ബോളിവുഡ് താരത്തിന് മലയാളത്തിലെത്താന്‍ മോഹം
ബോളിവുഡില്‍ നമ്പര്‍ വണ്‍ ആകാന്‍ കുതിക്കുന്ന രേഖ റാണയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ മോഹം. നിരവധി ദേശീയ ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ 'താരദ ജേര്‍ണി ഓഫ് ലവ് ആന്‍ഡ് പാഷന്‍' എന്നചിത്രത്തിലെ അഭിനയത്തിന് രേഖയ്‌ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു.
ഒരു മലയാള സിനിമ പോലും കണ്ടിട്ടില്ലെങ്കിലും ദക്ഷിണേന്ത്യയിലും രാജ്യാന്തര ചലച്ചിത്ര മേളകളിലും മലയാള സിനിമയ്‌ക്ക് കിട്ടുന്ന സ്ഥാനമാണ് മലയാള സിനിമയില്‍ അഭിനയിക്കമെന്ന ആഗ്രഹം ഉണ്ടാക്കിയതെന്നും രേഖ പറഞ്ഞു.

താരയിലെ മിന്നുന്ന പ്രകടനത്തിനു ഇത് നാലാം തവണയാണ് മികച്ച നടിയായി രാജ്യാന്തര ചലച്ചിത്രമേളയില്‍ രേഖ തിരഞ്ഞെടുക്കപെടുന്നത്. ദില്ലി രാഷ്‌ട്രീയം പശ്ചാത്തലമാക്കിയ ഭഅബ് ഹോഗാ ധര്‍ണ അണ്‍ലിമിറ്റഡ്' ആയിരുന്നു ആദ്യ സിനിമ. പിന്നീട് സിനിമാ ലോകത്തിനോട് പ്രണയം തോന്നിയെന്നും രണ്ടു വര്‍ഷം മുമ്പ് കേരളത്തില്‍ വന്നപോള്‍ കേരളത്തിനോടും മലയാളത്തിനോടും ഇഷ്ടം തോന്നിയെന്നും താരം പറഞ്ഞു.
മലയാള സിനിമയിലെ നായികമാര്‍ അന്യഭാഷാ ചിത്രങ്ങളിലേക്ക് സ്ഥാനം പിടിക്കാന്‍ മത്സരിക്കുമ്പോള്‍ മലയാളത്തിന് തെന്നിന്ത്യന്‍ നടിമാരെങ്കിലും ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications