കോവിഡ് കാരണം വിവാഹം മുടങ്ങിയത് മൂന്നുതവണ; ഒടുവില്‍ നടി വിവാഹിതയായത് കോടതിയില്‍

ബോളിവുഡിലെ പ്രശസ്ത നടിയാണ് സോനാലി കുല്‍ക്കര്‍ണി. ഗ്രാന്‍ഡ് മസ്തി, സിങ്കം 2 തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സൊണാലി മറാഠി സിനിമകളിലെ സജീവസാന്നിദ്ധ്യമാണ്. ഒപ്പം നൃത്തത്തിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

2021-ലായിരുന്നു യു.കെ ആസ്ഥാനമായുള്ള ഫിനാന്‍സ് പ്രൊഫഷണലായ കുനാല്‍ ബെനോദേക്കറുമായുള്ള സോനാലിയുടെ വിവാഹം. ഈ മെയ് മാസത്തില്‍ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച സോനാലി തന്റെ ഇന്‍സ്റ്റഗ്രാമിലെഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹം വളരെയധികം പ്രത്യേതകകള്‍ നിറഞ്ഞതായിരുന്നുവെന്ന് സൂചിപ്പിക്കുകയാണ് സോനാലി. കോവിഡ് മഹാമാരി കാരണം തങ്ങളുടെ വിവാഹം മൂന്നുതവണ മാറ്റിവെച്ചുവെന്നുവാണ് സോനാലി പറയുന്നത്.

sonalee

അതേക്കുറിച്ച് സോനാലി പറയുന്നതിങ്ങനെയാണ്: ' കോവിഡ് മഹാമാരി മൂലം ഞങ്ങളുടെ വിവാഹ ചടങ്ങുകള്‍ രണ്ടുതവണ മാറ്റിവയ്‌ക്കേണ്ടി വന്നു, മൂന്നാം തവണയും അത് മുടങ്ങി. ഞാന്‍ ദുബായില്‍ കുടുങ്ങി, അതിനാലാണ് ഞങ്ങള്‍ കോടതിയില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ മാതാപിതാക്കള്‍ക്കും കുടുംബത്തിനും യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല.

സൂം കോളിലൂടെയാണ് അവരും പരിപാടിക്ക് സാക്ഷ്യം വഹിച്ചത്. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ എല്ലാവരും ഒത്തുചേര്‍ന്ന് അടിപൊളിയായി ആഘോഷിക്കും എന്ന പ്രതീക്ഷയില്‍ കഴിഞ്ഞ വര്‍ഷം മെയ് 7-ാം തീയതി ഞങ്ങള്‍ വിവാഹിതരായി. ഈ വര്‍ഷം ഞങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികത്തില്‍ വീട്ടുകാരുടെ മുന്നില്‍ വെച്ച് ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിവാഹിതരായി. വളരെ ഗംഭീരമായ രീതിയില്‍, തികച്ചും മറാത്തികളുടെ സ്വപ്നതുല്യമായ പരമ്പരാഗത വിവാഹരീതിയില്‍.' സോണാലി പറയുന്നു.

sonalee

മറ്റൊരഭിമുഖത്തില്‍ തന്റെ വ്യത്യസ്തമായ വിവാഹത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്:' കോവിഡ് കാലത്ത് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വിവാഹം മാത്രമാണ് നടത്തിയത്. ഞാന്‍ ദുബായില്‍ കുടുങ്ങിയതിനാലും പേപ്പര്‍ വര്‍ക്കുകളില്ലാതെ അവിടെയിരിക്കാന്‍ കഴിയാത്തതിനാലും രജിസ്‌ട്രേഷന്‍ നടത്തേണ്ടിവന്നു. ഞങ്ങള്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്താന്‍ കഴിഞ്ഞില്ല.

സത്യത്തില്‍ ഞങ്ങളുടെ കുടുംബം അന്ന് അവിടെ ഉണ്ടായിരുന്നില്ല. എല്ലാ ആചാരങ്ങളിലും ഞാന്‍ വിശ്വസിക്കുന്നുണ്ട്. ഈ കല്യാണം ഞാന്‍ എപ്പോഴും സ്വപ്നം കണ്ടിരിക്കുമായിരുന്നു. ചടങ്ങുകള്‍ നടത്തി വിവാഹം കഴിയ്ക്കുന്നതുവരെ കല്യാണം കഴിച്ചെന്ന തോന്നല്‍ പോലുമില്ലായിരുന്നു. സോണാലി കുല്‍ക്കര്‍ണി പറയുന്നു.

More from Filmibeat

Read more about: bollywood marriage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X