മകളുടെ സ്വയംഭോഗ രംഗത്തെ കുറിച്ച് അച്ഛനോട് ചോദിച്ച് ആരാധകന്‍! നടിയുടെ മറുപടിയാണ് കലക്കിയത്...
ബോളിവുഡ് സുന്ദരി സ്വാര ഭാസ്‌കര്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന പലവിധ കാരണങ്ങളിലൂടെയാണ്. ശക്തമായ അഭിപ്രായങ്ങളിലൂടെ ശ്രദ്ധേയായ നടി ഇപ്പോള്‍ ട്രോളന്മാര്‍ക്ക് തക്ക മറുപടി കൊടുത്തിരിക്കുകയാണ്. വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തില്‍ സ്വാരയുടെ ചില രംഗങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇക്കാര്യം ചിലര്‍ സ്വാരയുടെ അച്ഛനോട് തന്നെ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായിട്ടാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.

വീരേ ദി വെഡ്ഡിംഗില്‍ വൈബ്രേറ്ററ് ഉപയോഗിക്കുന്ന രംഗത്തെ കുറിച്ചായിരുന്നു ചര്‍ച്ചകളുണ്ടായത്. സിനിമയിലെ ഈ രംഗം ചൂണ്ടി കാണിച്ച് നടിയുടെ അച്ഛനോട് തന്നെ ഒരാള്‍ സംശയം ചോദിച്ചിരുന്നു. സാര്‍ ആരാണ് ഈ നടി? എന്താണിവര്‍ ചെയ്യുന്നത്? എന്നായിരുന്നു അഗ്നിവീര്‍ എന്ന് പേരുള്ള ഒരു ആരാധകന്റെ കമന്റ്. ഇതിനുള്ള മറുപടിയാണ് സ്വാര കൊടുത്തിരിക്കുന്നത്.
ഞാനൊരു അഭിനേത്രിയാണ്. ഞാന്‍ അതില്‍ ഒരു വൈബ്രേറ്റര്‍ ഉപയോഗിച്ചാണ് അഭിനയിച്ചിരിക്കുന്നത്. അതിനെ കുറിച്ച് എന്റെ അച്ഛന്റെ അടുത്തല്ല ചോദിക്കേണ്ടത്. അടുത്ത തവണ ഇതുപോലെ എന്തെങ്കിലും സംശയം വന്നാല്‍ എന്നോട് തന്നെ നേരിട്ട് ചോദിക്കു. ഒരു കാര്യം കൂടി നിങ്ങളുടെ പേരിനൊപ്പമുള്ള വീര്‍ എടുത്ത് മാറ്റി കളയു. ഇത്തരം ചീപ്പായ മാര്‍ഗങ്ങളിലൂടെ പ്രായമായവരെ അധിക്ഷേപിക്കുന്നവര്‍ അത്ര ധൈര്യശാലികളല്ല, ചിയേഴ്‌സ് എന്നുമാണ് സ്വാരയുടെ മറുപടി.


Click it and Unblock the Notifications











