സോനം കപൂറിന് കോലി ഹോട്ട്, അനുഷ്‌യ്ക്ക് സോനം ക്യൂട്ട്!

രണ്ട് മലകള്‍ ചേര്‍ന്നാലും രണ്ട് പെണ്ണുങ്ങള്‍ ഒരുമിച്ച് ചേരില്ല എന്നാണ് പഴമൊഴി. പ്രത്യേകിച്ച് സിനിമയില്‍. പക്ഷേ അതൊക്കെ പഴയ കഥ. ന്യൂ ജനറേഷന്‍ നായികമാര്‍ക്ക് പക്ഷേ ഇത്തരം പഴഞ്ചൊല്ലിലൊന്നും വലിയ കഥയുണ്ടെന്ന് തോന്നില്ല. അല്ലെങ്കില്‍ പിന്നെ ഇങ്ങനെ പരസ്പരം വാഴ്ത്തുമോ ഒന്നിച്ച് അഭിനയിക്കുന്നവരെ.

സോനം കപൂര്‍ വിരാട് കോലിയെ സൂപ്പര്‍ ഹോട്ട് എന്ന് വിളിച്ചപ്പോള്‍ കേട്ടവരെല്ലാം ഒന്ന് ഞെട്ടി. പാവം അനുഷ്‌ക ശര്‍മ കോലിക്കൊപ്പം നടക്കുന്നത് വെറുതെയാകുമോ എന്ന്. എന്നാല്‍ അനുഷ്‌കയ്ക്ക് അങ്ങനെയൊരു ഭാവഭേദമേ ഇല്ല. ഇല്ല എന്ന് മാത്രമല്ല സോനം കപൂറിനെ കുന്നോളം പ്രശംസിക്കാനും പി കെ നായികയ്ക്ക് മടിയില്ല.

നോക്കൂ, താരങ്ങള്‍ പരസ്പരം പുകഴ്ത്തുന്ന മധുരമനോഹര കാഴ്ച

അനുഷ്‌ക സോനത്തോട്

പരസ്പരം പുകഴ്ത്തുന്ന ബോളിവുഡ് നടിമാര്‍!

സോനം കപൂര്‍ സൂപ്പര്‍ ക്യൂട്ടാണ് എന്നാണ് പുതിയ ചിത്രത്തിന്റെ പ്രിവ്യൂ കണ്ട ശേഷം അനുഷ്‌ക ട്വിറ്ററിലിട്ടത്. ആള്‍ ദ ബെസ്റ്റ്.

പകരത്തിന് പകരം

പരസ്പരം പുകഴ്ത്തുന്ന ബോളിവുഡ് നടിമാര്‍!

പി കെയിലെ അഭിനയം കണ്ട് സോനം കപൂര്‍ അനുഷ്‌കയെ ക്യൂട്ട് എന്ന് വിളിച്ചിരുന്നു. അതിന് പകരമാണോ സോനത്തിനെ സൂപ്പര്‍ ക്യൂട്ടാക്കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

രണ്ട് ക്യൂട്ടും ഒരു ഹോട്ടും

പരസ്പരം പുകഴ്ത്തുന്ന ബോളിവുഡ് നടിമാര്‍!

നടിമാര്‍ പരസ്പരം ക്യൂട്ട് എന്ന് വിളിക്കുമ്പോള്‍ ഇവര്‍ക്കിടയില്‍ സൂപ്പര്‍ ഹോട്ടായ ഒരാളുണ്ട്, വിരാട് കോലി. അനുഷ്‌കയുമായി ഡേറ്റിംഗ് ചെയ്യുന്ന കോലിയെ സോനം തന്നെയാണ് ഹോട്ട് എന്ന് വിളിച്ചത്.

സണ്ണി ലിയോണിന്റെ ഇന്‍സ്പിരേഷന്‍

പരസ്പരം പുകഴ്ത്തുന്ന ബോളിവുഡ് നടിമാര്‍!

ബോളിവുഡിലെ ഏറ്റവും ഇന്‍സ്പിരേഷന്‍ തോന്നുന്ന നടി പ്രിയങ്ക ചോപ്ര എന്നാണ് സണ്ണി ലിയോണിന്റെ അഭിപ്രായം.

കത്രീനയ്ക്ക് സോനാക്ഷിയുടെ പ്രശംസ

പരസ്പരം പുകഴ്ത്തുന്ന ബോളിവുഡ് നടിമാര്‍!

കത്രീന കൈഫിന്റെ ശരീര സൗന്ദര്യത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് സോനാക്ഷി സിന്‍ഹയാണ്. സീറോ സൈസിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറിപ്പോയെന്നും താരം പറയുന്നു

പ്രിയങ്കയെ കണ്ട് ശ്രദ്ധയും വീണു

പരസ്പരം പുകഴ്ത്തുന്ന ബോളിവുഡ് നടിമാര്‍!

നേരത്തെ മേരി കോമിലെ അഭിനയം കണ്ട് പ്രിയങ്ക ചോപ്രയ്ക്ക് അഭിനന്ദനം അറിയിച്ചുവന്നവരില്‍ ശ്രദ്ധ കപൂറുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X