»   » ഐശ്വര്യാ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു, അനുശോചനവുമായി പ്രമുഖ താരങ്ങള്‍

ഐശ്വര്യാ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു, അനുശോചനവുമായി പ്രമുഖ താരങ്ങള്‍

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് അഭിനേത്രിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യാ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു. മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പേ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐശ്വര്യയും അഭിഷേകും അടക്കമുള്ള മുഴുവന്‍ കുടുംബാംഗങ്ങളും ആശുപത്രിയില്‍ ഉണ്ടായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞാഴ്ചയാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി.

Aishwarya rai

ഐശ്വര്യ റായുടെ അച്ഛന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബോളിവുഡ് താരങ്ങള്‍. ഷാരൂഖ് ഖാന്‍, സഞ്ജയ് ലീലാ ബന്‍സാലി, സുജയ് ഘോഷ്, കുനാല്‍ കപൂര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബച്ചന്‍ കുടുംബത്തിന്റെ ഉറ്റ സുഹൃത്തായ അനില്‍ അംബാനിയും ഐശ്വര്യയെ സന്ദര്‍ശിച്ചിരുന്നു.

English summary
Actress Aishwarya Rai Bachchan's father Krishnaraj Rai passed away on Saturday at a suburban hospital in Mumbai. Rai was hospitalised a few weeks ago and later shifted to the ICU. He was reportedly battling cancer."Aishwarya's father Krishnaraj Rai passed away at the Lilavati Hospital in suburban Bandra," the actress' publicist stated.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam