നടി സുസ്മിത സെന്നിന് ഹൃദയാഘാതം; ആശുപത്രിയില്‍ നിന്നും തനിക്ക് വലിയൊരു ഹൃദയമുണ്ടെന്ന് കണ്ടുപിടിച്ചതായി നടി

ബോളിവുഡിന്റെ പ്രിയപ്പെട്ട നടി സുസ്മിത സെന്‍ തന്നെ കുറിച്ചുള്ള വിശേഷങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നത് പതിവാണ്. എന്നാല്‍ സുഹൃത്തുക്കളെയും ആരാധകരെയുമൊക്കെ ഞെട്ടിച്ച് കൊണ്ടുള്ള വാര്‍ത്തയുമായിട്ടാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. തനിക്ക് ഹൃദയാഘാതം വന്ന് ആശുപത്രിയിലായിരുന്നുവെന്ന് പറഞ്ഞാണ് സുസ്മിത എത്തിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം പേജിലൂടെ പിതാവിനൊപ്പം നില്‍ക്കുന്നൊരു ഫോട്ടോയാണ് സുസ്മിത പങ്കുവെച്ചിരിക്കുന്നത്. ശേഷം ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞ നടി തനിക്കുണ്ടായ ആരോഗ്യപ്രശ്‌നത്തെ കുറിച്ചും ചികിത്സ നടത്തിയതിനെ പറ്റിയുമൊക്കെ പറഞ്ഞു. സുസ്മിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക. നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പ നില്‍ക്കും എന്റെ അച്ഛന്‍ സെന്‍ സുബിര്‍ പറഞ്ഞ വാക്കുകളാണിത്.

 susmitha-sen

രണ്ട് ദിവസം മുന്‍പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റും പിടിപ്പിച്ചു. അതിലേറ്റവും പ്രധാനപ്പെട്ടൊരു കാര്യം എനിക്ക് വലിയൊരു ഹൃദയമുണ്ടെന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണെന്നതാണ്.

സമയോചിതമായി സഹായങ്ങള്‍ നല്‍കുകയും ക്രിയാത്മകമായി പ്രവര്‍ത്തിച്ച ഒത്തിരി ആളുകളോട് നന്ദി പറയാനുണ്ട്. അത് മറ്റൊരു പോസ്റ്റിലൂടെ പറയാം. ഈ കുറിപ്പ് എന്റെ ആരാധകരെയും പ്രിയപ്പെട്ടവരെയും സന്തോഷ വാര്‍ത്ത അറിയിക്കാന്‍ വേണ്ടി മാത്രമാണ്. എല്ലാം നന്നായിരിക്കുന്നു. വീണ്ടും മുന്നോട്ടുള്ള ജീവിതത്തിന് ഞാന്‍ തയ്യാറാണെന്ന് അറിയിക്കുകയാണ്.

അതിനൊപ്പം നിങ്ങളെല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു'... എന്നാണ് സുസ്മിത സെന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. പോസ്റ്റിന് താഴെ ദൈവം വലിയവനാണെന്ന് നടി ഹാഷ് ടാഗിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്.

സുസ്മിതയുടെ വാക്കുകള്‍ കേട്ടിട്ട് സങ്കടം വരുന്നു. നിങ്ങള്‍ ആരോഗ്യവതിയായി ഇരിക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ സന്തോഷമായി, പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരട്ടെ, ഇങ്ങനൊരു വാര്‍ത്ത ഒട്ടും പ്രതീക്ഷിച്ചില്ല. ശരിക്കും നിങ്ങളൊരു പ്രചോദനം തന്നെയാണ്, എന്നിങ്ങനെ നിരവധി കമന്റുകളാണ് സുസ്മിതയുടെ പോസ്റ്റിന് താഴെ വരുന്നത്.

 susmitha-sen

കൂട്ടത്തില്‍ സെലിബ്രിറ്റികളും സുസ്മിതയ്ക്ക് ആശംസ അറിയിച്ചിരുന്നു. ശരിക്കും നിങ്ങളുടെ ഹൃദയം തനി തങ്കമാണ്. കാര്‍ഡിയോളജിസ്റ്റ് പറയാന്‍ വിട്ട് പോയ കാര്യം ഇതാണെന്നടക്കം നടി വേഗം പൂര്‍ണ ആരോഗ്യവതിയായി തിരിച്ച് വരട്ടെ എന്ന് പറഞ്ഞുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

ജീവിതത്തിലേ ഏറ്റവും കഠിനമായ കാലത്തിലൂടെയായിരുന്നു കഴിഞ്ഞ കുറേ കാലമായി സുസ്മിത സഞ്ചരിച്ച് കൊണ്ടിരുന്നത്. മോഡലും നടനുമായ റോഹ്മാന്‍ ഷോവലുമായി പ്രണയത്തിലായിരുന്ന കാലത്ത് ഏറെ സന്തോഷവതിയായിരുന്നു നടി. മൂന്നാല് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം റോഹ്മാനുമായി നടി വേര്‍പിരിയുകയായിരുന്നു.

സുസ്മിത വിവാഹിതയാവുമെന്ന് കരുതിയിരുന്നവര്‍ക്ക് മുന്നിലേക്ക് പ്രണയകാലം അവസാനിപ്പിച്ചെന്ന് പറഞ്ഞാണ് നടി എത്തിയത്. സുഹൃത്തായി വന്ന റോഹ്മാന്‍ ഇനിയങ്ങോട്ട് സുഹൃത്തായി മാത്രമേ ഉണ്ടാവുകയുള്ളുവെന്നും നടി പറഞ്ഞു. ഇരുവരും വേര്‍പിരിയാനുണ്ടായ കാരണമോ മറ്റ് പ്രശ്‌നങ്ങളോ ഒന്നും നടി സൂചിപ്പിച്ചിരുന്നില്ല.

അതേ സമയം ഫിറ്റ്‌നെസില്‍ അത്രയധികം ശ്രദ്ധിച്ചിരുന്ന സുസ്മിതയ്ക്ക് ഇങ്ങൊരു ആരോഗ്യാവസ്ഥ വന്നതിന്റെ ഞെട്ടലിലാണ് ആരാധകര്‍. പലരും ഇക്കാര്യം ചോദിക്കുന്നുണ്ട്. റോഹ്മാനൊപ്പം സ്ഥിരമായി വര്‍ക്കൗട്ട് ചെയ്തിരുന്ന നടി തന്റെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X