For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇത് പ്രണയമാകാം...', മുടിക്ക് പിറകിൽ മിസ്റ്ററി മാനെ ഒളിപ്പിച്ച് സ്വര ഭാസ്കർ, കാമുകൻ ആരെന്ന് തിരക്കി ആരാധകർ!

  |

  ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് സ്വര ഭാസ്‌കർ. ചില ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ അഭിനയിച്ച് അഭിനയത്തിൽ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 2009ൽ മധോളാൽ കീപ് വാക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് സ്വരയെന്ന സുന്ദരി അഭിനയരംഗത്തേക്ക് വന്നത്.

  അതിനുശേഷം താരത്തിന് തിരിഞ്ഞുനോക്കെണ്ടി വന്നിട്ടില്ല. പിന്നീട് വീരേ ദി വെഡ്ഡിംഗ്, റാസ്ഭാരി, ജഹാൻ ചാർ യാർ, രാഞ്ജന, തനു വെഡ്‌സ് മനു, പ്രേം രത്തൻ ധന് പായോ തുടങ്ങി നിരവധി സിനിമകളിൽ സ്വര അഭിനയിച്ചു.

  Actress Swara Bhaskar, Actress Swara Bhaskar news, Swara Bhaskar, Swara Bhaskar films, Swara Bhaskar photos, നടി സ്വര ഭാസ്കർ, നടി സ്വര ഭാസ്കർ വാർത്തകൾ, സ്വര ഭാസ്കർ, സ്വര ഭാസ്കർ ചിത്രങ്ങൾ, സ്വര ഭാസ്കർ ചിത്രങ്ങൾ

  ഇടയ്ക്കിടെ നടി സമൂഹിക വിഷയങ്ങളിൽ ഇടപെട്ട് തന്റെ നിലപാട് വ്യക്തമാക്കുകയും തലക്കെട്ടുകളിൽ ഇടം നേടുകയും ചെയ്യാറുണ്ട്. ഇപ്പോഴിത വളരെ നി​ഗൂഢമായ ഒരു സോഷ്യൽമീഡിയ കുറിപ്പ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.

  ഇത്തവണ പ്രണയത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് നിറയെ നി​ഗൂഢത ഒളിപ്പിച്ച് താരം പങ്കുവെച്ചിരിക്കുന്നത്. താരം പങ്കിട്ട പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ സ്വരയുടെ മുടികൾക്ക് പിറകിൽ ഒരു ആൺകുട്ടിയെ കാണാം.

  Also Read: 'എനിക്ക് എന്റെ സിനിമയുടെ കഥ കേൾക്കാൻ സമയമില്ല, പിന്നെയല്ലേ ദുൽഖറിൻറെ സിനിമയുടെ'; മമ്മൂട്ടിയുടെ വാക്കുകൾ!

  എന്നാൽ അദ്ദേഹത്തിന്റെ മുഖം വ്യക്തമല്ല. 'ഇത് പ്രണയമാകാം...' എന്ന തലക്കെട്ടോടെയാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സ്വരയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കമന്റുകളുടെ പെരുമഴ തുടങ്ങി. ചിലർ സ്വരയുടെ കാമുകനെ ഊഹാപോഹങ്ങൾ വെച്ച് പ്രവചിച്ചു.

  'വാർത്ത കേൾക്കാൻ കാത്തിരിക്കാനാവില്ല...., സ്വര ഞങ്ങൾക്ക് വളരെ സന്തോഷം, അഭിനന്ദനങ്ങൾ സ്വര' തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെയായി വരുന്നത്. തന്റെ വ്യക്തിജീവിതത്തെ കുറിച്ച് സ്വര ഭാസ്കർ അധികം തുറന്ന് സംസാരിക്കാൻ താൽപര്യപ്പെടാത്ത വ്യക്തിയാണ്.

  നേരത്തെ ദേശീയ അവാർഡ് ജേതാവും തിരക്കഥാകൃത്തുമായ ഹിമാൻഷു ശർമ്മയുമായി നടി ഗുരുതരമായ പ്രണയ ബന്ധത്തിലായിരുന്നു. രാഞ്ജന എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. സ്വരയും ഹിമാൻഷുവും നാല് വർഷത്തോളം ഡേറ്റിങ് ചെയ്തു. ശേഷം അകന്നു.

