നഗ്നയായ സണ്ണിലിയോണിന്റെ വീഡിയോ കണ്ടത് 14 ലക്ഷംപേര്‍
മുംബൈ: നീലചിത്ര നടി സണ്ണിലിയോണ്‍ നഗ്നയായെത്തിയ മസ്തിസാദെയുടെ ട്രെയിലര്‍ ഇതുവരെ കണ്ടത് 14 ലക്ഷം പേര്‍. വെറു പത്തു ദിവസംകൊണ്ടാണ് ഇത്രയും പേര്‍ സണ്ണിയെ കാണാനായി യൂ ട്യൂബില്‍ തിരക്കുകൂട്ടിയത്. സണ്ണി ലിയോണ്‍ ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തെക്കുറിച്ച് നേരത്തെ തന്നെ മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു.
സിനിമയുടെ ട്രെയിലറില്‍ സണ്ണി നഗ്നയായാണ് എത്തിയിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവന്നതോടെ മസ്തിസാദെ കാണാന്‍ യു ട്യൂബിലേക്ക് ആരാധകരെത്തുകയായിരുന്നു. മിലാപ് മിലന്‍ സവേരിയാണ് അഡല്‍ട്ട് കോമഡി ഇനത്തില്‍ പെടുത്താവുന്ന സിനിമ സംവിധാനം ചെയ്തത്. ലൈലാ ലെലേ, ലില്ലി ലെലേ എന്നീ ഇരട്ട സഹോദരികളായാണ് സണ്ണിയുടെ വേഷം.

വിര്‍ ദാസ്, തുഷാര്‍ കപൂര്‍ എന്നിവര്‍ ചിത്രത്തില്‍ നായകന്മാരായി എത്തുന്നു. അമിതമായ അശ്ലീലതകാരണം ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസമെടുത്തിരുന്നു. സിനിമയുടെ ട്രെയിലര്‍ തീയേറ്ററിലും ആളെക്കൂട്ടുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
കുറഞ്ഞ ദിവസത്തിനുള്ളില്‍ യു ട്യൂബില്‍ 10 ലക്ഷം പ്രേക്ഷകര്‍ തന്റെ ട്രെയിലര്‍ കാണാനെത്തിയതില്‍ സണ്ണി ലിയോണ്‍ സന്തോഷം അറിയിച്ചു. ജനുവരി 29നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. കനേഡിയന്‍ പോണ്‍ രംഗത്തെ മിന്നും താരമായ സണ്ണി ലിയോണ്‍ ബോളിവുഡിലെത്തിയശേഷം വന്‍ ആരാധകരാണ് അവരെ പിന്തുടരുന്നത്.


Click it and Unblock the Notifications











