'സാമ്പിൾ സൈസ് പോലുമല്ല....'; അമേരിക്കൻ ഫാഷൻ ഡിസൈനർ തന്നെ അപമാനിച്ചതിനെ കുറിച്ച് പ്രിയങ്ക ചോപ്ര പറഞ്ഞത്!
ആമസോൺ പ്രൈമിൽ ഏപ്രിൽ 28 മുതൽ പ്രിയങ്കയുടെ ആക്ഷന്‍ ത്രില്ലര്‍ ഹോളിവുഡ് സീരീസ് സിറ്റാഡൽ സംപ്രേഷണം ചെയ്യും. പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനുമാണ് സിറ്റാഡലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
23 വർഷമായി പ്രിയങ്ക ചോപ്രയെ ബിഗ് സ്ക്രീനിൽ ആരാധകർ കണ്ട് തുടങ്ങിയിട്ട്. 2000ൽ മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും അഭിനയിച്ച് തുടങ്ങിയ താരം ഇന്ന് ഹോളിവുഡിലേയും സുപരിചിത മുഖമാണ്.
2002ൽ പുറത്തിറങ്ങി തമിഴൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക ചോപ്ര വെള്ളിത്തിരയിൽ എത്തുന്നത്. 2003ൽ ആദ്യ ബോളിവുഡ് ചിത്രത്തിലും താരം അഭിനയിച്ചു.
പിന്നീട് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികയായി ബോളിവുഡിലെ മുൻനിര നടിയായി. ഇപ്പോൾ ബോളിവുഡിനേക്കാൾ സജീവമായി ഹോളിവുഡിലാണ് പ്രിയങ്ക പ്രവർത്തിക്കുന്നത്.

വളരെ വിരളമായി മാത്രമാണ് പ്രിയങ്ക ഇന്ത്യയിൽ സിനിമകൾ ചെയ്യുന്നതും അഭിമുഖങ്ങൾ കൊടുക്കുന്നതും. ഇപ്പോഴിത ഒരു അമേരിക്കൻ ഫാഷൻ ഡിസൈനർ തന്നെ എങ്ങനെയാണ് അപമാനിച്ചതെന്ന് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയിരിക്കുകയാണ്.
അത് മൂലം തനിക്കുണ്ടായ വിഷമങ്ങളെ കുറിച്ചും പ്രിയങ്ക സംസാരിച്ചു. താൻ സാമ്പിൾ വലുപ്പം പോലുമുള്ള ആളല്ലെന്ന് പറഞ്ഞ് ഒരു സ്റ്റൈലിസ്റ്റ് ഒരിക്കൽ തന്നെ അപമാനിച്ചതായിട്ടാണ് പ്രിയങ്ക ചോപ്ര അടുത്തിടെ വെളിപ്പെടുത്തിയത്.
സംഭവത്തെത്തുടർന്ന് താൻ കരഞ്ഞതായും താരം വെളിപ്പെടുത്തി. എന്നാൽ ആരാണ് തന്നെ അപമാനിച്ചതെന്ന് നടി പറഞ്ഞില്ല. ആരുടെയും പേര് പറഞ്ഞില്ലെങ്കിലും ഫാഷൻ ഐക്കൺ ലോ റോച്ച് ഉടൻ തന്നെ നടിയുടെ പരാമർശങ്ങളോട് പ്രതികരിച്ചെത്തി.
തനിക്ക് പ്രിയങ്കയെ ഇഷ്ടമാണെന്ന് ലോ റോച്ച് പറഞ്ഞു. പ്രിയങ്കയെ നിരവധി റെഡ് കാർപെറ്റ് പരിപാടികൾക്കായി അദ്ദേഹം സ്റ്റൈൽ ചെയ്തിട്ടുണ്ട്. താനും പ്രിയങ്കയും തമ്മിൽ അത്തരത്തിൽ ഒരു സംസാരവും നടന്നിട്ടില്ലെന്നും റോച്ച് പറഞ്ഞു.
