For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എല്ലാം അവസാനിച്ചുവെന്ന് കരുതേണ്ട, വിവാഹമോചനം ഒരനുഗ്രഹം'; പുരുഷസങ്കല്പത്തെക്കുറിച്ച് തുറന്നുപറഞ്ഞ് പൂജ ഭട്ട്

  |

  നടി, സംവിധായിക, നിര്‍മ്മാതാവ് തുടങ്ങി ഒരുകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു പൂജ ഭട്ട്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ ആദ്യ ഭാര്യയിലെ മകളായ പൂജ ഭട്ട് തൊണ്ണൂറുകളിലെ യുവാക്കളുടെ ഹരമായിരുന്നു.

  1989-ല്‍ തന്റെ 17-ാമത്തെ വയസ്സിലാണ് പൂജ ഭട്ട് ആദ്യമായി അഭിനയിക്കുന്നത്. പിതാവ് മഹേഷ് ഭട്ടിന്റെ ഡാഡി എന്ന ടെലിഫിലിമിലായിരുന്നു അത്. പിന്നീട് സഡക്, ജുനൂന്‍, ജാനം, ഫിര്‍ തേരി കഹാനി യാദ് ആയേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പൂജ ഭട്ട് പിന്നീട് നായികയായി. 2004-ല്‍ പാപ് എന്ന ചിത്രത്തിലൂടെ പൂജ സംവിധായികയുമായി. ജോണ്‍ എബ്രഹാം, ഉദിത ഗോസ്വാമി എന്നിവരായിരുന്നു ചിത്രത്തിലെ അഭിനേതാക്കള്‍.

  താരത്തിന്റെ പ്രൊഫഷണല്‍ ജീവിതത്തേക്കാള്‍ പലപ്പോഴും വ്യക്തിജീവിതവും പ്രണയവും പ്രണയനൈരാശ്യങ്ങളുമാണ് എന്നും ഗോസിപ്പ് കോളങ്ങളുടെ ശ്രദ്ധാകേന്ദ്രമാക്കിയത്. സിനിമയിലെത്തിയത് മുതല്‍ നിരവധി പ്രമുഖ താരങ്ങളുമായി പ്രണയത്തിലായിട്ടുണ്ട് പൂജ ഭട്ട്.

  ബോബി ഡിയോള്‍, ഫര്‍ദീന്‍ ഖാന്‍, രണ്‍വീര്‍ ഷിറോയ്, സൊഹൈല്‍ ഖാന്‍ എന്നിവരെല്ലാം പൂജ ഭട്ടിന്റെ കാമുകന്മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരാണ്. ഇവരുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം ഇന്ന് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു.

  സിനിമയില്‍ നിന്നും പതിയെ പിന്‍വാങ്ങുന്ന സമയത്താണ് പൂജ ചാനല്‍ വിയിലെ അവതാരകനായിരുന്ന മനീഷ് മഖീജയെ കണ്ടുമുട്ടുന്നത്. രണ്ട് മാസത്തെ ഡേറ്റിങ്ങിന് ശേഷം 2003-ല്‍ ഇരുവരും വിവാഹിതരായി. എന്നാല്‍ 11 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് 2014-ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു.

  സെക്‌സ് സീന്‍ ചെയ്യാന്‍ നടിയുടെ കംഫര്‍ട്ട് മാത്രം നോക്കിയാല്‍ മതിയോ? ജോണ്‍ എബ്രാഹിന്റെ ചോദ്യത്തെ കുറിച്ച് പൂജ

  ഇപ്പോഴിതാ തന്റെ യൗവ്വനകാലത്തെ പുരുഷസങ്കല്പത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് പൂജ ഭട്ട്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂജ ഭട്ട് ഇതേക്കുറിച്ച് പറഞ്ഞത്.

