'ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു, എന്നെ തൊടാനോ ഉമ്മവെക്കാനോ റിതേഷ് തയ്യാറായില്ല'; രാഖി സാവന്ത്!
പ്രണയദിനത്തിന് ഒരു ദിവസം മുമ്പാണ് ബോളിവുഡ് നടി രാഖി സാവന്തും ഭർത്താവ് റിതേഷ് സിങും വേർപിരിയൽ പ്രഖ്യാപിച്ചത്. ബോളിവുഡിലെ ഡ്രാമ ക്വീൻ എന്നാണ് രാഖി അറിയപ്പെടുന്നത്. വിവാദമാകുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്ത് മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നത് നടിയുടെ ഇഷ്ട വിനോദമാണ്. സോഷ്യൽമീഡിയയിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് റിതേഷുമായി പിരിഞ്ഞുവെന്ന് രാഖി അറിയിച്ചത്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചത് എന്നാണ് രാഖി പറഞ്ഞത്.
'പ്രിയ ആരാധകരെ അഭ്യൂദയകാംക്ഷികളേ.... ഞാനും റിതേഷും ബന്ധം അവസാനിപ്പിക്കുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കാനും ബന്ധം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങൾ ഇരുവരും ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല. പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ മനസിലാക്കുന്നു. പ്രണയ ദിനത്തിന് തൊട്ട് മുമ്പ് തന്നെ ഇത് സംഭവിച്ചതിൽ എനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ട്. റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു' എന്നാണ് വേർപിരിയൽ പ്രഖ്യാപിച്ച് ഇരുവരും കുറിച്ചത്.

കുറച്ച് നാളുകൾക്ക് മുമ്പ് ഭർത്താവ് തന്നെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് വീഡിയോയുമായി രാഖി സാവന്ത് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഭർത്താവ് റിതേഷ് തന്നെ വല്ലാതെ അവഗണിക്കുന്നുവെന്നും തനിക്കത് സഹിക്കാൻ കഴിയുന്നില്ലെന്നുമാണ് അന്ന് രാഖി വീഡിയോയിലൽ പറഞ്ഞത്. വിവാഹിതയായ ശേഷമാണ് രാഖി വിവാഹം നടന്ന കാര്യം സോഷ്യൽമീഡിയ വഴി പുറം ലോകത്തെ അറിയിച്ചത്. പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും രാഖി പറഞ്ഞിരുന്നു. പിന്നീട് അടുത്തിടെ ഭർത്താവ് റിതേഷിനൊപ്പം ബിഗ് ബോസിൽ രാഖി മത്സരിക്കുകയും ചെയ്തിരുന്നു.

ഒരിടക്ക് കൊമേഡിയൻ ദീപക് കലാലിനെ വിവാഹം കഴിക്കുമെന്നാണ് രാഖി പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് വിവാഹത്തിൽ നിന്ന് പിൻമാറിയെന്ന് രാഖി അറിയിച്ചു. ദീപകിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നും വിവാഹം കഴിച്ചാൽ താൻ വിധവയാകുമെന്നുമാണ് അന്ന് രാഖി പറഞ്ഞത്. ഇപ്പോൽ വിവാഹമോചനം പ്രഖ്യാപിച്ച ശേഷം ഭർത്താവ് റിതേഷിനെ കുറിച്ച് രാഖി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. റിതേഷിൽ നിന്നും തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെന്നാണ് ഇടൈംസിന് നൽകിയ അഭിമുഖത്തിൽ രാഖി സാവന്ത് വെളിപ്പെടുത്തിയത്. എന്നാൽ റിതേഷ് തന്നെ സ്പർശിക്കാനോ മാധ്യമങ്ങൾക്ക് മുമ്പിൽ വെച്ച് ചുംബിക്കാനോ ഒരിക്കലും തയ്യാറായിട്ടില്ലെന്നും രാഖി പറയുന്നു. താൻ വിളിക്കുമ്പോൾ റിതേഷ് കോളുകൾ എടുക്കാൻ തയ്യാറാകുന്നില്ലെന്നും രാഖി പറയുന്നു.
Recommended Video

റിതേഷ് അമ്മ പറയുന്നത് പോലും കേൾക്കുന്നില്ലെന്നും വിവാഹം കഴിഞ്ഞ ശേഷം തന്നോടൊപ്പം താമസിക്കാൻ പറഞ്ഞിട്ടും റിതേഷ് തയ്യാറായില്ലെന്നും രാഖി പറയുന്നു. ബിഗ് ബോസ് 15ആം സീസണിലാണ് രാഖിയും റിതേഷും ഒരുമിച്ച് പങ്കെടുത്തത്. എന്നാൽ തന്നെ ഉപദ്രവിച്ചെന്ന് ആരോപിച്ച് റിതേഷിന്റെ ആദ്യ ഭാര്യ രാഖിക്കും റിതേഷിനുമെതിരെ രംഗത്തെത്തിയിരുന്നു. റിതേഷ് വിവാഹമോചനം ചെയ്യാത്തതിനാൽ രാഖിയുമായുള്ള റിതേഷിന്റെ വിവാഹം നിയമവിരുദ്ധമാണെന്നും റിപ്പോർട്ടുണ്ട്. റിതേഷിന്റെ ആദ്യ വിവാഹത്തെ കുറിച്ച് രാഖിക്ക് അറിയില്ലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മുന്നറിയിപ്പില്ലാതെ പെട്ടന്ന് ഒരു ദിവസം റിതേഷ് തന്നിൽ നിന്നും അകന്നത് എന്തിനാണ് എന്നത് ഇനിയും മനസിലായിട്ടില്ലെന്നും രാഖി പറയുന്നു.


Click it and Unblock the Notifications