'മുന്‍ ഭര്‍ത്താവിന് അക്കാര്യം ഇഷ്ടമല്ലായിരുന്നു'; തുറന്നുപറഞ്ഞ് നടി സുചിത്ര കൃഷ്ണമൂര്‍ത്തി
ബോളിവുഡ് സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന അഭിനേത്രികളിലൊരാളായിരുന്നു സുചിത്ര കൃഷ്ണമൂര്‍ത്തി. അഭിനയത്തിന് പുറമേ ആലാപനത്തിലും എഴുത്തിലുമെല്ലാം അവര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു താരം അഭിനയരംഗത്തേക്ക് എത്തിയത്. കഭി ഹാന്‍ കഭി നാ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഷാരൂഖിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
ബോളിവുഡില്‍ മാത്രമല്ല 1991-ല്‍ പുറത്തിറങ്ങിയ കിലുക്കാംപെട്ടി എന്ന ചിത്രത്തില്‍ ജയറാമിനൊപ്പവും താരമെത്തിയിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുചിത്രയെത്തേടി നിരവധി അവസരങ്ങളായിരുന്നു എത്തിയത്.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സംവിധായകന്‍ ശേഖര്‍ കപൂറുമായുള്ള സുചിത്രയുടെ വിവാഹം. അധികം വൈകാതെ ഇരുവരും വഴിപിരിയുകയായിരുന്നു. 2007-ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി. കാവേരി കൃഷ്ണമൂര്‍ത്തിയാണ് ഇരുവരുടെയും മകള്‍.
അടുത്തിടെ തന്റെ വിവാഹജീവിതത്തെക്കുറിച്ച് സുചിത്ര മനസ്സു തുറന്നിരുന്നു. ഭര്‍ത്താവിന്റെ പുരുഷാധിപത്യ നിലപാടുകള്‍ മൂലമാണ് താന്‍ അഭിനയം ഉപേക്ഷിച്ചതെന്ന് സുചിത്ര പറയുന്നു. 1997-ല്‍ ശേഖര്‍ കപൂറിനെ വിവാഹം കഴിക്കുമ്പോള്‍ താന്‍ ഒരു കൗമാരക്കാരി മാത്രമായിരുന്നു. മകള്‍ പിറന്നിട്ടും ഇരുവരും തമ്മിലുള്ള സ്വരച്ചേര്‍ച്ചകള്‍ തുടര്‍ന്നുവെന്നും ഒടുവില്‍ വിവാഹമോചനം നേടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സുചിത്ര പറയുന്നു.
'ആളുകള്‍ എന്നെ ഏറെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. പക്ഷെ, എനിക്ക് സെല്‍ഫ് റെസ്‌പെക്ട് ഇല്ലായിരുന്നു. അതെന്നെ തന്നെ കുറച്ചുകഴിഞ്ഞപ്പോള്‍ ദുര്‍ബ്ബലപ്പെടുത്തിക്കളഞ്ഞു.

അഭിനയം തിരഞ്ഞെടുത്തപ്പോള്‍ ആദ്യം എന്റെ മാതാപിതാക്കളാണ് നിരുത്സാഹപ്പെടുത്തിയത്. പിന്നീട് വിവാഹം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും. അദ്ദേഹത്തിന് ഞാന്‍ അഭിനയിക്കുന്നതില്‍ താത്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് വിവാഹശേഷം ഞാന്‍ സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്നത്.' സുചിത്ര പറയുന്നു.
Recommended Video
നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുന്നതിനെ മറ്റുള്ളവര്‍ എന്തിന് എതിര്‍ക്കണം? അതൊരു പുരുഷാധിപത്യ മനോഭാവമാണ്. എന്റെ ആദ്യ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഞാന്‍ സിനിമ വിട്ടു. സിനിമ ഉപേക്ഷിക്കാന്‍ ഏകകാരണം വിവാഹം മാത്രമായിരുന്നു. പക്ഷെ, ഞാന്‍ സംഗീതം തുടര്‍ന്നുപോന്നിരുന്നു, അഭിനയത്തിന്റെ അത്ര കുഴപ്പം സംഗീതത്തിനില്ലായിരുന്നു. അത് നേട്ടമായി.' സുചിത്ര വ്യക്തമാക്കുന്നു.


Click it and Unblock the Notifications