»   » മുപ്പത്തിയൊന്നുകാരിക്ക് പതിനാലുകാരിയാവാന്‍ പറ്റുമോ ?

മുപ്പത്തിയൊന്നുകാരിക്ക് പതിനാലുകാരിയാവാന്‍ പറ്റുമോ ?

Posted By: Ambili
Subscribe to Filmibeat Malayalam

സിനിമയില്‍ കിട്ടുന്ന വേഷങ്ങള്‍ പലതായിരിക്കും. അതെല്ലാം മനോഹരമായി ചെയ്യുക എന്നതാണ് താരങ്ങളുടെ ജോലി. എന്നാല്‍ 31 കാരിയായ നടിക്ക പതിനാലുകാരിയാവാന്‍ ഇത്തിരി ബുദ്ധിമുട്ടു ഉണ്ടാവും. എന്നാല്‍ അതിനെ മറികടന്നിരിക്കുകയാണ് ബോളിവുഡില്‍ നിന്നുമൊരരു നടി.

അക്ഷയ് കുമാര്‍ നായകനായി എത്തിയ ജോളി എല്‍എല്‍ബി 2 എന്ന ചിത്രത്തില്‍ അത്യുഗ്രനായി അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് ബോളിവുഡ് നായിക സയാനി ഗുപ്ത. താരത്തിന്റെ അടുത്ത സിനിമയിലെ വേഷത്തിന് ചില പ്രത്യേകതകളുണ്ട്.

സയാനിയുടെ പുതിയ ചിത്രം

രണ്‍ബീര്‍ കപൂറും കത്രീന കൈഫും നായകനും നായികയുമായി എത്തുന്ന ജഗാ ജഗൂസ് എന്ന ചിത്രത്തിലാണ് വ്യത്യസ്ത വേഷത്തില്‍ സയാനി എത്തുന്നത്.

സയാനിയുടെ വേഷത്തിന്റെ പ്രത്യേകത

അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ്31-കാരിയായ സയാനി 14 കാരിയുടെ വേഷത്തിലാണ് എത്തുന്നത്. ആ വേഷം ചെയ്യാന്‍ സയാനിക്ക് കഴിയുമെന്നാണ് ബസു പറയുന്നത്.

തയ്യാറെടുപ്പുകള്‍ തുടങ്ങി

ഒരു കഥാപാത്രം നന്നായി ചെയ്യണമെങ്കില്‍ അതിനു വേണ്ടി ഒരുങ്ങണം. അത്തരത്തില്‍ താരം തന്റെ മുടി മുറിച്ചും മറ്റും സിനിമക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.

31 കാരി എങ്ങനെ 14 കാരിയാകും

സാധാരണ ചെറിയ പ്രായത്തിലുള്ളവര്‍ക്ക് വേഷം മാറി മുതിര്‍ന്നവരുടെ വേഷങ്ങള്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ മുതിര്‍ന്നവര്‍ പ്രായം കുറഞ്ഞ വേഷത്തിലേക്ക് എത്തുമ്പോള്‍ വളരെയധികം കഷ്ടപാടുകള്‍ സഹിച്ചാലെ കൃത്യമായി ആ വേഷം ഉള്‍ക്കൊള്ളാന്‍ കഴിയു.

English summary
The 31-year-old actress will reportedly be seen as a 14-year-old girl in Ranbir Kapoor and Katrina Kaif-starrer 'Jagga Jasoos'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam