ബോളിവുഡ് നടി റിതാ ഭാതുരി അന്തരിച്ചു! വിടവാങ്ങിയത് മലയാളത്തിലും തിളങ്ങിയ കമല്‍ഹാസന്റെ നായിക!!

By Midhun

ബോളിവുഡിലെ പഴയകാല നടിയും സീരിയല്‍ താരവുമായ റിതാ ഭാതുരി അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവമായി ചികില്‍സയിലായിരുന്നു നടി. അസുഖം മൂര്‍ച്ഛിച്ചതോടെ ചൊവാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. സ്റ്റാര്‍ ഭാരതില്‍ സംപ്രേക്ഷണം ചെയ്യുന്ന നിമിക്കി മുഖിയ എന്ന പരമ്പരയിലായിരുന്നു റിതാ ഭാതുരി അവസാനമായി അഭിനയിച്ചിരുന്നത്.

rita bhaduri

1968ല്‍ തേരി തലാഷ് മേയ്ന്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു നടി അഭിനയ ജീവിതത്തിന് തുടക്കംകുറിച്ചിരുന്നത്. തുടര്‍ന്ന് ബോളിവുഡില്‍ ഇറങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു. സഹനടിയായുളള വേഷങ്ങളിലാണ് അവര്‍ കൂടുതലായും തിളങ്ങിയിരുന്നത്.

rita bhaduri

കന്യാകുമാരി എന്ന മലയാള ചിത്രത്തിലും നടി വേഷമിട്ടിരുന്നു.പാര്‍വതി എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ നടി എത്തിയിരുന്നത്. കമല്‍ഹാസന്‍ നായകനായി എത്തിയ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചിരുന്നത്. കെഎസ് സേതുമാധവനായിരുന്നു ഈ മലയാള ചിത്രം സംവിധാനം ചെയ്തിരുന്നത്.

rita bhaduri

സിനിമകളില്‍ തിരക്ക് കുറഞ്ഞ സമയത്ത് ടെലിവിഷന്‍ പരമ്പരകളിലായിരുന്നു നടി സജീവമായിരുന്നത്. സീടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജോഷ് ആര്‍ ശക്തി എന്ന പരമ്പരയിലൂടെ തുടങ്ങിയ നടി മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിനിന്നിരുന്നു. സ്റ്റാര്‍ ഭാരതില്‍ സംപ്രേക്ഷണം ചെയ്യുന്ന നിമിക്കി മുഖിയ എന്ന പരമ്പരയില്‍ അഭിനയിക്കുന്നതിനിടെയാണ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X