സിനിമയ്ക്ക് 5 കോടി വരെ കിട്ടും, ഇതിനൊപ്പം പരസ്യവും! നടി ശ്രദ്ധ കപൂറിന്റെ ആസ്തിയുടെ കണക്കുകള്‍ പുറത്ത്

ബോളിവുഡിലെ പ്രമുഖ നടിമാരില്‍ ഒരാള്‍ എന്നതിലുപരി താരപുത്രി കൂടിയാണ് നടി ശ്രദ്ധ കപൂര്‍. ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകളാണ് ശ്രദ്ധ. സിനിമയിലെത്തി വളരെ കുറഞ്ഞ കാലം കൊണ്ട് തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു. ആഷിഖി 2, ബാഗി, ഹൈദര്‍, ഏക് വില്ലന്‍, സ്ത്രീ തുടങ്ങിയ സിനിമകളുടെ വിജയത്തോട് കൂടി സിനിമാ മേഖലയില്‍ അവിശ്വസനീയമായ നേട്ടമാണ് നടിയ്ക്ക് ലഭിച്ചത്.

ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി സിനിമകളുടെ വിജയം ശ്രദ്ധയുടെ താരമൂല്യം വര്‍ധിപ്പിച്ചു. ഇപ്പോഴിതാ നടിയുടെ സമ്പത്തിനെ കുറിച്ചും ആകെയുള്ള ആസ്തി എത്രയാണെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. വീടും കാറുകളുമടക്കം നൂറ് കോടിയ്ക്ക് മുകളിലുള്ള ശ്രദ്ധയുടെ സ്വത്തുക്കളെ പറ്റിയാണ് സോഷ്യല്‍ മീഡിയയിലൂടെ കണക്കുകള്‍ പ്രചരിക്കുന്നത്.

shradha-kapoor-

2013-ല്‍ പുറത്തിറങ്ങിയ ആഷിഖി 2 എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമാണ് നടിയെന്ന നിലയില്‍ ശ്രദ്ധ തന്റേതായ ഇടം കണ്ടെത്തുന്നത്. പിന്നീട് കൈ നിറയെ സിനിമകളാണ് നടിയെ തേടി എത്തിയിരുന്നത്. സിനിമകളെല്ലാം വലിയ വിജയം നേടി കൊടുത്തതോടെ സൂപ്പര്‍താരങ്ങളുടെ നായികയായി ശ്രദ്ധ തിരക്കുള്ള നടിയായി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രദ്ധ കപൂറിന്റെ ആസ്തി 123 കോടി രൂപയാണ്. വലിയൊരു ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള നടിയുടെ കഴിവും വൈദഗ്ധ്യത്തിന്റെയും ഫലമാണ് നടിയുടെ ഇത്രയും വലിയ ആസ്തിയ്ക്ക് കാരണം. വരുമാനത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ അഭിനയിച്ച കഥാപാത്രങ്ങളിലൂടെയാണ് നടി കൂടുതല്‍ സമ്പാദിച്ചിരിക്കുന്നത്. ഓരോ സിനിമയിലൂടെയും 3 മുതല്‍ 5 കോടി രൂപ വരെ നടി പ്രതിഫലം വാങ്ങിക്കുന്നുണ്ടെന്നാണ് കണക്ക്.

അഭിനയ വരുമാനത്തിന് പുറമേ, പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ അഭിനയിച്ചും നടി തന്റെ വരുമാനം വര്‍ദ്ധിപ്പിച്ചു. ഹെര്‍ഷേസ് കിസ്സസ്, വീറ്റ്, ലാക്മേ, ലിപ്റ്റണ്‍, ദി ബോഡി ഷോപ്പ്, വോഗ് ഐവെയര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രശസ്ത കമ്പനികളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓരോ അംഗീകാരത്തിനും ഏകദേശം 1.6 കോടി രൂപയാണ് ശ്രദ്ധ ഈടാക്കുന്നത്, ഇത് അവളുടെ മൊത്തം വരുമാനത്തിലും ആസ്തിയിലും വലിയൊരു നേട്ടമുണ്ടാക്കി.

shradha-kapoor-

മുംബൈയിലെ ജുഹുവില്‍ ബീച്ചിനോട് ചേര്‍ന്നൊരു വീടും ശ്രദ്ധ കപൂറിനുണ്ട്. വീടിന്റെ മുന്‍ഭാഗം ബീച്ചിനോട് അഭിമുഖമായി വരുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിമനോഹരമായ ഫര്‍ണിച്ചറുകളും ടെക്സ്ചര്‍ ചെയ്ത ചുവരുകളുമൊക്കെ ചേര്‍ന്ന് ക്രമീകരിച്ച വിന്റേജ് തീം വീടാണത്.

ഇനി വാഹനങ്ങളുടെ കണക്ക് എടുക്കുകയാണെങ്കില്‍ മെഴ്‌സിഡസ്-ബെന്‍സ് ജിഎല്‍ഇ, ബിഎംഡബ്ല്യു 7 തുടങ്ങിയ കാറുകളും നടിയ്ക്കുണ്ട്. ശ്രദ്ധയ്ക്ക് ഏറ്റവും താല്‍പര്യം ചെരുപ്പുകളോടാണ്. അത്തരത്തില്‍ ഏറ്റവും വിലപിടിപ്പുള്ള പാദരക്ഷകളുടെ ശേഖരവും നടിയ്ക്കുണ്ട്. ചെരുപ്പുകളും ഷൂസുമൊക്കെ വാങ്ങിക്കുന്നതില്‍ ഹോബിയുള്ള നടി അടുത്തിടെ പത്ത് കോടി രൂപയുടെ ഷൂ വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. 2019 ലെ ഫോബ്‌സ് ടോപ്പ് 100 സെലിബ്രിറ്റി ലിസ്റ്റില്‍ ശ്രദ്ധ കപൂറിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തു ജൂതി മൈ മക്കാര്‍ എന്ന സിനിമയാണ് അവസാനമായി ശ്രദ്ധ കപൂറിന്റേതായി പുറത്തിറങ്ങിയത്. രണ്‍ബീര്‍ കപൂറിന്റെ നായികയായിട്ടാണ് ചിത്രത്തില്‍ ശ്രദ്ധ അഭിനയിച്ചത്. വലിയ പ്രതീക്ഷകളുമായിട്ടെത്തിയ ചിത്രമാണെങ്കിലും ബോക്‌സോഫീസില്‍ സിനിമ പരാജയപ്പെടുകയായിരുന്നു. ഇനി രാജ്കുമാര്‍ റാവു, പങ്കജ് ത്രിപാഠി എന്നിവരോടൊപ്പം അഭിനയിക്കുന്ന സ്ട്രീ 2 എന്ന സിനിമയാണ് വരാനിരിക്കുന്നത്.

More from Filmibeat

Read more about: shraddha kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X