പെണ്‍വാണിഭ സംഘം നടത്തിപ്പുകാരനായ സംവിധായകന്‍ പിടിയില്‍

By Midhun Raj

പെണ്‍വാണിഭ സംഘം നടത്തിപ്പുകാരനായ ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറെ പിടികൂടി മുംബൈ പോലീസ്. നവീന്‍ കുമാര്‍ പ്രേംലാല്‍ ആര്യ എന്ന ആളെയാണ് മുംബൈ പോലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 18 നും 25 നും ഇടയില്‍ പ്രായമുള്ള രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ പോലീസ് രക്ഷപ്പെടുത്തി. ഒരു സ്ത്രീക്ക് 60,000 രൂപയാണ് ഇയാള്‍ ഈടാക്കുന്നതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തുക്കളായ അജയ് ശര്‍മ, വിജയ് എന്നിവരുടെ സഹായത്തോടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതി റാക്കറ്റ് നടത്തി വരികയായിരുന്നു,

arrest

നവീന്‍ കുമാറിന് പിന്നാലെ അജയ്, വിജയ് എന്നിവരെ പിടികൂടാനുളള ശ്രമങ്ങളിലാണ് പോലീസ്. പ്രതിയെ പിടികൂടാനായി മുംബൈയിലെ സെവന്‍ ബംഗ്ലാവ് ഏരിയയിലെ ഒരു കഫേയില്‍ കെണി ഒരുക്കുകയായിരുന്നു എന്ന് എസ്എസ്ബി ഇന്‍സ്‌പെക്ടര്‍ സന്ദേശ് റീവാലെ പറഞ്ഞു.

''ഒരു ഡെക്കോയ് ഉപഭോക്താവ് നവീന്‍ കുമാറുമായി ബന്ധപ്പെട്ടു, തുടര്‍ന്ന് ചലച്ചിത്രമേഖലയില്‍ ജോലി ചെയ്യുന്ന മോഡലും നടിമാരുമായ രണ്ട് പെണ്‍കുട്ടികളെ അയക്കാമെന്ന് ഇയാള്‍ സമ്മതിച്ചു. പ്രതി ഓരോ സ്ത്രീക്കും 60000 രൂപ ഡെക്കോയി ഉപഭോക്താവില്‍ നിന്ന് ആവശ്യപ്പെടുകയും ഒരു ഹോട്ടല്‍ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.

നവീന്‍ കുമാര്‍ പെണ്‍കുട്ടികളുമായി എത്തിയപ്പോള്‍ അയാളുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചതോടെ ഞങ്ങള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അവരുടെ പ്രസ്താവന രേഖപ്പെടുത്തിയ ശേഷം സ്ത്രീകളെ രക്ഷിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ, പെണ്‍കുട്ടികളില്‍ ഒരാള്‍ ദില്ലിയില്‍ നിന്നുള്ളയാളാണെന്നും കഴിഞ്ഞ ഒരു വര്‍ഷമായി ഈ റാക്കറ്റില്‍ പങ്കാളിയാണെന്നും വ്യക്തമായി, പോലീസ് പറഞ്ഞു.

More from Filmibeat

Read more about: actress bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X