Don't Miss!
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
'ഒരു ദിവസം വിരലിലെണ്ണാവുന്നവരുടെ സാന്നിധ്യത്തിൽ വിവാഹം നടത്തി, ചിത്രങ്ങൾ പോലും എടുത്തില്ല'; രാധിക ആപ്തെ
പൊതുവെ പാപ്പരാസികൾ മുമ്പ് പോസ് ചെയ്ത് നിൽക്കാൻ നല്ല മടിയുള്ള കൂട്ടത്തിലാണ് രാധിക ആപ്തെ. ചിലപ്പോഴൊക്കെ കാമറ കാണുമ്പോൾ താരം ഓടി ഒളിക്കും. ഇൻഡസ്‌ട്രിയിലെ മറ്റ് സഹപ്രവർത്തകരെപ്പോലെ സോഷ്യൽ മീഡിയയിൽ അഭിരുചിയുള്ള ആളല്ല താരം.
എന്നാൽ വ്യക്തിപരമായ നിമിഷങ്ങൾ പകർത്തുന്നതിൽ അവൾ കൂടുതൽ ശ്രദ്ധാലുവാണ്. പക്ഷെ താൻ തന്റെ വിവാഹത്തിന്റെ ഒറ്റ ചിത്രം പോലും പകർത്തി സൂക്ഷിച്ചിട്ടില്ലെന്നാണ് രാധിക ആപ്തെ അടുത്തിടെ ഒരു അഭിമുഖ്തതിൽ വെളിപ്പെടുത്തിയത്. അതിനൊരു കാരണവും താരം പറഞ്ഞു.

രാധിക ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബെനഡിക്ട് ടെയ്‌ലറെ 2012ൽ വിവാഹം കഴിച്ചു. ലണ്ടനിലും മുംബൈയിലുമായിട്ടാണ് ദമ്പതികൾ താമസിക്കുന്നത് . 2011ൽ കണ്ടമ്പററി ഡാൻസ് പഠിക്കുന്നതിനായി രാധിക ലണ്ടനിൽ എത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്.
താമസിയാതെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. 2013ലെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് 2012ൽ അവർ ഒരു ചെറിയ കല്യാണം നടത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്.
'10 വർഷം മുമ്പ് ഞാൻ ബെനഡിക്റ്റിനെ വിവാഹം കഴിച്ചപ്പോൾ ഞങ്ങൾ ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ മറന്നു. ഞങ്ങൾ പെട്ടന്ന് ഒരു ദിവസം വിവാഹിതരാവുകയായിരുന്നു. ഞങ്ങൾ സുഹൃത്തുക്കളെ വിളിച്ച് ഭക്ഷണം സ്വയം ഉണ്ടാക്കി അവർക്ക് കൊടുത്തു.'
'വടക്കൻ ഇംഗ്ലണ്ടിലെ ഒരു സ്ഥലത്ത് വെച്ചാണ് കല്യാണം കഴിച്ചതും പാർട്ടി നടത്തിയതും. എന്നാൽ ചിത്രങ്ങളൊന്നുമില്ല. ഞങ്ങളുടെ സുഹൃത്തുക്കളിൽ പകുതിയും ഫോട്ടോഗ്രാഫർമാരാണെങ്കിലും അവരാരും ചിത്രങ്ങളൊന്നും ക്ലിക്ക് ചെയ്‌തില്ല.'
'ഞങ്ങൾ എല്ലാവരും നല്ല ലഹരിയിലായിരുന്നു. അതുകൊണ്ട് എന്റെ കൈയ്യിൽ വിവാഹ ചിത്രങ്ങളൊന്നുമില്ല. ഇത് മറ്റൊരു രീതിയിൽ മനോഹരമാണ്.'

'അവിസ്മരണീയമായ അവസരങ്ങളിൽ ചിത്രങ്ങൾ ക്ലിക്ക് ചെയ്യുന്നതിൽ ബെനഡിക്ട് എന്നേക്കാൾ മോശമാണ്. എന്നാൽ ഇപ്പോൾ ഞങ്ങൾ പതുക്കെ തിരുത്തി വരികയാണ്.'
'ഇപ്പോൾ ഞങ്ങൾ അവധിക്ക് പോകുമ്പോൾ എന്തെങ്കിലും ക്ലിക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്' രാധിക ആപ്തെ പറയുന്നു. സീ5ൽ സ്ട്രീം ചെയ്ത ഫോറൻസിക്കിലാണ് നടി അടുത്തിടെ അഭിനയിച്ചത്.
'നല്ല അസ്സൽ മത്തിക്കറിയാണ് അന്ന് പൃഥ്വിരാജിന്റെ തലയിൽ കമിഴ്ത്തിയത്'; അനുഭവം പറഞ്ഞ് നടി മിയ ജോർജ്!
ചിത്രത്തിൽ രാധിക ഒരു പോലീസ് ഓഫീസറായി അഭിനയിച്ചിരിക്കുന്നു. വിക്രാന്ത് മാസി, രോഹിത് റോയ്, പ്രാചി ദേശായി എന്നിവരും അഭിനയിച്ചിരുന്നു. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന വിക്രം വേദയിലാണ് രാധിക അടുത്തതായി അഭിനയിക്കുന്നത്.
-
ആ സെറ്റിൽ നിന്ന് ഞാൻ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാൻ കണ്ടത്; അലൻസിയർ
-
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
-
'വേദന കാരണം നില്‍ക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥ, അത്ര കഠിനമായിരുന്നു ആ ദിനങ്ങൾ': ആനന്ദ് നാരായണൻ