ദീപാവലി ആഘോഷമാക്കി ബോളിവുഡും തെന്നിന്ത്യൻ സിനിമ ലോകവും! താരങ്ങളുടെ ആഘോഷ ചിത്രങ്ങൾ വൈറൽ
ദീപാവലി ഗംഭീര ആഘോഷമാക്കിയിരിക്കുകയാണ് ഇന്ത്യൻ സിനിമ ലോകം.ബോളിവുഡും തെന്നിന്ത്യ സിനിമ ലോകവും വർണ്ണാഭമായി തന്നെ ദീപാവലി ആഘോഷിച്ചിരിക്കുകയാണ്.ബോളിവുഡ് താരങ്ങളെല്ലാം ബച്ചൻ കുടുംബത്തിലെത്തിയാണ് ദീപാവലി ആഘോഷിച്ചത്.ഇതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്.
ബോളിവുഡ് മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകവും ദീപാവലി ഗംഭീര ആഘോഷമാക്കിയിരിക്കുകയാണ്.കുടുബാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റ ചിത്രങ്ങളും മറ്റും,സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വൈറലാണ്. പ്രിയതാരങ്ങളുടെ ദീപാവലി ആഘോഷം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

ബച്ചൻ കുടുംബത്തിൽ ഗംഭീരമായ ദീപാവലി ആഘോഷ പാർട്ടിയാണ് സംഘടിപ്പിച്ചത്. ബോളിവുഡിൽ നിന്നുള്ള ഭൂരിഭാഗം താരങ്ങളും ബച്ചൻ കുടംബത്തിന്റെ ക്ഷണപ്രകാരം ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. താരങ്ങൾ കുടുംബാംഗങ്ങളോടൊപ്പമാണ് ഫാർട്ടിയിൽ എത്തിയത് സിനിമ താരങ്ങളെ കൂടാതെ ക്രിക്കറ്റ് താരങ്ങളും ദീപാവലി ആഘോഷത്തിനായി അമിതാഭ് ബച്ചന്റെ വസതിയിൽ എത്തിയിരുന്നു.

സാധാരണഗതിയിൽ ബോളിവുഡ് പുരസ്കാരനിശകളിൽ മാത്രമാണ് താരങ്ങളെ ഒന്നിച്ച് ഒരു വേദിയിൽ കാണാൻ കഴിയുന്നത്. എന്നാൽ ബച്ചന്റെ ക്ഷണപ്രകാരം ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാനായി മുംബൈ ജൂഹൂ ബീച്ചിനരികിലെ ബച്ചന്റെ വീടായ ജൽസയിൽ ബോളിവുഡ് താരങ്ങൾ ഒഴുകി എത്തുകയായിരുന്നു. ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാനോടൊപ്പമാണ് എത്തിയത്. അതുപോലെ അക്ഷയ് കുമാർ ഭാര്യ ട്വിങ്കിൾ ഖന്ന, ഷാഹിദ് കപൂർ, ഭാര്യ മീറ രാജ്പുത്, അനുഷ്ക ശർമ, വിരാട് കോലി, ടൈഗർ ഷിറോഫ്, കാജോൾ, വരുൺ ധവാൻ, നടാഷ ദലാൽ, ശ്രദ്ധ കപൂർ, അച്ഛൻ ശക്തി കപൂർ, സാറ അലിഖാൻ, ഇബ്രാഹിം അലിഖാൻ, കരീന, , കത്രീന കൈഫ്, കിയാര, ബിപാഷ ബസു തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മോളിവിഡിൽ നിന്ന് ദുൽഖർ സൽമാനും ഭാര്യയും ബിഗ് ബിയുടെ വിരുന്നിൽ പങ്കെടുത്തിരുന്നു

പരമ്പരാഗത വേഷത്തിലായിരുന്നു താരങ്ങൾ എത്തിയത്. സാരിയും ലഹങ്കയുമായിരുന്ന താര സുന്ദരിമാരുടെ വേഷം. സാരിയിൽ നാടൻ ലുക്കിൽ ലൈറ്റ് മേക്കപ്പിലായിരുന്നു ഇവരുടെ എൻട്രി. ലഹങ്കയിലും ലൈറ്റ് മേക്കപ്പ് തന്നെയായിരുന്നു താരങ്ങൾ ഉപയോഗിച്ചിരുന്നത്. സ്യൂട്ടിലും കുർത്തയിലും തിളങ്ങി നടന്മാരും. ബോളിവുഡിന്റെ ദീപാവലി ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Recommended Video

തെന്നിന്ത്യൻ സിനിമ ലോകവും ദീപാവലി ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്. കുടുംബ സമേധമാണ് താരങ്ങൾ ദീപാവലി ആഘോഷിച്ചിരിക്കുന്നത്. താരങ്ങളായ സാമന്ത, നാഗചൈതന്യ, അല്ലു അർജുൻ, കാജൾ അഗർവാൾ, ഹൻസിക, വരുൺ തേജ്, പൂജ ഹെഡ്ഗെ, സയേഷ, അരുൺ വിജയ്, വിഷ്ണു വിശാൽ എന്നിവർ കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ആര്യയുടേയും സയേഷയുടേയും വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യ ദീപാവലിയായിരുന്നു ഇത്.


Click it and Unblock the Notifications











