അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടോ ശിഖ ആത്മഹത്യ ചെയ്തത്?

By Aswathi

നിഗൂഢമായ ആത്മഹത്യകള്‍ ബോളിവുഡില്‍ തുടരുന്നു. കാരണങ്ങളില്ലാതെ, അല്ലെങ്കില്‍ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത ആത്മഹത്യകള്‍ സിനിമാ ലോകത്ത് ധാരാളമാണ്. അക്കൂട്ടത്തിലേക്കാണോ ഇപ്പോള്‍ ശിഖ ജോഷിയുടെയും ആതമഹത്യ?

ജിയാ ഖാന്റെ ആത്മഹത്യയ്ക്കുള്ള കാരണവും അതിലെ ചുരുളുകളും അഴിയുന്നതിന് മുമ്പാണ് ഇപ്പോള്‍ വീണ്ടുമൊരു ആത്മഹത്യയ്ക്ക് ബോളിവുഡ് സാക്ഷ്യം വഹിയ്ക്കുന്നത്. കുളിമുറിയില്‍ സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നു ഇവിടെ ശിഖ ജോഷി. ആശുപത്രിയിലേക്കുള്ള യാത്രയില്‍ ശിഖ പറഞ്ഞത് സത്യമെങ്കില്‍, അവസരം കുറഞ്ഞതാണോ നടിയുടെ ആത്മഹത്യയ്ക്ക് കാരണം?

ആത്മഹത്യ ശ്രമം

അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടോ ശിഖ ആത്മഹത്യ ചെയ്തത്?

വെസ്റ്റ് അന്ധേരിയിലെ വീട്ടില്‍ വച്ച് ശനിയാഴ്ചയാണ് ശിഖ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൂടെ താമസിയ്ക്കുന്ന സുഹൃത്ത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

കുളിക്കാന്‍ കയറിയ ശിഖ മടങ്ങിവന്നില്ല

അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടോ ശിഖ ആത്മഹത്യ ചെയ്തത്?

വെസ്റ്റ് അന്ധേരിയിലെ ന്യൂ മദാ കോളനിയില്‍ സുഹൃത്തിനൊപ്പമായിരുന്നു ശിഖ താമസിച്ചുവന്നിരുന്നത്. ശനിയാഴ്ച വൈകിട്ട് കുളിക്കാനെന്നു പറഞ്ഞ് ബാത്‌റൂമില്‍ കയറിയ ശിഖ ഏറെനേരം കഴിഞ്ഞും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സുഹൃത്ത് വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. കഴുത്തില്‍ നിന്ന് രക്തം വാര്‍ന്നൊലിയ്ക്കുന്ന അവസ്ഥയിലാണ് സുഹൃത്ത് ശിഖയെ കണ്ടത്

കാരണം?

അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടോ ശിഖ ആത്മഹത്യ ചെയ്തത്?

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശിഖ സുഹൃത്തിനോട് സംസാരിച്ചിരുന്നതായി വെര്‍സോവ പോലീസ് ഉദ്യോഗസ്ഥന്‍ രവീന്ദ്രനാഥ് പവാര്‍ പറഞ്ഞു. അടുത്തിടെ അവസരങ്ങള്‍ കുറഞ്ഞതിലുള്ള വിഷമം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ശിഖ സുഹൃത്തിനോട് പറഞ്ഞതത്രെ

കൊലപാതകമല്ലെന്ന് പൊലീസ്

അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടോ ശിഖ ആത്മഹത്യ ചെയ്തത്?

ശിഖയുടെ കഴുത്തില്‍ മൂന്നു മുറിവുകള്‍ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. രണ്ടുതവണ ചെറുതായി മുറിക്കുകയും പിന്നീട് വലിയ മുറിവുണ്ടാക്കുകയുമായിരുന്നു. ആരെങ്കിലും ആക്രമിക്കുകയായിരുന്നെങ്കില്‍ ഒറ്റ മുറിവ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളുവെന്ന് പോലീസ് പറയുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബിഎ പാസില്‍

അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടോ ശിഖ ആത്മഹത്യ ചെയ്തത്?

2012ല്‍ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ ബിഎ പാസില്‍ ശിഖ അഭിനയിച്ചിട്ടുണ്ട്.

മോഡലിങില്‍

അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടോ ശിഖ ആത്മഹത്യ ചെയ്തത്?

മോഡലിങ് രംഗത്തും ടെലിവിഷന്‍ സീരിയലുകളിലും ശിഖ ചെറിയ റോളുകളില്‍ രംഗത്തെത്തിയിരുന്നു.

ജോലിയില്‍ ഉയര്‍ച്ചയില്ല

അവസരങ്ങള്‍ കുറഞ്ഞതുകൊണ്ടോ ശിഖ ആത്മഹത്യ ചെയ്തത്?

എന്നാല്‍ ജോലിയില്‍ വിചാരിച്ച രീതിയിലുള്ള ഉയര്‍ച്ച ഉണ്ടാകാത്തതിനാല്‍ ശിഖ ഏറെ അസ്വസ്ഥയായിരുന്നു. ഇതുതന്നെയാകാം മരണകാരണമെന്ന് പോലീസും സൂചന നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X