'രാഖി സാവന്തും ഭർത്താവ് റിതേഷും വിവാഹമോചിതരായി'; അങ്ങനെ ആ നാടകവും അവസാനിച്ചുവെന്ന് ആരാധകർ!

ബോളിവുഡ് നടിയും നർത്തകിയുമായ രാഖി സാവന്ത് ടിവിയിലും ചലച്ചിത്ര മേഖലയിലും വലിയൊരു ആരാധക വൃന്ദമുള്ള വ്യക്തിയാണ്. അടുത്തിടെ ഭർത്താവ് റിതേഷിനൊപ്പം രാഖി സാവന്ത് ബിഗ് ബോസ് 15ൽ പങ്കെടുത്തിരുന്നു. ബിഗ് ബോസ് സീസൺ 15 അവസാനിച്ച് ഒരാഴ്ച പിന്നിടുമ്പോൾ താനും റിതേഷും വിവാഹമോചിതരാവുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് രാഖി സാവന്ത്. സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഖി വിവാഹമോചനം പ്രഖ്യാപിച്ചത്. ഇപ്പോൾ താനും റിതേഷും നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് രാഖി പറഞ്ഞു.

'ബിഗ് ബോസ് ഷോയ്ക്ക് ശേഷം ഒരുപാട് കാര്യങ്ങൾ സംഭവിച്ചു. എന്റെ നിയന്ത്രണത്തിന് പുറത്തുള്ള ചില കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഞങ്ങൾ ഞങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ ഞങ്ങൾ ഇരുവരും സൗഹാർദ്ദപരമായി മുന്നോട്ട് പോകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. രണ്ടുപേരും ഞങ്ങളുടെ ജീവിതം വെവ്വേറെ ആസ്വദിക്കും' വിവാഹമോചിതരാവുകയാണെന്ന് പ്രഖ്യാപിച്ച് രാഖി സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്.

ഒത്തുപോകാൻ സാധിക്കുന്നില്ല

താനും റിതേഷും ഇപ്പോൾ ഒരുമിച്ചില്ലെന്നും ചില നിയമപരമായ നടപടിക്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ രാഖി വെളിപ്പെടുത്തിയിരുന്നു. റിയാലിറ്റി ഷോയിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോൾ പുറത്താക്കിയതിന് ശേഷം തന്റെ ഹൃദയം തകർന്നുവെന്നും ഷോയിൽ വ്യത്യസ്ത രീതികളിൽ താൻ ധാരാളം വിനോദങ്ങൾ വാഗ്ദാനം ചെയ്തിട്ടും പ്രേക്ഷകർ തനിക്ക് വോട്ട് ചെയ്തില്ല എന്ന വസ്തുത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും രാഖി പറഞ്ഞിരുന്നു. സമ്മാനത്തുക അടങ്ങിയ ബാഗുമായി താൻ ഓടിപ്പോകുമെന്ന് സഹപ്രവർത്തകർ ഭയപ്പെട്ടിരുന്നുവെന്ന് താരം പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം ലൈംഗീകതയും അപമാനിക്കലും നിറഞ്ഞതാണെന്നും തന്റെ കോമഡി വിലകുറഞ്ഞതല്ലെന്നും രാഖി സാവന്ത് പറഞ്ഞിരുന്നു.

റിതേഷും രാഖിയും പിരിഞ്ഞു

ബിഗ് ബോസ് 15ന്റെ ഫൈനലിൽ എത്താൻ താൻ അർഹയാണെന്നും രശ്മി ദേശായി, നിഷാന്ത് ഭട്ട്, ഷമിതാ ഷെട്ടി എന്നിവർ തന്നെക്കാൾ മികച്ച പ്രകടനം പുറത്തെടുത്തില്ലെന്നും അവർ പറഞ്ഞു. ഇപ്പോൾ രാഖി തന്റെ ശാരീരികക്ഷമതയിൽ സജീവമായി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സൽമാൻ ഖാൻ ശരീരഭാരം കുറയ്ക്കാൻ നിർദ്ദേശിച്ചുവെന്നും തനിക്ക് നല്ല സിനിമയും ഒരു പാട്ടും നൽകാമെന്ന് താരം വാഗ്ദാനം ചെയ്തിരുന്നതായും അതിനാലാണ് താൻ ധാരാളം വ്യായാമങ്ങൾ ചെയ്യുന്നതെന്നും രാഖി വെളിപ്പെടുത്തിയിരുന്നു. വാലന്റൈൻസ് ഡേയ്‌ക്ക് വിവാഹമോചനം സംഭവിച്ചതിൽ ശരിക്കും സങ്കടവും ഹൃദയഭേദകവുമാണെന്നും പക്ഷേ തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നും റിതേഷിന് ജീവിതത്തിൽ ഏറ്റവും മികച്ചത് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും ഈ ഘട്ടത്തിൽ തനിക്ക് തന്റെ ജോലിയിലും ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കുകയും വേണമെന്നും വിവാഹമോചനം പ്രഖ്യാപിച്ച ശേഷം രാഖി കുറിച്ചു.

എല്ലാം നടകമല്ലേയെന്ന് ആരാധകർ

2019ലാണ് വ്യവസായിയായ റിതേഷുമായി തന്റെ വിവാഹം കഴിഞ്ഞുവെന്ന വെളിപ്പെടുത്തലുമായി രാഖി രം​ഗത്ത് വന്നത്. വിവാഹചിത്രങ്ങളും മറ്റും പങ്കുവെച്ചുവെങ്കിലും അതിൽ റിതേഷിന്റെ ചിത്രം ഉണ്ടായിരുന്നില്ല. വാർത്തകളിലിടം പിടിക്കാൻ വിചിത്രമായ വഴികൾ തിരയുന്ന വ്യക്തിയാണ് രാഖി. അതുകൊണ്ട് തന്നെ വിവാഹം പോലും രാഖിയുടെ നാടകമാണെന്നാണ് മിക്കവരും വിശ്വസിച്ചത്. ബി​ഗ് ബോസ് അവസാനിച്ച ഉടൻ രാഖി വിവാഹമോചനം പ്രഖ്യാപിച്ചതിനാൽ എല്ലാം രാഖിയുടെ നാടകമായിരുന്നുവെന്നാണ് ബോളിവുഡ് ആരാധകർ പറയുന്നത്. വിവാഹമോചനം പ്രഖ്യാപിച്ചുള്ള രാഖിയുടെ സോഷ്യൽമീഡിയ പ്രസ്താവനയുടെ താഴെ വന്ന കമന്റുകളിൽ ഏറെയും അങ്ങനെ രാഖയുടെ നാടകത്തിന് പര്യവസാനമായി എന്നാണ്.

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X