മേക്കപ്പ് ചതിച്ചു, പണി കിട്ടിയത് നടിമാര്‍ക്ക്! റാണുവിനെ കളിയാക്കും മുന്‍പ് ലോകസുന്ദരിമാരെ ഒന്ന് കാണൂ

റാണു മണ്ഡല്‍ എന്ന പേര് ഇന്ത്യ ഒട്ടാകെ തരംഗമായിട്ട് അധികനാള്‍ ആയിട്ടില്ല. റെയില്‍വേ സ്റ്റേഷനിലൂടെ പാട്ട് പാടി നടന്ന യാചക സ്ത്രീയായിരുന്ന റാണു മണ്ഡല്‍ ഇന്ന് വലിയൊരു സെലിബ്രിറ്റിയാണ്. ലതാ മങ്കേഷ്‌കറുടെ 'ഏക് പ്യാര്‍ കാ നഗ്മ ഹായ്' എന്ന ഗാനം ആലപിക്കുന്ന റാണുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് ഇവരെ തേടി സൗഭാഗ്യങ്ങളെത്തിയത്.

റാണുവിന്റെ അതിഗംഭീരമായ ആലാപാന ശൈലി കണ്ട് ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ അദ്ദേഹത്തിന്റെ സിനിമയില്‍ പാടാന്‍ അവസരം നല്‍കിയിരുന്നു. ഇതിനിടെ റാണുവിന്റെ ആരെയും ഞെട്ടിക്കുന്നൊരു മേക്കോവര്‍ ചിത്രം പുറത്ത് വന്നിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. റാണുവിനെ കളിയാക്കാന്‍ വരുന്നതിന് മുന്‍പ് ബോളിവുഡിലെ പല താരസുന്ദരികള്‍ക്കും മേക്കപ്പില്‍ പണി കിട്ടിയിട്ടുണ്ടെന്നുള്ള രസകരമായ കാര്യമാണ് പുറത്ത് വരുന്നത്.

മേക്കപ്പ് ചതിച്ച നടിമാര്‍

കണ്ണടച്ച് തുറക്കും മുന്‍പായിരുന്നു റാണു മണ്ഡലിന്റെ വിജയഗാഥ. ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോ കളിലും സിനിമയില്‍ പാടാനുള്ള അവസരവുമൊക്കെ കിട്ടുന്നതിനൊപ്പം ചില ഉദ്ഘാടനങ്ങള്‍ക്കും റാണുവിനെ തേടി ഭാഗ്യമെത്തിയിരുന്നു. ഇങ്ങനെ ഒരു അവസരത്തിലായിരുന്നു ആരെയും അതിശയിപ്പിക്കുന്ന മേക്കോവറില്‍ റാണു എത്തിയത്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന് പിന്നില്‍. സന്ധ്യ പുതിയതായി കാണ്‍പൂരില്‍ ആരംഭിക്കുന്ന സലൂണിന് വേണ്ടിയായിരുന്നു റാണുവിനെ ക്ഷണിച്ചത്. പാര്‍ട്ടി വെയര്‍ ലുക്കില്‍ ഇളം ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് എലഗന്റ് ഹെയര്‍ സ്റ്റൈലില്‍ കംപ്ലീറ്റ് മേക്കോവര്‍ നടത്തി കൊണ്ടാണ് റാണുവിനെ സിന്ധു പുറംലോകത്ത് എത്തിച്ചത്. എന്നാല്‍ റാണുവിന്റെ പ്രായത്തിന് യോജിക്കാത്ത മേക്കപ്പ് ആണെന്നായിരുന്നു കൂടുതല്‍ ആളുകളും വിമര്‍ശിച്ചത്.

മേക്കപ്പ് ചതിച്ച നടിമാര്‍

റാണു മണ്ഡലിനെ കളിയാക്കുന്നതിന് മുന്‍പ് ലോകസുന്ദരിമാര്‍ക്കും സമാനമായ അബദ്ധം പറ്റിയിട്ടുണ്ടെന്ന് ചൂണ്ടി കാണിക്കുകയാണ് ആരാധകര്‍. സാധാരണ റെഡ് കാര്‍പെറ്റിലെത്തി ആരാധകരുടെ മനം മയക്കുന്ന നടിയാണ് ഐശ്വര്യ റായി. വര്‍ഷങ്ങളായിട്ടും അത് തുടര്‍ന്ന് വരികയാണ്. എന്നാല്‍ ഒരിക്കല്‍ ഐശ്വര്യയെയും മേക്കപ്പ് ചതിച്ചു. 2016 ല്‍ കാന്‍സ് ഫിലിം ഫെസറ്റിവലില്‍ റെഡ് കാര്‍പെറ്റിലെത്തിയ ഐശ്വര്യ റായി പര്‍പ്പിള്‍ കളര്‍ ലിപ്സ്റ്റിക് ആയിരുന്നു ഉപയോഗിച്ചത്. ഐശ്വര്യയുടെ ലുക്കിന് ചേരാത്ത നിറമായിരുന്നു ഇതെന്നാണ് ആരാധകര്‍ പറഞ്ഞത്. ഇതോടെ നടിയുടെ ഫോട്ടോ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.

 മേക്കപ്പ് ചതിച്ച നടിമാര്‍

ഇക്കഴിഞ്ഞ മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പറ്റില്‍ എത്തിയ ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്രയുടെ മേക്കപ്പ് ആയിരുന്നു ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്. ലൂയീസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. എന്നാല്‍ വിചിത്രമായ മേക്കപ്പായിരുന്നു നടി തിരഞ്ഞെടുത്തത്. വീരപ്പന്റെ മീശ പോലെയാണ് പ്രിയങ്കയുടെ ഹെയര്‍സ്‌റ്റൈല്‍ എന്നായിരുന്നു പൊതുവേയുള്ള വിമര്‍ശനം.

 മേക്കപ്പ് ചതിച്ച നടിമാര്‍

2018 ലെ കാന്‍സ് വേദിയിലെത്തിയ കങ്കണ റാണവത്തിനും സമാനമായ അനുഭവമുണ്ടായി. എല്ലാവരുടെയും ശ്രദ്ധ നേടാന്‍ കങ്കണയുടെ വസ്ത്രത്തിനും മേക്കപ്പിനും സാധിച്ചെങ്കിലും വിമര്‍ശനങ്ങളും ട്രോളുകളും പിന്നാലെ ഉണ്ടായിരുന്നു. ഹോളിവുഡ് നടിമാരെ അനുകരിക്കാനുള്ള ശ്രമമായിരുന്നു കങ്കണയുടേത്. എന്നാല്‍ വസ്ത്രത്തിന് മാച്ച് ചെയ്യുന്ന ഹെയര്‍സ്‌റ്റൈല്‍ അല്ലായിരുന്നു. മാത്രമല്ല ഹെയര്‍സ്റ്റൈലിന് പ്രധാന്യം നല്‍കിയുള്ള മേക്കപ്പും അബദ്ധമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X