For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'താപ്സിയുടെ കാമുകന്മാരുടെ ലിസ്റ്റിൽ തെലുങ്ക് യുവനടൻ വരെ', വിവാഹം ചെയ്യാൻ പോകുന്നത് ബാഡ്മിന്റൺ താരത്തെ!

  |

  എല്ലാവർക്കും സുപരിചിതമായ മുഖമാണ് നടി താപ്സി പന്നുവിൻറേത്. താരം ഇന്ന് ബോളിവുഡ് സിനിമാ മേഖയിലെ ഏറ്റവും തിരക്കുള്ള നടിയാണ്. നിലപാടും സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയുമാണ് താപ്സിയുടെ സിനിമാ ജീവത്തിന് മുതൽക്കൂട്ടാകുന്നത്. തെലുങ്ക് സിനിമകളിലൂടെയായിരുന്നു താപ്സിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ജുമന്തി നാദമായിരുന്നു ആദ്യ ചിത്രം. നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലും മലയാള ചിത്രം ഡബിൾസിലും താപ്സി വേഷമിട്ടു.

  Also Read: സെറ്റിൽ വെച്ച് കരണത്ത് അടിക്കേണ്ടി വന്നിട്ടുണ്ട്, സിനിമ പ്രമോഷന് പോകാൻ താൽപര്യമില്ല'; കല്യാണി പ്രിയദർശൻ

  കരിയറിൻറെ ആദ്യഘട്ടത്തിൽ ബോളിവുഡിൽ വലിയ ചലനങ്ങളുണ്ടാക്കാൻ താപ്സിക്ക് സാധിച്ചില്ലെങ്കിലും 2016ൽ പുറത്തിറങ്ങിയ പിങ്ക് എന്ന ചിത്രമാണ് തപ്സിയുടെ കരിയറിൽ ആദ്യമായി ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ചിത്രം. ബോളിവുഡിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു പിങ്ക്. അമിതാഭ് ബച്ചനൊപ്പമുള്ള തപ്സിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൊട്ടടുത്ത വർഷം ഭൂമി പണ്ഡേക്കറിനൊപ്പം താപ്സി പന്നു എത്തിയ സാന്ദ് കി ആങ്കിൽ ഇരുനായികമാരും പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഷാർപ്പ് ഷൂട്ടർമാരായ രണ്ട് സ്ത്രീകളുടെ ബയോപ്പിക്കായിരുന്നു സാന്ദ് കി ആങ്ക്. യുവതികളായും വൃദ്ധരായും മികച്ച പ്രകടനമാണ് തപ്സിയും ഭൂമിയും ചിത്രത്തിൽ നടത്തിയത്.

  Also Read: 'കുട്ടിത്തം മാറിയിട്ടില്ല ചോക്ലേറ്റിനായി അടികൂടി ജോമോൾ'; ഇപ്പോഴും ജാനകികുട്ടിയെപ്പോലെ തന്നെയെന്ന് ആരാധകർ!

  അനുരാഗ് കശ്യപിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ മൻമർസിയാനിലും താപ്സി തിളങ്ങി. വിക്കി കൗശലും അഭിഷേക് ബച്ചനുമായിരുന്നു താരത്തിൻറെ ജോഡികൾ. ത്രികോണ പ്രണയകഥ പറഞ്ഞ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫിലിംഫെയർ മുതൽ നിരവധി അവാർഡുകൾ താപ്സിക്ക് ലഭിച്ചിട്ടുണ്ട്. താരനിബിഢമായ മിഷൻ മംഗളിലും താപ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായിരുന്നു ചിത്രത്തിൻറെ പ്രമേയം. ജഗൻ ശക്തിയായിരുന്നു ചിത്രത്തിൻറെ സംവിധായകൻ. 2020ൻറെ തുടക്കത്തിൽ റിലീസിനെത്തിയ ഥപ്പട് വലിയ കോളിളക്കവും വിവാദവും ബോളിവുഡിൽ സൃഷ്ടിച്ചു. താപ്സിയായിരുന്നു കേന്ദ്രകഥാപാത്രമായത്. വീടും ഭർത്താവും മാത്രമായിരുന്ന പെൺകുട്ടിയുടെ ജീവിതം ഭർത്താവിൻറെ ഒരു അടി കൊണ്ട് ഉണ്ടാക്കുന്ന തിരിച്ചറിവാണ് ചിത്രം പറഞ്ഞത്.