റോച്ചിന്റെ വാക്കുകൾ വൈറലായതോടെ നിരവധി പ്രിയങ്ക ആരാധകർ റോച്ചിനെതിരെ രംഗത്തെത്തി. പ്രിയങ്ക ഒരിക്കലും ഒരു ഡിസൈനറുടേയും പേര് പറഞ്ഞിട്ടില്ലെന്നും പിന്നെ എന്തിന് പ്രിയങ്കയെ പരിഹസിക്കുന്നുവെന്നുമാണ് ആരാധകർ ചോദിക്കുന്നത്.
ബോളിവുഡിൽ താൻ അഭിനയിച്ച സിനിമകളിൽ നായകന് ലഭിക്കുന്നതിന്റെ വെറും പത്ത് ശതമാനം മാത്രമാണ് പലപ്പോഴും തനിക്ക് പ്രതിഫലമായി ലഭിക്കാറുണ്ടായിരുന്നതെന്ന് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയത് വൈറലായിരുന്നു.
22 വർഷമായി സിനിമയിൽ തുടർന്നിട്ടും നായകന് തുല്യമായ വേതനം തനിക്ക് ലഭിച്ചിട്ടില്ലെന്നും പ്രിയങ്ക മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയപ്പോഴാണ് സഹപ്രവർത്തകരായ പുരുഷന്മാർക്ക് തുല്യമായ പ്രതിഫലം തനിക്ക് ലഭിച്ചതെന്നും പ്രിയങ്ക പറഞ്ഞിരുന്നു. പുതിയ ഹോളിവുഡ് സീരീസ് സിറ്റാഡലിലാണ് പ്രിയങ്കയ്ക്ക് നായകന് തുല്യമായ വേതനം ലഭിച്ചതെന്നാണ് വെളിപ്പെടുത്തിയത്.
അഭിനയ ലോകത്ത് വിജയകരമായ കരിയർ ഉണ്ടാക്കിയിട്ടും തുല്യ വേതനം എന്ന നിലയിലേക്ക് എത്താൻ 22 വർഷങ്ങൾ എടുത്തുവെന്നും താരം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ മുൻ നിര നായകന്മാർ അമ്പതും നൂറും കോടി രൂപ വരെ പ്രതിഫലമായി വാങ്ങുമ്പോൾ അതേ സിനിമയിൽ നായികമാരായി എത്തുന്ന മുൻനിര നായികമാരുടെ ഏറ്റവും കൂടിയ പ്രതിഫലം 15 കോടി മാത്രമാണ്.
നിലവിൽ ആലിയ ഭട്ട്, ദീപിക പദുകോൺ എന്നിവർക്കാണ് ഇത്രയും പ്രതിഫലമുള്ളതും. ആമസോൺ പ്രൈമിൽ ഏപ്രിൽ 28 മുതൽ പ്രിയങ്കയുടെ ആക്ഷന്‍ ത്രില്ലര്‍ ഹോളിവുഡ് സീരീസ് സിറ്റാഡൽ സംപ്രേഷണം ചെയ്യും.
പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനുമാണ് സിറ്റാഡലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചാരസംഘടനയായ സിറ്റാഡല്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പൈ ഏജന്‍റുകളുടെ കഥാപാത്രങ്ങളെയാണ് പ്രിയങ്കയും റിച്ചാര്‍ഡ് മാഡനും അവതരിപ്പിക്കുന്നത്.
റിലീസ് ദിനം ആദ്യ രണ്ട് എപ്പിസോഡുകളാണ് പ്രീമിയര്‍ ചെയ്യുക. ശേഷം മെയ് 27 വരെ എല്ലാ വെള്ളിയാഴ്‌ചകളിലും പുതിയ എപ്പിസോഡുകള്‍ പുറത്തിറങ്ങും.


Click it and Unblock the Notifications