  'എനിക്ക് പരിണാമം സംഭവിച്ചിട്ടുണ്ട്, പക്ഷെ അത് പ്രായമായതിന്റെയല്ല. എന്റെ ഇരുപതുകളില്‍ ഞാന്‍ പൂര്‍ണ്ണതയുള്ള ജീവിതം ആഗ്രഹിച്ചിട്ടേയില്ല. 100 പുരുഷന്‍മാര്‍ മാത്രമുള്ള ഒരു മുറിയില്‍ ഒറ്റയ്ക്ക് പോകാനും എനിക്ക് അക്കാലത്ത് മടിയില്ലായിരുന്നു. പക്ഷെ, അതില്‍ നിന്നൊരാളെ എനിക്കായി കണ്ടെത്താന്‍ കഴിയുമായിരുന്നു. അത് കൃത്യവുമായിരിക്കും.'

  മാസം 25 ലക്ഷം തരാം, ഭാര്യയാകുമോ എന്ന് ചോദിച്ചു; കരിയറും പണവുമില്ലാതായെന്ന് നീതു ചന്ദ്ര

  വിവാഹമോചനത്തിന് ശേഷം സിംഗിള്‍ ലൈഫ് നയിക്കുന്നതിനെക്കുറിച്ചും താരം മനസ്സു തുറന്നു. 'മറ്റൊരാളെ നന്നാക്കുന്നതിനു പകരം ആദ്യം സ്വയം നന്നാവുകയാണ് വേണ്ടത്. സിംഗിള്‍ ലൈഫ് പലപ്പോഴും അനുഗ്രഹമായിട്ടാണ് തോന്നിട്ടുള്ളത്. എന്നുവിചാരിച്ച് എല്ലാം അവസാനിച്ചു എന്നും കരുതേണ്ട.'

  തന്റെ പങ്കാളിയില്‍ താന്‍ തേടുന്ന ഗുണങ്ങളെക്കുറിച്ച് പൂജ ഭട്ട് പറയുന്നതിങ്ങനെയാണ്:' സ്‌നേഹം ജീവിതമാണെന്നും ജീവിതം പ്രണയമാണെന്നും ഞാന്‍ കരുതുന്നു, ഇല്ലെങ്കില്‍ ഈ മനുഷ്യരാശിയുടെ നിലനില്പിന്റെ അര്‍ത്ഥമെന്താണ്? എനിക്ക് ഇഷ്ടപ്പെടുന്ന ഒരേയൊരു സിക്‌സ് പാക്ക് എന്നത് ഒരാളുടെ രണ്ട് ചെവികള്‍ക്കിടയിലാണെന്ന് കരുതുന്നു.' താരം പറയുന്നു.

  ഞാനൊന്ന് ഒച്ചയിട്ടാല്‍ നിന്റെ ജീവിതം തീരും! കടന്നുപിടിച്ച 15കാരനെ കൈകാര്യം ചെയ്ത സുസ്മിത!

  Recommended Video

  Dilsha Prasannan Speech | കേരള ജനതയോട് നന്ദി പറഞ്ഞ് ദിൽഷ, വീഡിയോ കാണാം | *BiggBoss

  അച്ഛന്റെ തനിപ്പകര്‍പ്പാണ് പൂജ എന്നാണ് ബോളിവുഡ് താരപുത്രിയെക്കുറിച്ച് അഭിപ്രായപ്പെടാറുള്ളത്. പക്ഷെ ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മകളല്ലായിരുന്നുവെങ്കില്‍ പൂജയെ വിവാഹം കഴിച്ചേനെ എന്ന പിതാവിന്റെ വാക്കുകള്‍ ഒരു ഞെട്ടലോടെയാണ് ബോളിവുഡ് ശ്രവിച്ചത്. മറ്റൊരിക്കല്‍ ഒരു മാഗസിന്‍ കവര്‍ ചിത്രത്തിനായി അച്ഛന്‍ മേഹഷ് ഭട്ടിനെ പൂജ ഭട്ട് ലിപ് ലോക്ക് ചെയ്യുന്ന ചിത്രം പുറത്തുവിട്ടതും വലിയ ചര്‍ച്ചയായി മാറിയിരുന്നു.

  അടുത്തിടെ പുറത്തിറങ്ങിയ ബോംബെ ബീഗംസ് എന്ന വെബ് സീരീസിലാണ് ഒടുവില്‍ പൂജ ഭട്ട് അഭിനയിച്ചിരിക്കുന്നത്.

  Read more about: pooja bhatt
  English summary
  Bollywood Actress Pooja Bhatt opens up about what kind of men she was attracted to
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X