  നേരത്തെ പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വേർപിരിയലിന് പിന്നിലെ കാരണത്തെക്കുറിച്ച് സ്വര പറഞ്ഞിരുന്നു. ഇരുവരും വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുന്നവരാണെന്നാണ് സ്വര പറഞ്ഞത്. 'ബന്ധം തകരുക എന്നത് എക്കാലത്തും എല്ലാവർക്കും ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. വേദന സഹിക്കാനുള്ള കരുത്ത് നേടുക എന്നതാണ് പ്രധാനം.'

  Actress Swara Bhaskar, Actress Swara Bhaskar news, Swara Bhaskar, Swara Bhaskar films, Swara Bhaskar photos, നടി സ്വര ഭാസ്കർ, നടി സ്വര ഭാസ്കർ വാർത്തകൾ, സ്വര ഭാസ്കർ, സ്വര ഭാസ്കർ ചിത്രങ്ങൾ, സ്വര ഭാസ്കർ ചിത്രങ്ങൾ

  'ഞങ്ങളുടെ കാര്യത്തിൽ വളരെ വലിയ ദൗർഭാഗ്യമാണ് സംഭവിച്ചത്. എന്തായാലും അപ്പോഴോ ഈ സമയത്തോ എനിക്ക് അതിനെക്കുറിച്ച് ദേഷ്യമോ വിദ്വേഷമോ പ്രതികാരമോ ഒന്നും തോന്നുന്നില്ല. കാരണം ഞങ്ങൾ രണ്ടുപേരുടെയും ഭാഗത്ത് നിന്ന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ല. സാധാരണ ബന്ധം തകരുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളൊന്നുമല്ല ഞങ്ങളുടെ കാര്യത്തിൽ സംഭവിച്ചത്.'

  'ഒരു വഴിയിലൂടെ രണ്ടുപേർ ഒരുമിച്ച് നടക്കുന്നതുപോലെയാണ് ബന്ധങ്ങൾ. വഴിയിൽ ഇടയ്ക്ക് ഒരു ജംഗ്ഷനിലെത്തുന്നു. അവിടെ നിന്ന് രണ്ട് വഴികളുണ്ട്. ഒന്ന് വലത്തേക്കും ഒന്ന് ഇടത്തേക്കും. ഒരാൾ വലത്തേക്ക് പോകാൻ ഇഷ്ടപ്പെടുമ്പോൾ മറ്റേയാൾക്ക് പോകേണ്ടത് ഇടത്തേക്ക്.'

  Also Read: 'യുകെയിൽ നിന്ന് വന്ന ഉറക്കം കളഞ്ഞ കോൾ, മഞ്ജു ചേച്ചി ആരെന്ന് അന്ന് മനസ്സിലാക്കി; ലേറ്റ് ആയപ്പോൾ പറഞ്ഞത്'

  'എന്റെ ലക്ഷ്യം എനിക്ക് പ്രധാനമല്ല. ‍ഞാൻ നിന്നോടൊത്ത് വരാം എന്ന് ചിലപ്പോൾ ഒരാൾ പറഞ്ഞേക്കാം. എന്നാൽ രണ്ടുപേരും അവരവരുടേതായ ലക്ഷ്യങ്ങൾ ഉപേക്ഷിക്കാൻ തയാറാകാതെ വരുമ്പോൾ ഗുഡ്ബൈ പറയേണ്ടി വരും' എന്നാണ് സ്വര ഭാസ്കർ പറഞ്ഞത്. മുമ്പൊരിക്കൽ മിഡ്-ഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ കുടുംബം ആരംഭിക്കാനും കുഞ്ഞിനെ ദത്തെടുക്കാനുമുള്ള ആ​ഗ്രഹം തനിക്കുള്ളതായി സ്വര വെളിപ്പെടുത്തിയിരുന്നു.

  അനാഥാലയത്തിൽ ലക്ഷക്കണക്കിന് കുട്ടികളുണ്ട്. അവരിൽ ഒരാളെ ദത്തെടുക്കാൻ ആഗ്രഹമുണ്ട്. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയിൽ ദത്തെടുക്കുന്നതിനായി താരം പേര് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. തന്റെ തീരുമാനം മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും അവരുടെ പൂർണസമ്മതം കിട്ടിയെന്നും സ്വര പറഞ്ഞിരുന്നു.

  Read more about: swara bhaskar
  English summary
  Bollywood Actress Swara Bhaskar Picture With Her Mystery Man Goes Viral On Social Media-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X