളാണ് പ്രമുഖ ഡിസൈനറും നടിയുമായ മസാബ ഗുപ്ത. വിവിയനുമായുള്ള പ്രണയ ബന്ധം അവസാനിച്ച ശേഷമായിരുന്നു നീന മസാബയ്ക്ക് ജന്മം നല്‍കിയത്. ഇന്ന് ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളാണ് മസാബ. ഹൗസ് ഓഫ് മസാബ എന്ന പേരില്‍ സ്വന്തമായൊരു ബ്രാന്റുമുണ്ട് മസാബയ്ക്ക്.

ഒരിടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും സജീവമാവുകയാണ് നീന ഗുപ്ത. ബദായ് ഹോ എന്ന പുതിയ ചിത്രത്തിലൂടെ 59ാം വയസ്സില്‍ രണ്ടാം ഇന്നിങ്ങ്‌സിനൊരുങ്ങുകയാണ് നീന. പഞ്ചായത്ത് 2, മസാബ മസാബ 2 എന്നീ രണ്ടു വെബ് സീരിസുകളിലും നീന ഗുപ്ത പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more about: neena gupta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X