10 വര്‍ഷമായിട്ടും സിനിമയില്‍ ഇല്ല! എന്നിട്ടും നടിയുടേത് ആഡംബര ജീവിതം; നടി രേഖ സമ്പാദിക്കുന്ന രീതികളിങ്ങനെ
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ നായികമാരില്‍ ഒരാളാണ് രേഖ. 'ഉംറാവു ജാന്‍,' 'സില്‍സില,' തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ നല്‍കി രേഖ ആളുകളുടെ ഹൃദയം കീഴടക്കി. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായ നടിയുടെ പേരില്‍ നിരവധി ഗോസിപ്പുകളും ഉണ്ടായിട്ടുണ്ട്. അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള ബന്ധമാണ് എല്ലാ കാലത്തും ചര്‍ച്ചയാവാറുള്ളത്.
നടിയുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ കാലമായി സിനിമയില്‍ നിന്ന് മാറി ജീവിക്കുകയാണ് രേഖ. പൊതുപരിപാടികളിലും ചില ബര്‍ത്ത് ഡേ പാര്‍ട്ടികളിലും ഒക്കെ നടിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

180-ലധികം ചിത്രങ്ങളില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ചിട്ടുള്ള രേഖ ദേശീയ പുരസ്‌കാരവും പത്മശ്രീയും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ പത്ത് വര്‍ഷമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. ചില ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന നടിയുടെ ചിത്രങ്ങളും വീഡിയോസും വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുള്ളത്.
ഇത്രയും വര്‍ഷമായിട്ടും സിനിമകള്‍ ചെയ്യാതെ ഇരുന്നിട്ടും വളരെ രാജകീയമായ ജീവിതശൈലിയാണ് രേഖ പുലര്‍ത്തുന്നത്. സിനിമ ചെയ്യുന്നില്ലെങ്കിലും മറ്റ് പല സ്രോതസ്സുകളില്‍ നിന്നും ധാരാളം പണം രേഖ സമ്പാദിക്കുന്നുണ്ടെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകളിലൂടെ പറയപ്പെടുന്നത്.
രേഖയ്ക്ക് മുംബൈയിലും ദക്ഷിണേന്ത്യയിലുമായി ധാരാളം സ്വത്തുകളുണ്ട്. അതൊക്കെ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. അവയില്‍ നിന്ന് പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് നടി സമ്പാദിക്കുന്നത്. ഇത് കൂടാതെ ടിവി സീരിയലുകളിലോ റിയാലിറ്റി ഷോകളിലോ അതിഥി വേഷങ്ങള്‍ ചെയ്യുന്നതിനും മറ്റ് ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുമായി വലിയ തുകയാണ് നടി ഈടാക്കുന്നത്.

ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ പരസ്യബോര്‍ഡുകളില്‍ തന്റെ ചിത്രം ഉപയോഗിക്കുന്നതിന് 10 മുതല്‍ 20 ലക്ഷം രൂപ വരെ നടി ഈടാക്കുന്നതായിട്ടാണ് വിവരം. സിനിമകളില്‍ നിന്ന് സമ്പാദിക്കുന്നതെല്ലാം അമിതമായ ചെലവുകള്‍ക്കായി എടുക്കുന്നതിന് പകരം നടി ബാങ്കുകളില്‍ നിഷേപിക്കുകയായിരുന്നു. അത്തരത്തില്‍ ഒത്തിരി ഫിക്‌സ്ഡ് ഡെപ്പോസിറ്റുകള്‍ നടിയുടെ പേരിലുണ്ട്.
രാജ്യസഭാംഗവും എംപിയും ആയിട്ടുള്ള രേഖയ്ക്ക് ഇക്കാലയളവില്‍ മറ്റ് അലവന്‍സുകള്‍ക്കൊപ്പം വന്‍ ശമ്പളവും ലഭിച്ചിരുന്നു. കൂടാതെ ഏതെങ്കിലും സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് വാങ്ങിക്കുന്നത്.
ഫസ്റ്റ് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം രേഖയുടെ ആകെ ആസ്തി 332 കോടി രൂപയാണ്. അതുപോലെ സ്‌റ്റേജ് പ്രോഗ്രാമുകള്‍ക്കും അവാര്‍ഡ് ഷോയിലെ സാന്നിധ്യത്തിനുമൊക്കെ വലിയ തുകയാണ് ചോദിച്ച് വാങ്ങുകയും ചെയ്യുന്നുണ്ട്.
നിലവില്‍ മുംബൈയിയിലാണ് രേഖ താമസിക്കുന്നത്. ബസേര എന്നാണ് നടിയുടെ ബംഗ്ലാവിന്റെ പേര്. 100 കോടി രൂപയാണ് ഇതിന്റെ വിലയെന്ന് പറയപ്പെടുന്നു. ഇതുപോലെ രാജ്യത്ത് പലയിടങ്ങളിലും നടിയ്ക്ക് വേറെയും വീടുകളുണ്ട്.


Click it and Unblock the Notifications