ബോളിവുഡ് ലഹരിമരുന്ന് കേസ്! നടി റിയ ചക്രബര്‍ത്തിക്ക് ഉപാധികളോടെ ജാമ്യം

By Prashant V R

സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ ഉയര്‍ന്നുവന്ന ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. റിയയ്‌ക്കൊപ്പം സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡെ, ദീപേഷ് സാവന്ത്, എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. അറസ്റ്റിലായി 28 ദിവസങ്ങള്‍ക്ക് ശേഷമാണ് ബോംബൈ ഹൈക്കോടതി കേസില്‍ നടിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് റിയയ്ക്ക് ജാമ്യം അനുവദിച്ചത്. 10 ദിവസം ഒപ്പിടണം, ഇന്ത്യക്ക് പുറത്ത് പോകാന്‍ അനുമതിയില്ല, മുംബൈ വിട്ട് പുറത്ത് പോകണമെങ്കില്‍ അന്വേഷണ സംഘത്തിന്റെ അനുമതി വേണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Rhea Chakraborty

സാമുവല്‍ മിറാന്‍ഡെ, ദീപേഷ് സാവന്ത് എന്നിവര്‍ക്ക് 50000രൂപ കെട്ടിവെക്കണം. അതേസമയം അറസ്റ്റിലായ റിയചക്രബര്‍ത്തിയുടെ അനുജന്‍ ഷോവിക്ക് ചക്രബര്‍ത്തിക്ക് ജാമ്യം ലഭിച്ചില്ല. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നേരത്തെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയയെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം, മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു നടിയെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നത്. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കിടെയായിരുന്നു അറസ്റ്റ് നടന്നത്.

സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. താനുമായി അടുപ്പം തുടങ്ങുന്നതിന് മുന്‍പ് സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും റിയ എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു. സുശാന്തിനൊപ്പം മയക്കുമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നുവെന്നാണ് റിയ ചോദ്യം ചെയ്യലില്‍ തുറന്നുപറഞ്ഞത്.

Recommended Video

Sushant Singh's biopic will release in OTT platform | FilmiBeat Malayalam

റിയക്ക് പിന്നാലെയാണ് സഹോദരന്‍ ഷോവിക്ക് ചക്രബര്‍ത്തിയും അറസ്റ്റിലായത്. ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ വസന്തിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സിബി ഐ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് എജന്‍സികളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X