കൊവിഡ് ടെസ്റ്റ് നടത്തില്ലെന്ന് രേഖ, അധികൃതരോട് കാരണം വ്യക്തമാക്കി നടി
താരങ്ങളുടെ കൊവിഡ് ബാധ ബോളിവുഡിനേയും ആരാധകരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ആരാധ്യ ബച്ചനും ദിവസങ്ങൾക്ക് മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താരങ്ങൾ തന്നെയാണ് ടെസ്റ്റ് പോസിറ്റീവായ വിവരം ജനങ്ങളോട് പങ്കുവെച്ചതും. ബച്ചനും കുടുംബവും ചികിത്സയിലാണിപ്പോൾ. താരങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ശനിയാഴ്ച രാത്രിയോടെയാണ് ബച്ചനും അഭിഷേകിനും കൊവിഡ് സ്ഥിരീകരിക്കുന്നത്. തൊട്ട് അടുത്ത ദിവസം ഐശ്വര്യയുടേയും മകളുടേയും ഫലം പോസിറ്റീവ് ആകുകയായിരുന്നു. ഇപ്പോൾ ബോളിവുഡിൽ നിന്ന് വരുന്ന അധികം വാർത്തകളും കൊവിഡിനെ ചുറ്റിപ്പറ്റിയാണ്.

നടി രേഖയുടെ സെക്യൂരിറ്റി ജീവനക്കാർക്കും മറ്റ് രണ്ട് ജോലിക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചത് വലിയ വാർത്തയായിരുന്നു. തുടർന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ രേഖയുടെ ബംഗ്ലാവുകൾ സീൽ ചെയ്യുകയും ചെയ്തിരുന്നു. നടിയോട് ക്വാറന്റൈനിൽ പോകാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് താരം വിസമ്മതിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഇതിനെ കുറിച്ച് നടി പറയുന്നത് ഇങ്ങനെയാണ്.... താൻ കൊവിഡ് പോസിറ്റിവായ ഉള്ള ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാൽ തന്നെ ടെസ്റ്റ് നടത്തേണ്ട അവശ്യമില്ല. കൂടാതെ താനും സ്റ്റാഫും സ്വയം ടെസ്റ്റ് നടത്തി മുംബൈയ് മുനിസിപ്പൽ കോർപ്പറേഷന് റിസൾട്ട് അയച്ച തരുമെന്നും നടി അറിയിച്ചിട്ടുണ്ട്. ഫിലിം ഫെയറാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Recommended Video
താരത്തിന്റെ വസതിയിൽ എത്തിയ കോർപ്പറേഷൻ അധികൃതരെ വീട്ടിൽ കയറ്റാനും രേഖ തയ്യാറായിരുന്നില്ല. വീട്ടിലെത്തിയ അധികൃതർക്ക് രേഖയുടെ മാനേജർ നടിയുടെ നമ്പർ കൊടുക്കുകയും വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.തന്നെ നേരത്തെ വിളിച്ചിട്ടു മാത്രം വന്നാൽ മതിയെന്നാണ് ഈ നമ്പറിൽ വിളിച്ച കോർപ്പറേഷന്റെ ചീഫ് മെഡിക്കൽ ഓഫിസറോട് രേഖ പറഞ്ഞത്. കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ആ സ്ഥലം എത്രയും പെട്ടന്ന് സാനിറ്റൈസ് ചെയ്യുക എന്നത് അവരുടെ ഉത്തരവാദിത്വമാണ്. എന്നാൽ ഇക്കാര്യം അറിയിച്ചു കൊണ്ട് വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് കൊറോണ ടെസ്റ്റ് നടത്താൻ തയ്യാറല്ലെന്ന് നടി അറിയിച്ചത്.
രേഖയുടെ ബാന്ദ്രയിലുള്ള വാസതി സീൽ ചെയ്തിരിക്കുകയാണ്. നടി രേഖയുടെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥീരീകരിച്ചതിനെ തുടർന്നാണ് വസതി ബി.എം.സി സീൽ ചെയ്തത്. നടിയുടെ വസതിയിലെ മറ്റ് ചില ജോലിക്കാർക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചിട്ടുമുണ്ട്.


Click it and Unblock the Notifications











