ഹൃത്വിക്കിനെ നഗ്നനായി കാണണം; ബിക്കിനിയില്‍ ഹോളി ആഘോഷിച്ച് സോഫിയ
മുംബൈ: ഹൃത്വിക് റോഷനെ നഗ്നനായി കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ ബോളിവുഡ് നടി സോഫിയ ഹയാത്ത് ബിക്കിനി വേഷത്തില്‍ ഹോളി ആഘോഷിച്ച് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. പല പോസുകളില്‍ വര്‍ണം വാരിവിതറിയ തന്റെ നഗ്നമേനി സോഷ്യല്‍ സൈറ്റുകളിലൂടെ പുറത്തുവിടാനും മടിച്ചില്ല സോഫിയ.
വീണ മാലിക്കും പൂനം പാണ്ഡെയും സഞ്ചരിച്ച വഴികളിലൂടെയാണ് തന്റെയും സഞ്ചാരമെന്ന് കാണിക്കുന്നതായിരുന്നു ബ്രിട്ടീഷ് വംശയയായ സോഫിയയുടെ ചിത്രങ്ങള്‍. ബോളിവുഡ് നടിയും മോഡലുമൊക്കെയാണെങ്കിലും അമിത ശരീര പ്രദര്‍ശനത്തിന്റെ പേരിലാണ് സോഫിയ ആരാധകരെ ഉണ്ടാക്കിയത്. ബിഗ് ബോസ് പരിപാടിയിലും സോഫിയയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഹൃത്വിക് റോഷനെ നഗ്നനായി കാണണമെന്ന ആഗ്രഹം സോഫിയ പ്രകടിപ്പിച്ചത്. ഹോളിവുഡ് താരം ബ്രാഡ്‌ലി കൂപ്പര്‍, നടി ആഞ്ജലിന ജോളി തുടങ്ങിയവരെയും നഗ്നരായി കാണാന്‍ സോഫിയയ്ക്ക് ആഗ്രമുണ്ട്. ബോളിവുഡിലെ ചൂടന്‍ നടിയായ സോഫിയ ഇതാദ്യമായല്ല വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഡബിള്‍ സെഞ്ച്വറി നേടി റെക്കോര്‍ഡിട്ടപ്പോള്‍ പൂര്‍ണ നഗ്നയായാണ് സോഫിയ അതിനോട് പ്രതികരിച്ചത്. രോഹിത്തിന്റെ കടുത്ത ആരാധിക കൂടിയായ സോഫിയ താരത്തിനോടുള്ള തന്റെ അമിതമായ താത്പര്യം പലപ്പോഴും പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. അതേസമയം, മാധ്യമ ശ്രദ്ധനേടുകയാണ് സോഫിയയെപ്പോലുള്ളവരുടെ ഉദ്ദേശമെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശിച്ചു.


Click it and Unblock the Notifications











