For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഷർട്ട്‌ ഇങ്ങനേയും ധരിക്കാം.....ഫാഷന്റെ അങ്ങേയറ്റം', ഉർഫി ജാവേദിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് സോഷ്യൽമീഡിയ!

  |

  ബിഗ് ബോസ് ഹിന്ദി പതിപ്പിലെ മത്സരാർഥിയായും ടെലിവിഷൻ അഭിനേത്രി എന്ന നിലയിലും ശ്രദ്ധേയയാണ് ഉർഫി ജാവേദ്. വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് ഉർഫി ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വസ്ത്രധാരണം വീണ്ടും ചർച്ചയായിരിക്കുകയാണ്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റെ ഡ്രസ്സ് പകർത്തിയതാണ് ഉർഫി ശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകരേറെയാണ് ഇൻസ്റ്റഗ്രാമിൽ മാത്രം 19 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

  Urfi Javed, Urfi Javed news, Urfi Javed films, Urfi Javed photos, ഉർഫി ജാവേദ്, ഉർഫി ജാവേദ് വാർത്തകൾ, ഉർഫി ജാവേദ് ചിത്രങ്ങൾ, ഉർഫി ജാവേദ് ചിത്രങ്ങൾ

  വിത്യസ്തമായ രീതിയിൽ ഷർട്ട് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് താരമിപ്പോൾ പങ്കിട്ടിരിക്കുന്നത്. വെറൈറ്റി ഡ്രസ്സിംഗ് സെൻസ് ഫോട്ടോകൾക്ക് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത് എന്തായാലും പുതിയ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു. 2016 ൽ സോണി ടിവി സംപ്രേഷണം ചെയ്തിരുന്ന ബഡെ ബൈയാക്കി ദുൽഹാനിയ എന്ന ടിവി ഷോയിൽ അവ്നി പന്ത്‌ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2016 മുതൽ 2017 വരെ സ്റ്റാർ പ്ലസ് ചാനൽ സംപ്രേഷണം ചെയ്തിരുന്ന ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു.

  Also Read: 'ആരാ അപ്പൻ...? ആരാ മോൻ...? അച്ഛനെ പകർത്തിവെച്ചപോലെ'; മകനൊപ്പമുള്ള ധനുഷിന്റെ ചിത്രം വൈറൽ!

  ഉർഫിയുടെ വസ്ത്രങ്ങൾ അധികം ഗ്ലാമറസ് ആകുന്നുണ്ടെന്നും കോപ്പിയടി ആണെന്നുമൊക്കെയാണ് ആക്ഷേപം. റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് എയർപോർട്ടിലെത്തിയ താരത്തിനെ അടുത്തിടെയാണ് ഇത്തരത്തില്‍ സൈബര്‍ ലോകം ട്രോളിയത്. കീറിയ ജാക്കറ്റ്, ജാക്കറ്റ് കീറിയത് അറിഞ്ഞില്ലെന്ന തോന്നുന്നു, തുടങ്ങി നിരവധി കമന്‍റുകളാണ് താരത്തിന്‍റെ വസ്ത്രത്തെ പരിഹസിച്ച് അന്ന് വന്നത്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റേതിന് സമാനമായ കോസ്റ്റ്യൂം ധരിച്ചതിനും താരത്തെ സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു.

  Also Read: 'അസുഖമൊന്നും വിഷയമാക്കില്ല, ഏൽപ്പിച്ച ജോലി പൂർത്തിയാക്കണം'; സഞ്ജയ് ദത്തിനെ കുറിച്ച് ജോൺ കൊക്കൻ!

  ഈ സംഭവങ്ങൾക്ക് ശേഷം ഇത്തരത്തില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു ഉർഫി. ചുവപ്പ് നിറത്തിലുള്ള ക്രോപ് ടോപ്പും ജീൻസും ധരിച്ച് നിൽക്കുന്ന വീഡിയോയിലൂടെയാണ് ഉർഫി ചുട്ടമറുപടി നൽകുന്നത്. താരം തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ തുന്നിച്ചേർത്ത ജാക്കറ്റാണ് ടോപ്പിനൊപ്പം ഉർഫി ധരിച്ചിരിക്കുന്നത്. മൈൻ‍ഡ് യുവർ ഓൺ ബിസിനസ് എന്നാണ് ജാക്കറ്റിന് പിന്നിൽ കാണുന്നത്. താന്‍ എപ്രകാരം വസ്ത്രം ധരിക്കണമെന്ന് പറയാന്‍ വരുന്നവര്‍ക്കും തന്നെ ട്രോളുന്നവര്‍ക്കുമുള്ള മറുപടി ഇതാണ് എന്നും ഉർഫി പറയുന്നുണ്ട്. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് പറയാതെ സ്വന്തം കാര്യം നോക്കൂ എന്നാണ് ഇത്തരക്കാരോട് താരത്തിന് പറയാനുള്ളത്.

  Also Read: 'സിനിമ കാരണം അമ്മയെ പലരും മോശക്കാരിയാക്കുന്നു'; ആലിയയ്ക്കെതിരെ ഗംഗുഭായിയുടെ വളർത്ത് മകൻ!

  താൻ ഒരിക്കലും മുസ്ലീം പുരുഷനെ വിവാഹം കഴിക്കില്ലെന്ന് ഉര്‍ഫി ജാവേദ് വെളിപ്പെടുത്തിയിരുന്നു. സ്ത്രീകള്‍ ഒരു പ്രത്യേക രീതിയില്‍ പെരുമാറണമെന്ന് ആഗ്രഹിക്കുന്നവരാണ് അവരില്‍ ഭൂരിഭാഗവുമെന്നാണ് ഉര്‍ഫിയുടെ അഭിപ്രായം. താന്‍ ഇപ്പോള്‍ ഭഗവദ്ഗീത വായിക്കുന്നുണ്ടെന്നും ഉര്‍ഫി ജാവേദ് തുറന്ന് പറയുന്നു. ബോള്‍ഡ് ലുക്ക് കാണിക്കുമ്പോള്‍ സമൂഹം അംഗീകരിക്കാത്തതിന്റെ കാരണം തനിക്ക് ഇന്‍ഡസ്ട്രിയില്‍ ഒരു ഗോഡ്ഫാദര്‍ ഇല്ലാത്തതുകൊണ്ടാണെന്നും ഉര്‍ഫി ജാവേദ് പറയുന്നു.

  Also Read: 'സിം​ഗിളായതിന്റെ പേരിൽ ആരും കൊല്ലപ്പെട്ടിട്ടില്ല, മരിച്ചവരെല്ലാം പ്രണയിക്കുന്നവർ'; സന്തോഷ് പണ്ഡിറ്റ് പറയുന്നു!

  Read more about: bollywood
  English summary
  Bollywood actress Urfi Javed's dress has been criticized on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X