  മോഡൽ കൂടിയാണ് എഞ്ചിനീയറിങ് ബിദുധദാരിയായ താപ്സി. താപ്സിയുടെ സിനിമാ ജീവിതം എല്ലാവർക്കും സുപരിചിതമാണെങ്കിലും താരത്തിന്റെ സ്വകാര്യ ജീവിതം എല്ലാവർക്കും സുപരിചിതമല്ല. മുപ്പത്തിനാലുകാരിയായ താപ്സിയുടെ ജീവിതത്തിലൂടെ ഇതുവരെ പ്രണയങ്ങൾ വന്നുപോയിട്ടുണ്ട്. താപ്സിയുടെകാമുകന്മാരുടെ പട്ടികയിൽ തെലുങ്ക് യുവനടൻ മുതൽ ബാഡ്മിന്റൺ താരം വരെ ഉൾപ്പെടുന്നുണ്ട്. പൊതുവെ സിനിമാ താരങ്ങളെല്ലാം പ്രണയം ആരംഭിച്ചാൽ ഉടൻ തന്നെ ആരാധകരോട് വെളിപ്പെടുത്താൻ തയ്യാറാകാറില്ല. അത്തരത്തിൽ താപ്സിയും സിനിമയിൽ എത്തിയ ശേഷമുള്ള തന്റെ പ്രണയവും ആ​ദ്യ കാലങ്ങളിൽ ഒളിപ്പിച്ചാണ് കൊണ്ടുനടന്നത്. താപ്സി സിനിമയിൽ എത്തിയ ശേഷം ആദ്യം പ്രണയത്തിലായത് തെലുങ്ക് യുവതാരം മഹത് രാഘവേന്ദ്രയുമായിട്ടായിരുന്നു. രണ്ട് വർഷത്തോളം ഇരുവരുടേയും പ്രണയം നീണ്ടുനിന്നു. ശേഷം യോജിച്ച് പോകാൻ കഴിയാത്തതിനാൽ ഇരുവരും പിരിയുകയായിരുന്നു. സിനിമാ പ്രമോഷനെത്തിയപ്പോൾ താപ്സിയുമായി താൻ നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് മഹത് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ആന്ധ്രയിൽ മഹത് ഇപ്പോഴും താപ്സിയുടെ മുൻ കാമുകനെന്ന പേരിലും തമിഴിൽ‌ താപ്സി മഹ്തിന്റെ മുൻ കാമുകി എന്ന പേരിലും ഏറെ നാൾ അറിയപ്പെട്ടിരുന്നു.

  മഹത്തിന് ശേഷം താപ്സിയുടെ പേരിനൊപ്പം പിന്നീട് കേട്ട പേര് സാഖിബ് സലീമിന്റേതായിരുന്നു. 2017 മുതലാണ് നടി ഹുമാ ഖുറേഷിയുടെ സഹോദരൻ കൂടിയായ സാഖിബുമായി ചേർത്ത് താപ്സിയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. കൂടാതെ ഇരുവരുടേയും പ്രണയാർദ്രമായ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വ്യാപകമായി ​ഗോസിപ്പുകൾ പ്രചരിച്ചപ്പോൾ ഒടുവിൽ സാഖിബ് തന്നെ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സത്യാവസ്ഥ വെളിപ്പെടുത്തി രം​ഗത്തെത്തിയിരുന്നു. 'അവൾ ഒരു ഡൽഹി പെൺകുട്ടിയാണ്. ഞാൻ ഒരു ഡൽഹി ആൺകുട്ടിയാണ്. അതിനാൽ ഞങ്ങൾ പരസ്പരം കമ്പനി അടിക്കുന്നത് ശരിക്കും സുഖകരമാണ്. അവൾക്ക് അതിശയകരമായ നർമ്മബോധമുണ്ട്. അവളോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ചില്ലായിട്ടുള്ള പെൺകുട്ടി കൂടിയാണ് താപ്സി. അവൾ ഒരിക്കലും ഒരു അഭിനേതാവിനെപ്പോലെ പെരുമാറാറില്ല. ഞാൻ അവളോട് അ​ങ്ങനെ പെരുമാറണമെന്ന് നിരന്തരം പറയാറുണ്ട്. എന്നാൽ അവൾക്ക് ആ വൈബ് ഇല്ലെന്നും അവൾക്ക് അങ്ങനെ പെരുമാറാൻ കഴിയില്ലെന്നും അവൾ എന്നോട് പറഞ്ഞു. അതുകൊണ്ടാണ് അവൾ വളരെ എളുപ്പം സൗഹൃദം സ്ഥാപിക്കാൻ പറ്റുന്ന വ്യക്തിയാണെന്ന് ഞാൻ പറയുന്നത്. ഓൺ സ്ക്രീനിൽ‌ സിനിമകൾക്ക് വേണ്ടിയല്ലാതെ ഞാൻ ഒരിക്കലും അവളുമായി പ്രണയത്തിലായിട്ടില്ല. അവളും അങ്ങനെ തന്നെയാണ്' സാഖിബ് പറഞ്ഞു.

  ഇപ്പോൾ താപ്സി ബാഡ്മിന്റൺ താരം മത്തിയാസ് ബോയിയുമായി പ്രണയത്തിലാണ്. താരം തന്നെ ഇത് സമ്മതിച്ചിട്ടുമുണ്ട്. 2014ൽ ഇന്ത്യയിൽ നടന്ന ബാഡ്മിൻറൺ ടൂർണമെൻറിൻറെ ഉദ്ഘാടന വേളയിലാണ് താപ്‌സിയും മത്തിയാസും കണ്ടുമുട്ടുന്നത്. മത്തിയാസ് ഒരു ടീമിൻറെ ഭാഗമായിരുന്നു. താപ്സി മറ്റൊരു ടീമിൻറെ ബ്രാൻഡ് അംബാസഡറായിരുന്നു. 'എന്റെ വ്യക്തിജീവിതം മറച്ചുവെക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഞാൻ ഒരു ക്രിക്കറ്റ് കളിക്കാരനുമായോ, നടനുമായോ, സംവിധായകനുമായോ, നിർമ്മാതാവുമായോ അല്ലെങ്കിൽ ഏതെങ്കിലും വലിയ ഇന്ത്യൻ വ്യവസായിയുമായോ ഡേറ്റിംഗ് നടത്തുന്നില്ല. എന്റെ കല്യാണം എപ്പോൾ നടന്നാലും അതിനെ പറ്റി ഒരു ബഹളവും ഉണ്ടാകില്ല. ഞാൻ വിവാഹിതയാകുമ്പോൾ ഇന്ത്യൻ മാധ്യമങ്ങൾക്ക് വലിയ താൽപ്പര്യമുണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല' എന്നാണ് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ താപ്സി മാധ്യമങ്ങളോട് പറഞ്ഞത്. മത്തിയാസുമായി പ്രണയം ആരംഭിച്ചത് മുതൽ എല്ലാ കാര്യങ്ങളും ചിത്രങ്ങളും താപ്സി രഹസ്യമായി സൂക്ഷിക്കുകയാണ്. പക്ഷെ കാമുകൻ മത്തിയാസ് ഇടയ്ക്കിടെ താപ്സിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മാതിയസുമായുള്ള അടുപ്പത്തെ കുറിച്ച് തന്റെ വീട്ടിൽ അറിയാെന്ന് ഒരിക്കൽ താപ്സി പന്നു വെളിപ്പെടുത്തിയിരുന്നു. 'അവർ എതിരു പറഞ്ഞിരുന്നെങ്കിൽ ഈ ബന്ധം മുന്നോട്ടുപോകില്ലായിരുന്നു. മാതിയസ് എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. അത് പക്ഷേ നടിയെന്ന നിലയിലുള്ള എന്റെ ജീവിതത്തെ ബാധിക്കരുത് എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ അതെന്നെ തകർത്തു കളയും' എന്നാണ് താപ്സി പറഞ്ഞത്. രശ്മി റോക്കറ്റാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത താപ്സി പന്നു സിനിമ. ലൂപ് ലപേട്ട അടക്കം നിരവധി സിനിമകൾ ഇനി താപ്സിയുടേതായി റിലീസിന് എത്താനുമുണ്ട്.

  Read more about: taapsee pannu
  English summary
  bollywood actress Taapsee Pannu Love Life history, details inside
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X